Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആവര്‍ത്തിക്കുന്ന ശങ്കര ദിഗ്വിജയം

മറ്റ് പല പ്രതിമകളില്‍നിന്നും വ്യത്യസ്തമായി സൗന്ദര്യവും ആത്മീയ ചൈതന്യവും വഴിഞ്ഞൊഴുകുന്ന ശങ്കര പ്രതിമയാണ് കേദാര്‍നാഥില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മൈസൂരിലെ അരുണ്‍ യോഗിരാജ് എന്ന യുവ ശില്‍പിയാണ് കൃഷ്ണശിലയില്‍ ഈ പ്രതിമ നിര്‍മിച്ചത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ശില്‍പിയെ തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 05:00 am IST
in Editorial

അദൈ്വതാചാര്യനായ ശങ്കര ഭഗവദ് പാദര്‍ സമാധിയായ കേദാര്‍നാഥില്‍ ആചാര്യന്റെ പുതിയ പ്രതിമ സ്ഥാപിക്കപ്പെട്ടത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ചൈതന്യപൂര്‍ണമായ ഒരു മുഹൂര്‍ത്തത്തെ കുറിക്കുന്നു. രണ്ടായിരത്തി പതിമൂന്നിലെ മഹാപ്രളയത്തില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ത്ത് പുതിയ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പമാണ് ആചാര്യന്റെ പ്രതിമയും അനാച്ഛാദനം ചെയ്യപ്പെട്ടത്. മുഴുവന്‍ ഭാരതീയരുടെയും പ്രത്യേകിച്ച് മലയാളികളുടെ അഭിമാനം ആകാശത്തോളം ഉയര്‍ത്തുന്ന നടപടിയാണിത്. പ്രധാനമന്ത്രിയായ ശേഷം നാലാമത്തെ തവണയാണ് നരേന്ദ്ര മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നത്. ഇങ്ങനെ ചെയ്ത മറ്റൊരു പ്രധാനമന്ത്രിയേയും രാജ്യം കണ്ടിട്ടില്ല. ഓരോ സന്ദര്‍ശനകാലത്തും മോദിയുടെ രാഷ്‌ട്രീയ പ്രതിയോഗികള്‍ വിവാദങ്ങളുയര്‍ത്താറുണ്ടെങ്കിലും ഭാരതത്തിന്റെ സംസ്‌കാരത്തിലും ആത്മീയ പാരമ്പര്യത്തിലും ആചാര്യശ്രേഷ്ഠന്മാരിലും തനിക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ വിളംബരമായി ഈ സന്ദര്‍ശനങ്ങള്‍ മാറുകയാണ് പതിവ്. ഭാരതീയ സംസ്‌കൃതിയോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമായാണ് പ്രധാനമന്ത്രി ഈ പുണ്യസങ്കേതത്തിലെ സന്ദര്‍ശനങ്ങളെ കാണുന്നത്. കേദാറിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന അത്യുജ്ജ്വലമായ ഒന്നായിരുന്നു. ഉറങ്ങിക്കിടന്ന ഒരു നാഗരികതയെ തന്റെ അദൈ്വത ദര്‍ശനത്തിലൂടെയും ആത്മീയ സന്ദേശത്തിലൂടെയും വിളിച്ചുണര്‍ത്താന്‍ അക്ഷീണം പ്രയത്‌നിക്കുകയായിരുന്നു ആദിശങ്കരനെന്നാണ് മോദി പറഞ്ഞത്. ജാതിഭേദങ്ങള്‍ മറന്ന്, മറ്റുതരത്തിലുള്ള വിഭാഗീയതകള്‍ മറികടന്നും ആത്മസാക്ഷാത്കാരത്തിലൂടെ മഹത്വമാര്‍ജിക്കാനാണ് ആചാര്യന്‍ ആഹ്വാനം ചെയ്തത്. ”നമേ മൃത്യു ശങ്ക, നമേ ജാതി ഭേദാ ചിദാനന്ദരൂപ ശിവോഹം ശിവോഹം” എന്ന ആചാര്യവചനം ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസംഗം.  

മറ്റ് പല പ്രതിമകളില്‍നിന്നും വ്യത്യസ്തമായി സൗന്ദര്യവും ആത്മീയ ചൈതന്യവും വഴിഞ്ഞൊഴുകുന്ന ശങ്കര പ്രതിമയാണ് കേദാര്‍നാഥില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മൈസൂരിലെ അരുണ്‍ യോഗിരാജ് എന്ന യുവ ശില്‍പിയാണ് കൃഷ്ണശിലയില്‍ ഈ പ്രതിമ നിര്‍മിച്ചത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ശില്‍പിയെ തെരഞ്ഞെടുത്തത്. പലരും പ്രതിമയുടെ മാതൃക അയച്ചു കൊടുത്തെങ്കിലും അരുണിന്റേത്  സ്വീകരിക്കുകയായിരുന്നു. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഈ പ്രതിമ അരുണ്‍ യോഗിരാജിനെ സംബന്ധിച്ചിടത്തോളം ഒരു നിയോഗമായിരുന്നു. എംബിഎ ബിരുദധാരിയായ യോഗിരാജ് കുറെക്കാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയെങ്കിലും പാരമ്പര്യമായി ചെയ്തുപോരുന്ന ശില്‍പവേലയിലേക്ക് മടങ്ങാന്‍ അന്തര്‍പ്രേരണയുണ്ടായി. ഒരുനാള്‍ മകന്‍ ശില്‍പവേലയിലേക്ക് മടങ്ങുമെന്ന് ശില്‍പിയായ അച്ഛന്റെ പ്രവചനം ഉണ്ടായിരുന്നു. കാലടി ഉള്‍പ്പെടെ ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് ആചാര്യനെക്കുറിച്ച് പഠിച്ച ശേഷമാണ് അരുണ്‍ ശില്‍പ നിര്‍മാണത്തിന് തുടക്കംകുറിച്ചത്. മൈസൂരിലെ എച്ച്ഡി കോട്ടയില്‍നിന്ന് ഇതിനുള്ള കൃഷ്ണശില കണ്ടെത്തി. മകന്റെ സര്‍ഗവൈഭവത്തില്‍ വിരിഞ്ഞ പ്രതിമ കേദാര്‍നാഥില്‍ സ്ഥാപിക്കുന്നത് കാണാന്‍ അച്ഛന്‍ ജീവിച്ചിരുന്നില്ലെങ്കിലും അത് പൂര്‍ത്തിയായി കണ്ടശേഷമാണ് ഇഹലോകവാസം വെടിഞ്ഞത്. ഇത്ര ചെറുപ്രായത്തില്‍ ഇങ്ങനെയൊരു പ്രതിമ നിര്‍മിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതസാഫല്യമായാണ് അരുണ്‍ കരുതുന്നത്. ഒന്നരവര്‍ഷത്തോളം എടുത്താണ് പന്ത്രണ്ട് അടി ഉയരമുള്ള പ്രതിമ പൂര്‍ത്തിയാക്കിയത്. മൈസൂരിലെ സരസ്വതീപുരം പണിശാലയില്‍നിന്നും മുപ്പത്തിയഞ്ച് ടണ്‍ ഭാരമുള്ള പ്രതിമ റോഡ് മാര്‍ഗം കേദാര്‍നാഥില്‍ എത്തിക്കുകയായിരുന്നു. ഏതുതരം കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള ശിലയിലാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്.

അഖണ്ഡഭാരതത്തിന്റെ ശില്‍പി എന്നുപോലും ആദിശങ്കരനെ വിശേഷിപ്പിക്കാവുന്നതാണ്. ആധുനിക ലോകത്തെ യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത്, അങ്ങനെയെന്തെങ്കിലും സങ്കല്‍പിക്കാന്‍പോലും കഴിയാതിരുന്നപ്പോള്‍ കാലടിയില്‍നിന്ന് കാല്‍നടയായി ഭാരതമെമ്പാടും സഞ്ചരിക്കുകയും, ചതുര്‍ധാമങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത് അദൈ്വത വേദാന്തത്തിലൂടെ ആധുനിക ഹിന്ദുത്വത്തിന് രൂപംനല്‍കിയതും ആചാര്യനാണ്. ശങ്കരനെപ്പോലെ ആത്മീയ ഔന്നത്യം നേടുകയും സര്‍വ്വജ്ഞപീഠമേറുകയും മോക്ഷപ്രാപ്തി കൈവരിക്കുകയും ചെയ്ത മറ്റൊരു ഭാരതീയനില്ല. ലോകത്തുപോലും അങ്ങനെയൊരാളില്ലെന്നാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുകാലത്ത് ശങ്കരന്റെ ദര്‍ശനങ്ങളെ എതിര്‍ത്തിരുന്നവര്‍ക്കും പില്‍ക്കാലത്ത് അത് അംഗീകരിക്കേണ്ടിവന്നു. ആദിശങ്കരനെ ജാതീയതയുടെ വക്താവായി കണ്ടിരുന്നയാളായിരുന്നു ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട്. ഇതേ ഇഎംഎസ് മുന്‍കയ്യെടുത്ത് ആദിശങ്കരന്റെ ആയിരത്തിയിരുന്നൂറാം ജന്മദിനം കാലടിയില്‍ ആഘോഷിച്ചത് ഒരു പ്രായശ്ചിത്തമായിരുന്നു. ഭാരതത്തിന്റെ ഹൈന്ദവമായ ആത്മീയ പൈതൃകം അതിന്റെ പൂര്‍ണമഹത്വത്തിലേക്ക് ഉയരുന്നതിന്റെ ലക്ഷണമായി വേണം കേദാര്‍നാഥിലെ ശങ്കര പ്രതിമാ സ്ഥാപനത്തെ കാണാന്‍. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ചതാണ് ഈ പരമ്പരയുടെ തുടക്കം. ഗുജറാത്തിലെ നര്‍മദയുടെ തീരത്ത്  യഥാര്‍ത്ഥ രാഷ്‌ട്രശില്‍പി ഉരുക്കു മനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത് മറ്റൊരു നാഴികക്കല്ലായിരുന്നു. അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രവും ഹിന്ദുധര്‍മത്തിന്റെ പൗരാണിക മഹത്വത്തെയാണ് വിളിച്ചോതുന്നത്. കേദാര്‍നാഥില്‍ ശങ്കര പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം ആചാര്യന്റെ ജന്മനാടായ കാലടിയിലും കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടികള്‍ നടന്നത് അത്യന്തം ആഹ്ലാദകരമാണ്. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേരിടണമെന്ന നെടുനാളത്തെ ആവശ്യത്തിന്മേല്‍ അധികൃതര്‍ അനുകൂലമായ തീരുമാനമെടുക്കേണ്ട അവസരമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.