Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരം മുറിക്കാന്‍ അനുമതി നല്‍കിയത് നവംബര്‍ അഞ്ചിന്; സര്‍ക്കാര്‍ അറിഞ്ഞത് അടുത്ത ദിവസം; ഏഴാം തീയതി ഉത്തരവ് മരവിപ്പിച്ചെന്ന് മന്ത്രി ശശീന്ദ്രന്‍

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 11:52 am IST
inKerala

തിരുവനന്തപുരം: ബേബി ഡാം പരിസരത്തെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് നവംബര്‍ അഞ്ചിനാണെന്നും സര്‍ക്കാര്‍ അറിഞ്ഞത് ആറാം തീയതി ആണെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.  

മറുപടിയുടെ പൂര്‍ണരൂപം-  

ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കുവാനായി തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 05 നവംബര്‍ 2021 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ 6 നാണ്. ഉടന്‍തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍പ്പറഞ്ഞ ഉത്തരവ് നവംബര്‍ 07 ന് ഞായറാഴ്ച അവധിദിവസമായിരിന്നിട്ടുകൂടി മരവിപ്പിച്ചുകൊണ്ട് വനംവകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ ബഹു. സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല.  

സംസ്ഥാന താത്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്നമേ ഉദിക്കുന്നില്ല. നിലവില്‍ സുപ്രീംകോടതിയില്‍ ഹിയറിംഗിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശക്തമായ രീതിയില്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്.

മറുപടി സത്യവാങ്മൂലത്തിന്റെ ഖണ്ഡിക 17 ല്‍ തമിഴ്നാടിന്റെ മരംമുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കടുവസങ്കേതത്തിന്റെ ഭാഗമായതിനാല്‍ മരംമുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ്ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണ്. ഇതിനു പുറമെ 1980 ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖണ്ഡിക 17 താഴെപറയും പ്രകാരമാണ്:

‘………….The cutting of trees from the Tiger Reserve which is a part of the sanctuary is subject to grant of clearance by the Ministry of Environmental and Forests, Government of India and other statutory authorities concerned. Tamil Nadu has to obtain approval from Standing Committee of National Board of Wild Life. (Wildlife clearance) and Environmental clearance in addition to Forest clearance under Forest Conservation Act 1980, for diversion of forest land……….. the proposal was resubmitted by the User Agency without providing required details of wildlife clearance and without rectifying the defects’

ഇതിനു പുറമെ  ഫെബ്രുവരി19, 2021 ന് ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ യോഗത്തില്‍ തമിഴ്നാടിലെയും കേരളത്തിലെയും വനം-വന്യജീവി വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തണമെന്ന് സമിതിയുടെ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സംയുക്ത പരിശോധന നടന്നിട്ടില്ല.ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനായാണ് മേല്‍പ്പറഞ്ഞ ഉത്തരവ് അടിയന്തിരമായി മരവിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ബഹു.  സുപ്രീംകോടതി മുമ്പാകെ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഒരു ഉത്തരവും ഏത് ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചാലും നിലനില്‍ക്കുന്നതല്ല. നവംബര്‍ 05 ലെ ഉത്തരവ് മരവിപ്പിച്ചിരിക്കെയാണ് ഇത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ആവശ്യമായ കേന്ദ്രസര്‍ക്കാര്‍ അനുമതികളും ഉണ്ടായിരുന്നോ എന്ന് വിശദമായും സമയബന്ധിതമായും സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് കോട്ടം വരുന്നതും കേരളത്തിന്റെ സുരക്ഷയ്‌ക്ക് ഭംഗം വരുത്തുന്നതുമായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയുമില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 2006 ലും 2014 ലും രണ്ട് കേസുകള്‍ ബഹു. സുപ്രീംകോടതി തീര്‍പ്പാക്കിയിട്ടുണ്ട്. രണ്ട് വിധിയും വന്നത് യു ഡി എഫ് ഭരണകാലത്താണ്.  2006 ലെ വിധിയിലാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന് ഡാം സുരക്ഷ പരിശോധിച്ച ശേഷം വിഗദ്ധരുടെ അഭിപ്രായം തേടി 152 അടി ആക്കാമെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരളം നിലവിലെ കേസിലും പുതിയ ഡാം പണിയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭൂചലന മേഖലയിലുള്ളതും 126 വര്‍ഷം പഴക്കമുള്ളതുമായ ഇപ്പോഴത്തെ ഡാം മതിയായ സുരക്ഷ നല്‍കുന്നില്ല എന്ന ആശങ്ക സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. 136 അടിക്കു മുകളില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ക്രമാതീതമായി ഡാമിനു നേരിടുന്ന മര്‍ദ്ദത്തെക്കുറിച്ചും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാട് മേല്‍പ്പറഞ്ഞ വസ്തുതകളില്‍ നിന്നും വ്യക്തമാണ്.  

Tags: AK Saseendranമുല്ലപ്പെരിയാര്‍ അണക്കെട്ട്‌tree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.