കൊച്ചി : മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് എവിടെ നിന്നാണ് അധികാരം കിട്ടിയതെന്ന് രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനും ഇടത് ചിന്തകനുമായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ വിമര്‍ശനം.
ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്ത്യയില്‍ സമ്മതിച്ചിട്ടുള്ളൂ. ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണം.
മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല. ഭരണഘടന നടപ്പാക്കുന്നതിനായാണ് മന്ത്രി. പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍ അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ പ്രത്യേക അവകാശങ്ങള്‍ ഉണ്ടെന്ന് ശിവന്‍കുട്ടി മന്ത്രി തെറ്റിദ്ധരിക്കരുതെന്നും ഹരീഷ് വാസുദേവന്‍ കുറിച്ചു.
















