Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലാഭമുണ്ടാക്കാന്‍ വെളളം പിടിച്ചു വച്ചു; കൊള്ള ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു; പാഠം പഠിക്കാതെ വൈദ്യുതി ബോര്‍ഡും

അപ്പോള്‍ ഇടത്തരം ജലസംഭരണികളിലെ ഉത്പാദനം പരമാവധിയാക്കി പകല്‍സമയത്ത് പവര്‍ഗ്രിഡ് വഴി വൈദ്യുതി വിറ്റ് കെഎസ്ഇബി കോടികള്‍ നേടി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 21, 2021, 10:42 am IST
inKerala

തൊടുപുഴ: കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും അപ്പോള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് കൂടിയ വിലയ്‌ക്ക് വിറ്റ് ലാഭമുണ്ടാക്കാമെന്നുമുള്ള സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും അതിമോഹം പൊലിഞ്ഞു. കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം വെറുതേ ഒഴുക്കിക്കളയേണ്ടിയും വന്നു.  

നല്ല മഴ ലഭിച്ചതോടെ ഇടുക്കി അടക്കമുള്ള ഡാമുകളില്‍ ധാരാളം വെള്ളമെത്തി. ഈ സമയത്താണ് (കഴിഞ്ഞ മാസം അവസാനത്തോടെ) കല്‍ക്കരി ക്ഷാമം മൂലം ചില താപ വൈദ്യുത നിലയങ്ങളില്‍ ഉത്പാദനം കുറയ്‌ക്കേണ്ടി വന്നത്.  അപ്പോള്‍ ഇടത്തരം ജലസംഭരണികളിലെ ഉത്പാദനം പരമാവധിയാക്കി പകല്‍സമയത്ത് പവര്‍ഗ്രിഡ് വഴി വൈദ്യുതി വിറ്റ് കെഎസ്ഇബി കോടികള്‍ നേടി. കല്‍ക്കരി പ്രതിസന്ധി മൂലം വൈദ്യുതി വില കൂടുമെന്നായിരുന്നു സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും കണക്കുകൂട്ടല്‍. അതിനാല്‍, കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയോ വേണ്ടവര്‍ക്ക് നല്കുകയോ ചെയ്യാതെ വെള്ളം ഇടുക്കി ഡാമില്‍ പിടിച്ചുവച്ചു. വൈദ്യുതി ഉത്പാദനം കൂട്ടണമെന്ന് താഴെത്തട്ടില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടും, പണമുണ്ടാക്കാനാണ്, മേലുദ്യോഗസ്ഥരും സര്‍ക്കാരും വൈദ്യുതി ഉത്പാദനം കൂട്ടാതെ വെള്ളം പിടിച്ചുനിര്‍ത്തിയത്. പക്ഷേ, വൈദ്യുതി വില കൂടുകയോ കല്‍ക്കരി പ്രതിസന്ധി നീളുകയോ ചെയ്തില്ല. ഇടുക്കിയിലടക്കം വെള്ളം കൂടുകയും ചെയ്തു. അപ്പോഴാണ് അതിതീവ്ര മഴ വന്നത്. ആശങ്ക കനത്തതോടെ ഇടുക്കി ജലസംഭരണി തുറക്കേണ്ടി വന്നു. അങ്ങനെ വെള്ളം പാഴായി.

2018ലെ പ്രളയത്തിന് ശേഷവും കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ഒന്നും പഠിച്ചിട്ടില്ലെന്നാണ് ഇത്  വ്യക്തമാക്കുന്നത്. അന്നും ഇങ്ങനെ വെള്ളം പിടിച്ചുവച്ചതിനാലാണ് മഴ കൂടിയപ്പോള്‍ ഡാമുകള്‍ തുറന്നുവിടേണ്ടി വന്നത്.  

 ഈ മാസം വിറ്റത്  12 രൂപയ്‌ക്ക്

മൊത്തം ഉപഭോഗത്തിന്റെ 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നെത്തിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ഓഫ് പീക്ക് സമയത്ത് കേരളം സാധാരണയായി വൈദ്യുതി വില്‍ക്കാറുണ്ട്. യൂണിറ്റിന് 2.85-13 രൂപ വരെ വില ലഭിക്കും. ഈ മാസം യൂണിറ്റിന് എട്ടു മുതല്‍ 12 രൂപയ്‌ക്കു വരെ വിറ്റ് കാശുണ്ടാക്കി.  

ഈ മാസമാദ്യംതന്നെ ഇടുക്കി ജലനിരപ്പ് 82 ശതമാനത്തിനു മുകളിലെത്തിയിരുന്നു. ആറ് ജനറേറ്ററുകളുള്ള മൂലമറ്റം വൈദ്യുത നിലയത്തില്‍ 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കാനാകുക. ഒക്ടോബറില്‍ കൂടുതല്‍ ദിവസവും ഉത്പാദനം എട്ടു മില്യണ്‍ യൂണിറ്റില്‍ താഴെയായിരുന്നു. അണക്കെട്ട് തുറക്കുന്ന സാഹചര്യമെത്തിയപ്പോള്‍ മാത്രമാണ് 14 മില്യണ്‍ യൂണിറ്റിന് മുകളിലെത്തിയത്. 72.177 മില്യണ്‍ യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചപ്പോള്‍ 6.5228 മില്യണ്‍ യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 3.6 രൂപയ്‌ക്ക് ഇന്നലെ വിറ്റു. അടിയന്തര ഘട്ടത്തില്‍ ഇടുക്കിയില്‍ 2403 അടിക്കു ശേഷം അഞ്ചടി കൂടി വെള്ളം ശേഖരിക്കാം.

Tags: വൈദ്യുതികെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.