തൃശ്ശൂര്‍: ശബരിമലയോടുള്ള നിഷേധാത്മക നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് മിസോറം മുന്‍ ഗവര്‍ണറും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരന്. ശബരിമല അയ്യപ്പ സേവാ സമാജം സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമം തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ടൂറിസ്റ്റ് കേന്ദ്രമോ കച്ചവട കേന്ദ്രമോ അല്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമന്വയത്തിന്റെ മഹാ മാതൃകയാണ്. വനത്തിന് നടുവില്‍ കുടികൊള്ളുന്ന അയ്യപ്പസ്വാമി ലോകത്തിനു നല്കുന്ന സന്ദേശം പ്രകൃതിയെ അമ്മയായി കാണണമെന്നാണ്. കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം അയ്യപ്പ ധര്‍മത്തിലുണ്ട്. സാമൂഹ്യ ഐക്യബോധം, പ്രകൃതി സ്നേഹം, വ്യക്തിപരമായ പരിശുദ്ധി, അക്രമ രാഹിത്യം തുടങ്ങിയവയെല്ലാം അയ്യപ്പ ധര്‍മത്തിന്റെ ഭാഗമാണ്. കച്ചവടവും വരുമാനവും ലക്ഷ്യമിട്ട് ഈ ആചാരങ്ങളെ തകര്‍ക്കാന്‍ ശ്രമമുണ്ട്. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ നീക്കം. അയ്യപ്പ ഭക്തര്‍ ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ നേരിടണം.
എല്ലാ ഗ്രാമങ്ങളിലും അയ്യപ്പ യോഗങ്ങളുണ്ടാകണം. ഓരോ വീടും പൂങ്കാവനമാകണം. അന്നദാന പ്രഭുവായ അയ്യപ്പന്റെ പേരില്‍ സേവാ പ്രവര്‍ത്തനമുണ്ടാകണം. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇതിനായി 300 കോടി രൂപ കേന്ദ്രം കൊടുത്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 20 കോടി പോലും ചെലവഴിച്ചിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. പ്രബുദ്ധ കേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ, അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷന്മാരായ സ്വാമി അയ്യപ്പദാസ്, എസ്.ജെ.ആര്. കുമാര്‍, ദേശീയ സെക്രട്ടറിമാരായ ഈറോഡ് രാജന്, പി. ഷണ്മുഖാനന്ദന്, സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സഹ സംഘടനാ സെക്രട്ടറി സി. പ്രഭാകരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്, വി. രാംദാസ് മേനോന്, കിട്ടുനായര്‍, മുരളി കോളങ്ങാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ശബ്ദ സന്ദേശത്തിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. ശബരിമല, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരായ കളിയിക്കല്‍ മഠം പരമേശ്വരന് നമ്പൂതിരി, ശംഭു നമ്പൂതിരി, മുന്‍ മേല്‍ശാന്തിമാര്‍ തുടങ്ങിയവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: