Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

എസ്എഫ്‌ഐ ഫാസിസത്തിലെ അസാന്മാര്‍ഗികതകള്‍

കേവലം ലൈംഗിക അപഭ്രംശങ്ങളല്ല, ലൈംഗിക അരാജകത്വം തന്നെയാണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് പത്രവാര്‍ത്തകള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണ്. പല സിപിഎം നേതാക്കളും ഇത്തരം ലൈംഗിക അരാജകത്വത്തിന് അനുകൂലവുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 05:00 am IST
inEditorial

തൃശൂര്‍ കേരളവര്‍മ കോളജില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ വീണ്ടും തങ്ങളുടെ അശ്ലീല മുഖം പുറത്തെടുത്തിരിക്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ കാമ്പസിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് ഈ സംഘടന സ്ഥാപിച്ച ബോര്‍ഡുകള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജുഗുപ്‌സാവഹമാണ്. ദേശീയതയെ അല്ല, തുറന്ന ലൈംഗികതയെയാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്നാണ് ഒരു പോസ്റ്റര്‍ വിളിച്ചു പറഞ്ഞത്. സാമൂഹ്യവിരുദ്ധമായ ഈ ആശയം പ്രതിഫലിപ്പിക്കുന്ന ഒരു നഗ്നചിത്രവും ഇക്കൂട്ടര്‍ വരച്ചുവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളിലെത്തുന്നത് പഠിക്കാനും പരീക്ഷയെഴുതാനും മാര്‍ക്ക് വാങ്ങാനുമല്ല, അസാന്മാര്‍ഗിക ജീവിതം നയിക്കുന്നതിനുള്ള പരിശീലനം നേടുന്നതിനാണെന്ന സന്ദേശമാണ് എസ്എഫ്‌ഐ ഇതിലൂടെ നല്‍കുന്നത്. ഇതിന് മുന്‍പ് സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ചുകൊണ്ടുള്ള ബോര്‍ഡ് കാമ്പസില്‍ സ്ഥാപിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയപ്പോള്‍, എസ്എഫ്‌ഐക്ക് അത് എടുത്തുമാറ്റേണ്ടി വന്നു. കോളജ് മാഗസനില്‍ പ്രസിദ്ധീകരിച്ച എം.എഫ്. ഹുസൈനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം ദേവീദേവന്മാരുടെ നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. ഇതിനെയൊക്കെ കടത്തിവെട്ടുന്ന അതിക്രമമാണ് ഏറ്റവും ഒടുവില്‍ കാണിച്ചത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ കോളജ് അധികൃതര്‍ ആദ്യം തയ്യാറായില്ല. വിദ്യാര്‍ത്ഥികളെയും അവരുടെ ഭാവിയില്‍ താല്‍പര്യമുള്ള മാതാപിതാക്കളെയും മറ്റും വല്ലാതെ അസ്വസ്ഥരാക്കുന്ന കാര്യമാണിത്. കാമ്പസില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന എസ്എഫ്‌ഐ ഫാസിസത്തിന് വലിയൊരു വിഭാഗം അധ്യാപകരുടെ പിന്തുണ ലഭിക്കുന്നത് നമ്മുടെ അക്കാദമിക രംഗത്തിന്റെ ശാപം തന്നെയാണ്.  

ലൈംഗിക അപഭ്രംശങ്ങളെ പൊതുവായി കാണരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. തലസ്ഥാനത്ത് സിപിഎമ്മുകാരായ ഒരു പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. കേവലം ലൈംഗിക അപഭ്രംശങ്ങളല്ല, ലൈംഗിക അരാജകത്വം തന്നെയാണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് പത്രവാര്‍ത്തകള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണ്. പല സിപിഎം നേതാക്കളും ഇത്തരം ലൈംഗിക അരാജകത്വത്തിന് അനുകൂലവുമാണ്. സരസ്വതീദേവിയുടെ അശ്ലീല ചിത്രം വരച്ച എം.എഫ്. ഹുസൈന്, സാംസ്‌കാരിക മന്ത്രിയായിരിക്കെ അവാര്‍ഡ് നല്‍കി ആദരിച്ച എം.എ. ബേബി തന്നെയാണല്ലോ സ്വവര്‍ഗരതിയുടെ വക്താവായി പ്രത്യക്ഷപ്പെട്ടതും. ചരിത്രത്തില്‍ കുപ്രസിദ്ധരായ കമ്യൂണിസ്റ്റാചാര്യന്മാര്‍ പലരും ലൈംഗിക അരാജകവാദികളുമായിരുന്നല്ലോ. സ്റ്റാലിനും മാവോയും കാസ്‌ട്രോയുമെല്ലാം അവരില്‍ ചിലര്‍ മാത്രം. കേരളത്തിലുമുണ്ടല്ലോ എണ്ണിപ്പറയാവുന്ന പലരും. തോപ്പില്‍ ഭാസിയുടെ ആത്മകഥ വായിക്കുന്ന ആര്‍ക്കും ഇതു സംബന്ധിച്ച സംശയങ്ങള്‍ മാറിക്കിട്ടും. ഇങ്ങനെയൊരു പൈതൃകം പേറുന്നവര്‍ സന്മാര്‍ഗ ജീവിതം കൊടിലുകൊണ്ടുപോലും തൊടാന്‍ അറയ്‌ക്കുന്നത് സ്വഭാവികം. പരമ്പരാഗതമായി ഈ കമ്യൂണിസ്റ്റ് കളരിയിലൂടെ വളര്‍ന്നുവരുന്നവരാണ് കാമ്പസുകളെ അശ്ലീലവല്‍ക്കരിക്കുന്നത്.  അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്ത ഇവരെ നേര്‍വഴിക്കു നടത്താന്‍ ആര്‍ക്കുമാവില്ല. ഇവരില്‍ നിന്ന് സ്ഥിരമായി അകലം പാലിക്കുകയേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.

അധ്യയന കാലാവധി കഴിഞ്ഞിട്ടും കാമ്പസില്‍ തമ്പടിച്ചിട്ടുള്ള ചിലരാണ് കേരളവര്‍മ കോളജില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. വിപ്ലവം, വിമോചനം എന്നൊക്കെയുള്ള അസംബന്ധ ജല്പനങ്ങള്‍ വായിലൂടെ വിസര്‍ജിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി പുറത്താക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു കോളജില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളും ഈ അക്രമിക്കൂട്ടം അടക്കിഭരിക്കുകയാണ്. അടുത്തിടെ എംജി യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയ എസ്എഫ്‌ഐ ഫാസിസം എല്ലാവരും കണ്ടതാണല്ലോ. ഇതിന് ഇരയായവര്‍ക്കു പോലും സ്വന്തം കാലില്‍ നിവര്‍ന്നു നിന്ന് പ്രതിഷേധിക്കാന്‍ കഴിയുന്നില്ല. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇവരുടെ നേതാക്കള്‍ എസ്എഫ്‌ഐ ഫാസിസത്തിന് കീഴ്‌പ്പെടാന്‍ യുവസഖാക്കളെ പ്രേരിപ്പിക്കുകയാണ്.  നിന്നുപിഴയ്‌ക്കണമെങ്കില്‍ മാനാഭിമാനങ്ങള്‍ ഉപേക്ഷിച്ചേ തീരൂ എന്ന് പഠിപ്പിക്കുകയാണ്. കേരളീയ സമൂഹത്തിലെ ലൈംഗിക അരാജകത്വവും അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്നും, യുവതീയുവാക്കളെ അതിലേക്ക് തള്ളിയിടുന്നതില്‍ സിപിഎമ്മിന്റെ ‘പ്രോലിറ്റേറിയന്‍ സദാചാര’ത്തിന് വലിയ പങ്കുണ്ടെന്നും തിരിച്ചറിയാന്‍ വൈകരുത്. എസ്എഫ്‌ഐ ഫാസിസത്തിന്റെ തണലില്‍, കാമ്പസുകളില്‍ തഴച്ചുവളരുന്നത് സമൂഹത്തെ ശിഥിലീകരിക്കുന്ന സദാചാരവിരുദ്ധ ജീവിത രീതികളാണ്. ഇതിന് ദൃഷ്ടാന്തമാണ് കേരളവര്‍മ കാമ്പസില്‍ ആവര്‍ത്തിക്കപ്പെടുന്ന അസാന്മാര്‍ഗികതകള്‍. ഇതിനെതിരെ മുഴുവന്‍ കേരളത്തിലും വലിയ സാംസ്‌കാരിക പ്രതിരോധം ഉയര്‍ന്നുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: SFIകേരള വര്‍മ്മ കോളേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.