തിരുവനന്തപുരം: ആലപ്പുഴ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തില്‍ പട്ടികജാതിയില്‍പ്പെട്ട ചിത്രയെയും കുടുംബത്തെയും സമീപവാസികളായ ചിലര്‍ വീട് വെയ്‌ക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും, പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടികള്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
















