Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്നും കെ. സുരേന്ദ്രന്‍

ഒരു നയാപൈസ പോലും കുറയ്‌ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 03:12 pm IST
in Kerala

തൃശ്ശൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങള്‍ ബുദ്ധിമുട്ടാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രത്തെ മാതൃകയാക്കി എന്‍ഡിഎ ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. കേന്ദ്രസര്‍ക്കാരിനെ മാതൃകയാക്കി സമാനമായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദേഹം പ്രതികരിച്ചു.  

ഒരു നയാപൈസ പോലും കുറയ്‌ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഇന്ധന നികുതിയുടെ കാര്യത്തിലെ പിണറായി സര്‍ക്കാരിന്റെ ബാലിശമായ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ഹൃദയം കരിങ്കല്ലിന് സമാനമാണ്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണെമ്മും സുരേന്ദ്രന്‍ പറഞ്ഞു.  

കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാനവും സമാന പാത പിന്തുടരുമെന്ന് ഉറപ്പ് പറഞ്ഞ സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. കൊവിഡ് പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ട്. എന്നിട്ടും ആ സംസ്ഥാനങ്ങളെല്ലാം നികുതി കുറയ്‌ക്കുകയാണ്. കേന്ദ്രനികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ നികുതി കുറയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുവരെ നികുതി വരുമാനമെല്ലാം കേന്ദ്രത്തിനാണ് പോവുന്നതെന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ കാപട്യം പുറത്തായിരിക്കുകയാണെന്നും തൃശ്ശൂര്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദേഹം ചൂണ്ടിക്കാട്ടി.  

ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ സര്‍ക്കാരുകളാണ് കേന്ദ്ര തീരുമാനത്തിനു പിന്നാലെ ആദ്യം ഇന്ധന നികുതി കുറച്ചത്. ഏഴ് രൂപയാണ് ഇരു സംസ്ഥാനങ്ങളും കുറച്ചത്.  ഇതോടെ ഗോവയില്‍ ഡീസലിന് ലിറ്ററിന് 17 രൂപയും പെട്രോള്‍ ലിറ്ററിന് 12 രൂപയും കുറയും. പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് യോഗി ആദിത്യനാഥ സര്‍ക്കാര്‍ കുറച്ചത്. അടുത്തിടെ, ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയും കൂടി.  

കൊവിഡിനു ശേഷം കാര്‍ഷിക, സേവന മേഖലകളില്‍ അടക്കം സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ച ദൃശ്യമായിട്ടുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ മെച്ചപ്പെട്ടു. സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതല്‍ കുതിപ്പു പകരാന്‍ വേണ്ടിയാണ് എക്സൈസ് തീരുവ കുറച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യാധിഷ്ഠിത നികുതി കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

Tags: keralatax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.