തിരുവനന്തപുരം: ആദ്യ കാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. അമ്പതോളം ചിത്രങ്ങള്‍ സംവിധാന ചെയ്ത ക്രോസ് ബെല്‍റ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു.കെ.വേലായുധന്‍ നായര്‍ എന്നാണ് ക്രോസ്‌ബെല്‍റ്റ് മണിയുടെ യഥാര്‍ഥ പേര്. മലയാള ചലച്ചിത്രരംഗത്ത് തന്റെ സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഏക സംവിധായകന്‍
1967 ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. 1970ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെല്‍റ്റ് എന്ന സിനിമയോടെയാണ് പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തു. ശക്തി, പെണ്‍പട, കുട്ടിച്ചാത്തന്‍, പട്ടാളം ജാനകി, നാരദന്‍ മനുഷ്യബന്ധങ്ങള്‍, പുത്രകാമേഷ്ഠി, ശക്തി, നടീനടന്‍മാരെ ആവശ്യമുണ്ട്, താമരത്തോണി, ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി, പെണ്‍പുലി, ആനയും അമ്പാരിയും, ബ്‌ളാക് ബെല്‍റ്റ്, പഞ്ചതന്ത്രം, യൗവനം ദാഹം, ഈറ്റപ്പുലി, തിമിംഗലം, പെണ്‍സിംഹം, ദേവദാസ് കേരളത്തില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.പ്രമുഖസംവിധായകന്‍ ജോഷിയുടെ തുടക്കം ക്രോസ്‌ബെല്‍റ്റ് മണിയോടൊപ്പം ആയിരുന്നു.
വലിയശാലയില്‍ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി ജനിച്ച മണി, ട്ടിയൂര്‍ക്കാവില്‍ ശ്രീകൃഷ്ണ എന്ന പേരില്‍ ആരംഭിച്ച സ്വന്തം സ്റ്റുഡിയോ വീട് ആയി മാറ്റി.ഭാര്യ ശ്രീമതിയമ്മ, മക്കള്‍: രൂപ, കൃഷ്ണകുമാര്‍.സംസ്‌കാരം ഞായറാഴ്ച പകല്‍ രണ്ടു മണിക്ക് ശാന്തികവാടത്തില്‍
















