Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മാളുവിന്റെ സ്വപ്നം

പഞ്ചമി മാളുവിനോട് പറഞ്ഞു ''എന്ത് രസമാ ചേച്ചി. ഈ പ്രകൃതിയെ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:00 am IST
in Literature

നന്ദന ആര്‍. ശ്രീന്ദനം

9846828189

മഴയുടെ ശബ്ദം കേട്ട് അവള്‍ അതിരാവിലെ ഉണര്‍ന്നു. കള്ള കര്‍ക്കിടകമാസം. മാളു ജനലുകള്‍ തുറന്നു പുറത്തേക്കു നോക്കി വളരെ മനോഹരമായ പ്രകൃതി.

”മാളു… മാളു…” അമ്മ  അവളെ വിളിച്ചു.  

മാളു പറഞ്ഞു ”എന്താ അമ്മേ…?  ഞാന്‍ എഴുന്നേറ്റു.”

അമ്മ പറഞ്ഞു ”ആ എന്നാല്‍ പോയി പല്ലു തേച്ചു കുളിച്ചു വാ”

”ശരി അമ്മേ.” അവള്‍ പല്ലു തേച്ചു കുളിച്ചു കാപ്പി കുടിച്ചു മാളു അമ്മയോട് ചോദിച്ചു: ”മഴയല്ലേ ഇവിടുത്തെ കുളങ്ങളും അരുവികളും ഒക്കെ നിറഞ്ഞു കാണും. ഞാനും പഞ്ചമിയും കൂടി അതൊക്കെ കാണാന്‍ പൊയ്‌ക്കോട്ടെ, പ്ലീസ് അമ്മേ..”  

അമ്മ പറഞ്ഞു ”പൊയ്‌ക്കോ പക്ഷേ കര്‍ക്കടകമാസമാണ്. അതുകൊണ്ട് മഴയും കാറ്റുമൊക്കെ കാണും. നേരത്തെ ഇങ്ങ് വരണം. കുടയും കൂടി എടുത്തോ…”  

”ശരി അമ്മേ ഞങ്ങള്‍ നേരത്തെതന്നെ വരാം.” മാളുവും പഞ്ചമിയും കുടയും എടുത്തു കൊണ്ട്  നടന്നു. അപ്പോള്‍ കണ്ട കാഴ്ച അവരുടെ കണ്ണുകളെ അതിശയിപ്പിച്ചു. ആകാശത്ത് നിറയെ കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നു. കളകളം ഒഴുകുന്ന അരുവികളും, അതില്‍ നീന്തിത്തുടിക്കുന്ന മീനുകളും അരയന്നങ്ങളും. കാറ്റത്ത് ആടിയുലയുന്ന വൃക്ഷങ്ങളും തൈകളും. ഉദിച്ചുയരുന്ന സൂര്യനും പച്ചപ്പായ വിരിച്ചതുപാലെയുള്ള വയലുകളും മലകളും. പൂത്തുനില്‍ക്കുന്ന പൂന്തോട്ടങ്ങളും പൂമരങ്ങളും   അതിലെ തേന്‍ നുകരാന്‍ പറന്നെത്തുന്ന വണ്ടുകളും ചിത്രശലഭങ്ങളും അവരുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കി.  

പഞ്ചമി മാളുവിനോട് പറഞ്ഞു ”എന്ത് രസമാ ചേച്ചി. ഈ പ്രകൃതിയെ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.”  

മാളു പറഞ്ഞു ”എനിക്കും ഇഷ്ടപ്പെട്ടു.”

മാളു  ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അയ്യോ അത് സ്വപ്‌നമായിരുന്നോ! എന്ത് രസമായിരുന്നു. ആ പ്രകൃതിയെ കാണാന്‍ എനിക്ക് ഗ്രാമത്തില്‍ പോകണം. എന്നിട്ട് ആസ്വദിക്കണം.  അവള്‍ ജനാലകള്‍ തുറന്നു മുറ്റത്തേക്ക് നോക്കി. കൂറ്റന്‍ കെട്ടിടങ്ങള്‍, തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍, അവള്‍ ഓടി അമ്മയുടെ അടുത്തുചെന്നു പറഞ്ഞു ”അമ്മേ അമ്മേ… എനിക്ക് ഗ്രാമത്തില്‍ പോകണം. അവിടെയുള്ള പ്രകൃതിയെ എനിക്ക് ആസ്വദിക്കണം. പിന്നെ അമ്മൂമ്മയേയും അപ്പൂപ്പനെയും പഞ്ചമിയെയും കാണണം. ഇപ്പോള്‍ സ്‌കൂള്‍ അടയ്‌ക്കുമല്ലോ. എന്നെ അവിടെ കൊണ്ടുപോകുമോ അമ്മേ പ്ലീസ്….”  

അമ്മ പറഞ്ഞു: ”നിക്ക്, ഞാന്‍ നിന്റെ അച്ഛനോട് ചോദിക്കട്ടെ.”

”ശരി അമ്മേ.”

അമ്മ മാളുവിന്റെ അച്ഛനോട് പറഞ്ഞു  ”മാളുവിന് ഗ്രാമത്തില്‍ പോകണം. എന്നിട്ട് അവള്‍ക്ക് ആ പ്രകൃതിയേയും അമ്മൂമ്മയേയും അപ്പൂപ്പനെയും ഒക്കെ കാണണം എന്നാണ് പറയുന്നത്.”  

”അതിനെന്താ നമുക്ക് പോകാം. എനിക്കും അമ്മയെയും അച്ഛനെയും ഒന്ന് കാണണമെന്ന് തോന്നുന്നു. പിന്നെ മാളു പറഞ്ഞത് ശരിയാ, ഈ പട്ടണത്തിലെ പ്രകൃതിയൊന്നുമല്ല ഗ്രാമത്തില്‍. വളരെ മനോഹരമായ പ്രകൃതിയാണ്. എന്നാല്‍ നീ പോയി റെഡിയാവ് മാളുവിനോട് പറഞ്ഞേരെ.”  

ഇത് കേട്ടപ്പോള്‍ മാളുവിന് സന്തോഷമായി. അവള്‍ പട്ടണത്തില്‍നിന്നും ഗ്രാമത്തിലെത്തി. മാളു അമ്മൂമ്മയേയും അപ്പൂപ്പനെയും കണ്ടു. പഞ്ചമിയെയും കൂട്ടി ആ സ്വപ്‌നത്തില്‍ കണ്ട പ്രകൃതിയെ കാണാന്‍ പോയി. അവള്‍ക്ക് സന്തോഷമായി.  

മാളു അമ്മയോട് ചോദിച്ചു ”അമ്മേ ഞാന്‍ സ്‌കൂള്‍ തുറക്കുന്നതുവരെ ഇവിടെ നിന്നോട്ടെ.”

അമ്മ പറഞ്ഞു ”ആ നിന്നോ, പക്ഷേ കുരുത്തക്കേട് കാണിക്കരുത്.”  

”ഇല്ലമ്മേ” അവള്‍ക്ക്  സന്തോഷമായി. പഞ്ചമിയും മാളുവും കൂടി ആ സന്തോഷത്തില്‍ പാട്ടുകള്‍പാടിയും കഥകള്‍ പറഞ്ഞും നൃത്തംകളിച്ചും അങ്ങനെയിരിക്കുമ്പോള്‍ കുറേ ദിവസങ്ങള്‍ക്കുശേഷം സ്‌കൂള്‍ തുറക്കാറായി. മാളു തിരിച്ച് പട്ടണത്തില്‍ പോയി. എന്നാലും അവളുടെ മനസ്സ് ഗ്രാമത്തിലായിരുന്നു. ഇപ്പോഴും അവള്‍ക്ക് ഗ്രാമത്തില്‍ പോയി നിന്ന് കൊതിതീര്‍ന്നിട്ടില്ല.

(കൊട്ടാരക്കര മാര്‍ത്തോമ  ഗേള്‍സ് ഹൈസ്‌കൂള്‍ ആറാം ക്ലാസ്  വിദ്യാര്‍ഥിനിയാണ്)

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.