ന്യൂദല്‍ഹി: 2022ല്‍ ബിജെപി കൂടുതല്‍ വനിതാ പ്രതിനിധികളുമായി മണിപ്പൂരില്‍ അധികാരത്തില്‍ വരുമെന്ന് ശാരദാദേവി. മണിപ്പൂരിന്റെ സംസ്ഥാനാധ്യക്ഷപദവിയിലേക്കെത്തുന്ന ശാരദാദേവി ആദ്യ വനിതയാണ്.
ബിജെപിയില്‍ തന്നെ സംസ്ഥാനങ്ങളുടെ തലപ്പത്തേക്കെത്തുന്ന മൂന്നാമത്തെ വനിതയാണ് ശാരദാദേവി. ഇതിന് മുന്‍പ് 2003ല്‍ രാജസ്ഥാന് ബിജെപി അധ്യക്ഷയായി വസുന്ധര രാജെസിന്ധ്യയും 2014ല്‍ തമിഴ്നാട്ടില്‍ ബിജെപി അധ്യക്ഷയായി തമിളിശൈ സൗന്ദര്‍രാജനുമാണ് ഇതിന് മുന്‍പ് എത്തിയിട്ടുള്ളത്. വനിതാ ശാക്തീകരണത്തിന്റെ ഉത്തമമാതൃകയാണ് സംസ്ഥാന അധ്യക്ഷപദവിയിലേക്ക് തന്നെ തെരഞ്ഞെടുത്ത തീരുമാനം.
1995ലാണ് ശാരരാദേവി ബിജെപിയില്‍ അംഗമായി ചേരുന്നത്. പിന്നീട് ഇംഫാല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. അന്ന് മുതല്‍ അവര്‍ പാര്‍ട്ടിയെ വിവിധ നിലകളില്‍ സേവിച്ചുവരികയാണ്. 1998 മുതല്‍ 2016 വരെ മണിപ്പൂര്‍ സംസ്ഥാന കോര്‍ കമ്മിറ്റി അംഗമായിരുന്നു. എച്ച്. ഭൂബന് സിങിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ എം. ബോറോത്ത് സിങ്, എച്ച്. ബോര്ബാബു സിങ്, എസ് ശാന്തികുമാര്‍ ശര്‍മ്മ, ചവോബ സിങ് എന്നിവര്‍ അംഗങ്ങളാണ്. മണിപ്പൂരിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ വളര്‍ച്ചയ്ക്ക് സജീവ പങ്കാളിത്തം വഹിച്ചി്ട്ടുണ്ട് ശാരദാദേവി.
2022 മാര്‍ച്ചില്‍ മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2017ല്‍ ആദ്യമായി ബിജെപിയും സഖ്യകക്ഷികളും ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ഭരണമാണ് ഇവിടെ ബിജെപി സ്വപ്നം കാണുന്നത്. സര്‍ക്കാര്‍ സേവനം ജനങ്ങളുടെ വാതില്‍പ്പടിയില്‍ എത്തിച്ചുവെന്നതാണ് ബിജെപി ഭരണത്തിന്റെ നേട്ടമെന്ന് ശാരദാദേവി പറയുന്നു. സമുദായ മൈത്രിയും സമാധാനവും പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. അഴിമതിയില്ലാത്ത, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സര്‍ക്കാരിനെയാണ് ബിജെപി നല്‍കിയത്.
2022ല്‍ 40ല്‍ പരം സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാത്രമല്ല, സഖ്യകക്ഷികളുമായി നല്ല ബന്ധമാണ് ബിജെപി പുലര്‍ത്തുന്നത്- ശാരദാദേവി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: