Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന് ബുധനാഴ്ചയും ജാമ്യമില്ല; 3 ദിവസത്തിനുള്ളില്‍ ജാമ്യമില്ലെങ്കില്‍ നവമ്പര്‍ 15 വരെ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയേണ്ടി വരും

മയക്കമരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും മുംബൈ ഹൈക്കോടതി വിധി പറഞ്ഞില്ല. കേസില്‍ ഇനി വ്യാഴാഴ്ച ഹൈക്കോടതി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി എന്‍ ഡബ്ല്യു സംബ്രെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 07:01 pm IST
in India

ന്യൂദല്‍ഹി: മയക്കമരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയും മുംബൈ ഹൈക്കോടതി വിധി പറഞ്ഞില്ല. കേസില്‍ ഇനി വ്യാഴാഴ്ച ഹൈക്കോടതി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി നിതിന്‍ ഡബ്ല്യു സംബ്രെ പറഞ്ഞു. ഇതോടെ ബുധനാഴ്ച രാത്രി കൂടി ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയേണ്ടി വരും.  

അടുത്ത മൂന്ന് ദിവസങ്ങളില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ പിന്നെ ദീപാവലി അവധി ആരംഭിക്കുകയാണ്. അവധിക്ക് ശേഷം പിന്നെ നവമ്പര്‍ പകുതിയോടെ മാത്രമേ കോടതികള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങൂ. അങ്ങിനെയെങ്കില്‍ നവമ്പര്‍ 15 വരെ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയേണ്ടതായി വരും. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയും ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ആര്യന്‍ ഖാന്റെ കൂടെ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്‍റിന്റെ അഭിഭാഷകന്‍ അമിത് ദേശായിയുടെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. ആര്യന്‍, അര്‍ബാസ്, മുന്‍മും എന്നിവരുടെ അറസ്റ്റ് അനധികൃതമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന നടത്തിയതിന് യാതൊരു തെളിവുമില്ലെന്നും അവരെ ജയിലിലുടകയല്ല, കര്‍ശനമായ വ്യവസ്ഥകളോടെ സ്വതന്ത്രമാക്കേണ്ടതാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.

ബുധനാഴ്ചയും വാദം തുടര്‍ന്ന ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ മുഗുള്‍ റോത്തഗി അറസ്റ്റിന് കാരണമായ സത്യസന്ധവും കൃത്യവുമായ സാഹചര്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് നിയമം അനുശാസിക്കുന്നതായി വാദിച്ചു. വാട്‌സാപ് ചാറ്റും ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അമിത് ദേശായി വാദിച്ചു.

പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ആര്യാന്‍ ഖാന്റെ ജാമ്യത്തിന് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ വാദിച്ചത്. വളരെ ലളിതമായിരുന്ന റോത്തഗിയുടെ വാദം. എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഏതെങ്കിലും രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു. കാലിഫോർണിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 2020 മാർച്ചിൽ ആണ് ആര്യൻഖാൻഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുൾ റോത്തഗി ജാമ്യാപേക്ഷയിൽ  ആര്യന് വേണ്ടി വാദിക്കാൻ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യൻ ഖാൻ  ക്രൂയിസ് പാർട്ടിക്ക് പോയത്.  ഇവന്‍റ് മാനേജറായ പ്രതീക് ഗബയാണ് ആര്യൻ ഖാനെ ക്ഷണിച്ചത്.  

എൻസിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും  മുകുൾ റോത്തഗി ഹൈക്കോടതിയിൽ വാദിച്ചു.  പാർട്ടിയെ സംബന്ധിച്ച്   അവർക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു.   ക്രൂയിസിൽ കയറുന്നതിന് മുമ്പ് തന്നെ ആര്യൻ ഖാനെ അവർ കസ്റ്റഡിയിൽ  എടുത്തു.  ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യൻ ഖാൻ  മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല.  ഒക്‌ടോബർ മൂന്നിനാണ് ആര്യൻഖാനെ അറസ്റ്റ് ചെയ്തത്.  അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യൻ ഖാന്റെ മെഡിക്കൽ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാൽ തന്നെ  മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുൾ റോത്തഗി കോടതിയിൽ വാദിച്ചു.

അർബാസിനെയും പരിപാടിക്ക്  ക്ഷണിച്ചത് ഇവന്‍റ് മാനേജ് മെന്‍റ് ടീമാണ്.    അർബാസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്  ആര്യൻഖാൻ  അറിഞ്ഞിരുന്നില്ല.   ആര്യൻ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആര്യന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റിന്  ക്രൂയിസ് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന

ടത്തിയ ചാറ്റുകളാണ്. അതേ സമയം  എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുൾ റോത്തഗി  കോടതിയെ അറിയിച്ചു.  ‘ഈ കേസ് മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടാണ് ഇത്. അതല്ലെങ്കില്‍ എത്രയോ കേസുകള്‍ ഇതുപോലെ ദിനംപ്രതി നടക്കുന്നു. നമ്മള്‍ ആരും ശ്രദ്ധിക്കാറില്ല,’- ആ്‌ര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള വാദത്തില്‍ മുഗുള്‍ റോത്തഗി പറഞ്ഞു.ആര്യന്‍ഖാനെ പുനരധിവാസ കേന്ദ്രത്തിലാണ് ആക്കേണ്ടതെന്നും അതല്ലാതെ കോടതിവിചാരണയ്‌ക്ക് വിധേയനാക്കരുതെന്നും റോത്തഗി വാദിച്ചു. ആര്യന്‍ ഖാനും കേസില്‍ അറസ്റ്റിലായ മറ്റു 19 പേരും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുഗുള്‍ റോത്തഗി വാദിച്ചു.

നേരത്തെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി ആര്യന്‍ ഖാന് ജാമ്യമനുവദിക്കുന്നതിനെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിംഗ് വാദിച്ചു. ആര്യന്‍ ഖാന്‍ മയക്കമരുന്ന് ഉപയോഗിച്ചു എന്ന് മാത്രമല്ല, അനധികൃത മയക്കമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നുമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി വാദിച്ച എഎസ്ജി അനില്‍ സിംഗ് പറഞ്ഞത്. കേസന്വേഷണം അട്ടിമറിക്കാന്‍ ആര്യന്‍ഖാനും ഷാരൂഖ് ഖാനും  മാനേജരായ വനിത പൂജ ഡഡ്‌ലാനിയും തെളിവുകളേയും സാക്ഷികളേയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നും അനില്‍ സിംഗ് വാദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി വീണ്ടും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അനില്‍ സിംഗ് വാദിച്ചു. 

Tags: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോമുകുള്‍ റോത്തഗിdrugഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോമുംബൈ ഹൈക്കോടതിആര്യന്‍ ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

വിദ്യാര്‍ത്ഥിനിയെ ലഹരി വില്പനയ്‌ക്ക് മറയാക്കി, ലൈംഗികമായും ഉപദ്രവിച്ചു, ആര്‍പ്പൂക്കര സ്വദേശി റിമാന്‍ഡില്‍

Kerala

ജിമ്മിൽ എത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.