Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഒരിക്കല്‍ സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതി, ഇവിടെയുണ്ട് ആ മാപ്പുസാക്ഷി

ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതിയായിരുന്നു ഷാഹു. അബുദാബിയില്‍വച്ചാണ് ഷാഹു കുറുപ്പിനൊപ്പം കൂടിയത്. പിന്നീട് സന്തത സഹചാരിയായി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്താനുള്ള പദ്ധതി സുകുമാരക്കുറുപ്പ് ആദ്യം പങ്കുവച്ചതും ഷാഹുവിനോട് തന്നെ.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Nov 11, 2021, 03:42 pm IST
inArticle

തൃശ്ശൂര്‍: സുകുമാരക്കുറുപ്പിന്റെ വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരാള്‍ ഇവിടെയുണ്ട്. കേസിലെ കൂട്ടുപ്രതിയായിരുന്ന ചാവക്കാട് സ്വദേശി ഷാഹു. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനലിന്റെ കഥ സിനിമയാകുമ്പോള്‍ കുടുംബം പുലര്‍ത്താന്‍ പാടുപെടുകയാണ് ഷാഹു.  

ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതിയായിരുന്നു ഷാഹു. അബുദാബിയില്‍വച്ചാണ് ഷാഹു കുറുപ്പിനൊപ്പം കൂടിയത്. പിന്നീട് സന്തത സഹചാരിയായി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്താനുള്ള പദ്ധതി സുകുമാരക്കുറുപ്പ് ആദ്യം പങ്കുവച്ചതും ഷാഹുവിനോട് തന്നെ.  

1984 ജനുവരിയില്‍ ഈ പദ്ധതിയുമായി ഇരുവരും ഒരുമിച്ചാണ് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേസിലെ മറ്റൊരു പ്രതിയും കുറുപ്പിന്റെ ബന്ധുവുമായ ഭാസ്‌കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഈ നാല്‍വര്‍ സംഘമാണ് ചാക്കോയെ കൊന്ന് കാറിലിട്ട് കത്തിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇന്ന് അതൊന്നും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല ഷാഹു.  

ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം പിടികൂടിയത് ഷാഹുവിനെയായിരുന്നു. കൃത്യം നടത്തിയ ശേഷം ചാവക്കാട്ടെ വീട്ടിലെത്തിയ ഷാഹു തിരികെ ഗള്‍ഫിലേക്ക് മടങ്ങാന്‍ ബാഗുമായി ഇറങ്ങുമ്പോഴാണ് പോലീസെത്തിയതും പിടികൂടിയതും. കൊടിയ മര്‍ദനമാണ് പോലീസ് ഏല്‍പ്പിച്ചത്. അതിന്റെ വേദനകള്‍ ഇന്നും ശരീരത്തിനുണ്ട്.  

പോലീസിന്റെ മൂന്നാംമുറയ്‌ക്ക് മുന്നില്‍ ഏറെയൊന്നും പിടിച്ചുനില്‍ക്കാനായില്ല. സത്യമെല്ലാം തുറന്നു പറഞ്ഞു. അതോടെ മര്‍ദനത്തിന് അയവുണ്ടായി. പിന്നീട് ഭാസ്‌കരപിള്ളയെയും ഡ്രൈവര്‍ പൊന്നപ്പനെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സുകുമാരക്കുറുപ്പ് മുങ്ങിയിരുന്നു. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗലാപുരത്തേക്ക് ടിക്കറ്റെടുത്ത് കയറിയെന്നതാണ് കുറുപ്പിനെക്കുറിച്ച് പോലീസിന് കിട്ടിയ അവസാന വിവരം. മാപ്പുസാക്ഷിയായതോടെ ഷാഹു ശിക്ഷയില്‍ നിന്നൊഴിവായി.  

ചാക്കോയെ കൊലപ്പെടുത്തിയതിനു ശേഷം പിന്നെ കുറുപ്പിനെ ഷാഹു കണ്ടിട്ടില്ല. ജീവിച്ചിരിപ്പുണ്ടോയെന്നറിയാന്‍ ആഗ്രഹമുണ്ട്. ഉണ്ടെങ്കില്‍ ഒരു തവണ ഒന്ന് കാണാനും. ഏറെ പ്രതീക്ഷകളോടെ നന്നെ ചെറുപ്പത്തിലെ തൊഴില്‍ തേടി അബുദാബിയില്‍ എത്തിയതാണ് ഷാഹു. സുകുമാരക്കുറുപ്പിന്റെ വലയില്‍ വീണതോടെ ജീവിതം താറുമാറായി. കേസും ജയില്‍വാസവുമെല്ലാം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതോടെ എല്ലാവരും കൈവിട്ടു.  

പിന്നെ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ പല ബിസിനസുകളും ചെയ്തു. മീന്‍ കച്ചവടമാണ് ഇപ്പോള്‍ ഷാഹുവിന്റെ ഉപജീവനമാര്‍ഗം. ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കുടുംബം ഏറെ സഹായിച്ചു, പ്രാര്‍ഥനകളും. തികഞ്ഞ മതവിശ്വാസിയാണ് ഷാഹു. റംസാന്‍ നോമ്പും നമസ്‌കാരങ്ങളും മുടക്കാത്തയാള്‍. ഈ വിശ്വാസമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഷാഹുവിന് കരുത്തായത്.  

ആദ്യമൊക്കെ പോലീസ് അന്വേഷിച്ചെത്തുമായിരുന്നു, സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍. പിന്നെപ്പിന്നെ ആ വരവ് നിലച്ചു. പരിചയപ്പെട്ടാല്‍ ആരും ആദ്യം ചോദിക്കുക കുറുപ്പിന്റെ കാര്യം തന്നെ. പിന്നെ കേസിന്റെ കാര്യങ്ങളും. ഇപ്പോള്‍ അതും കുറഞ്ഞിട്ടുണ്ട്. ചാവക്കാട് തന്നെ പുതിയ തലമുറയിലെ പലര്‍ക്കും അറിയില്ല ഇതൊന്നും. എല്ലാം മറക്കാനാണ് ഷാഹുവും ആഗ്രഹിക്കുന്നത്. ഏതോ ദുര്‍ബല നിമിഷത്തില്‍ കുറുപ്പിന്റെ കൂടെ അകപ്പെട്ട് പോയതാണ്. കൃത്യത്തില്‍ പങ്കെടുത്തിട്ടില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും കുറുപ്പിനോട് പറ്റില്ലെന്ന് പറഞ്ഞ് പിരിഞ്ഞ് പോരാന്‍ കഴിഞ്ഞില്ല. അതാണ് ജീവിതം തകര്‍ത്തത്.

ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊലപാതകമായിരുന്നില്ല കുറുപ്പിന്റെ മനസ്സില്‍. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഏതെങ്കിലും മൃതദേഹം സംഘടിപ്പിച്ച് കത്തിക്കാനായിരുന്നു പദ്ധതി. അത് കിട്ടാതെ വന്നപ്പോഴാണ് കൊലപാതകത്തിലേക്ക് തിരിഞ്ഞത്. ഭാസ്‌കരപിള്ളയും പൊന്നപ്പനും കുറുപ്പുമാണ് എല്ലാം പ്ലാന്‍ ചെയ്തത്. സുകുമാരക്കുറുപ്പിന്റെ അത്യാഗ്രഹമാണ് എല്ലാ ദുരന്തങ്ങള്‍ക്കും കാരണമായത്. എത്ര കുടുംബങ്ങളാണ് തകര്‍ന്നത്. ഷാഹു കാത്തിരിക്കുകയാണ് കുറുപ്പിനെ… എല്ലാവരെയും പോലെ.

Tags: chavakkadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും

Kerala

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെതിരെ പ്രകടനം നടത്തിയതിന് തൃശൂര്‍ ജില്ലയില്‍ മൂന്ന് നേതാക്കള്‍ യുഎപിഎ പ്രകാരം പൊലീസ് കസ്റ്റഡിയില്‍

Thrissur

ചാവക്കാട് കൊറോണയുടെ പിടിയില്‍: മരണ സംഖ്യ ഉയരുന്നു

Thrissur

10 പേര്‍ക്ക് കൂടി കൊറോണ; ചാവക്കാട് വീണ്ടും ഭീതിയില്‍

Thrissur

നഗരസഭാ ജീവനക്കാരന് കൊറോണ; ചാവക്കാട് വീണ്ടും ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.