ലഖ്നോ:മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്‍ തോല്‍പിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ മഹാനെന്ന് വിളിച്ച് ചരിത്രകാരന്‍മാര്‍ നമ്മുടെ രാജ്യത്തെ വഞ്ചിച്ചെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അലക്‌സാണ്ടറിനെ മഹാനായി വാഴ്‌ത്തുമ്പോൾ അലക്‌സാണ്ടറിനെ തോൽപ്പിച്ച ചന്ദ്രഗുപ്ത മൗര്യയെ മഹാനെന്ന് വിളിക്കാൻ മടിക്കുന്നത് എന്തുകൊണ്ടെന്നും യുപി മുഖ്യമന്ത്രി ചോദിച്ചു. ഗ്രീക്ക് ഭരണാധികാരിയായ അലക്‌സാണ്ടിറിനെ പരാജയപ്പെടുത്തിയ ചന്ദ്രഗുപ്ത മൗര്യയുടെ കാര്യത്തിൽ ചരിത്രകാരന്മാർ മൗനം പാലിക്കുകയാണ്.
ബുദ്ധൻ ഒരിക്കലും ലോകത്തിന് മേൽ യുദ്ധം അടിച്ചേൽപ്പിച്ചിട്ടില്ല. എന്നിട്ടും 20 വർഷങ്ങൾക്ക് മുമ്പ് ഗൗതമ ബുദ്ധന്റെ പ്രതിമ താലിബാൻ തകർത്തു. 2,500 വർഷം പഴക്കമുള്ള പ്രതിമയായിരുന്നു അത്. സമാധാനത്തിനും സൗഹാർദത്തിനും പിന്തുണ നൽകുന്ന ഓരോ ഭാരതീയനും മാനവികതയുടെ പ്രചോദനമായ ഗൗതമ ബുദ്ധന്റെ പ്രതിമ തകർത്തത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യം ചതിക്കപ്പെടുമ്പോൾ ചരിത്രകാരന്മാർ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവന്നാല്‍ മാത്രമേ സമൂഹം എഴുന്നേറ്റ് നില്‍ക്കൂ. സമൂഹം എഴുന്നേല്‍ക്കുമ്പോള്‍ മാത്രമാണ് രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. പ്രധാനമന്ത്രി മോദി രാജ്യത്തെ എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിക്കുകയാണെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: