Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

മികച്ച പെര്‍ഫോമന്‍സ്; ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന; സിഎന്‍ജി- ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളും കീഴടക്കി

ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളാണ് ഈ മാറ്റത്തിനു കാരണം. സിഎന്‍ജി- ഇലക്ട്രിക് വാഹനങ്ങളാണു ഭാവി എന്നു മനസ്സിലാക്കി കൂടുതല്‍ സൗകര്യങ്ങളോടു കൂടി പുതിയ മോഡലുകള്‍ ഇറക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതും ഉപഭോക്താക്കള്‍ക്ക് അനുകൂലമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 04:37 pm IST
in Automobile

കൊച്ചി: നിരത്തുകള്‍ കീഴടക്കി ടോപ്പ് ഗിയറില്‍ പായുകയാണ് ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കിയുള്ള നിശബ്ദ വിപ്ലവമാണ് നിരത്തുകളില്‍ നടക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനയാണ് സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളുടെ റജിസ്‌ട്രേഷനില്‍ ഉണ്ടായത്. അഞ്ചു വര്‍ഷത്തെ കണക്കു നോക്കിയാല്‍ ഉണ്ടായ വര്‍ധന 90 ഇരട്ടിയോളം വരും.

ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളാണ് ഈ മാറ്റത്തിനു കാരണം. സിഎന്‍ജി- ഇലക്ട്രിക് വാഹനങ്ങളാണു ഭാവി എന്നു മനസ്സിലാക്കി കൂടുതല്‍ സൗകര്യങ്ങളോടു കൂടി പുതിയ മോഡലുകള്‍ ഇറക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതും ഉപഭോക്താക്കള്‍ക്ക് അനുകൂലമായി.

കെഎസ്ഇബിയുടെയും അനര്‍ട്ടിന്റെയും ടാറ്റ പോലുള്ള വാഹനനിര്‍മാതാക്കളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കു പുറമേ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ വ്യക്തികള്‍ക്കു അനുമതി നല്‍കാമെന്ന തീരുമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.

ഇക്കഴിഞ്ഞ കേന്ദ്ര, സംസ്ഥാന ബജറ്റികളിലുള്‍പ്പെടെ പ്രഖ്യാപിക്കപ്പെട്ട നികുതിയിളവുകളും മേഖലയ്‌ക്കു പ്രതീക്ഷ നല്‍കുന്നു. വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ പുതിയ സങ്കല്‍പമല്ലെങ്കിലും ചെറിയ ദൂരങ്ങള്‍ക്കു മാത്രമുപയോഗിക്കുന്ന സെക്കന്‍ഡ് ചോയ്‌സ് കാറുകളും സ്‌കൂട്ടറുകളുമായി ഒതുങ്ങിയിരുന്ന കാലവും മാറി.

സാധാരണ വാഹനങ്ങളെ വെല്ലുന്ന പിക്അപ്പും പെര്‍ഫോമന്‍സും കാഴ്ച വയ്‌ക്കുന്ന ആഡംബര കാറുകളടക്കം വിപണിയില്‍ എത്താന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍, പോലീസ് ആവശ്യങ്ങള്‍ക്കടക്കം ബള്‍ക് ഓര്‍ഡറുകള്‍ പോലും ഇവയ്‌ക്കു വന്നു തുടങ്ങി. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനിയായ ഒല പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറിന് റെക്കോഡ് വില്‍പ്പനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷനിലുണ്ടായ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2016- 17 സാമ്പത്തിക വര്‍ഷം 8.34 ലക്ഷം പെട്രോള്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കില്‍ 2020- 21ല്‍ അത് 6.17 ലക്ഷമായി കുറഞ്ഞു.

സാധ്യതകള്‍ ഏറെ

ഗണ്യമായ വര്‍ധനയുണ്ടെങ്കിലും ഇനിയും സാധ്യതകള്‍ ഏറെയാണ് ഈ മേഖലയ്‌ക്ക്. ഇത്രയും ആനുകൂല്യങ്ങളും മെച്ചങ്ങളും ഉണ്ടായിട്ടും ഇലക്ട്രിക് വാഹനങ്ങളെടുക്കാന്‍ ആളുകള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നതിന്റെ പ്രധാന കാരണം വിലക്കൂടുതലാണ്. ഇരുചക്ര വാഹനങ്ങള്‍ക്കു ഒരു ലക്ഷത്തിനടുത്തു വില വരുമ്പോള്‍ കാറുകള്‍ക്ക് അതിന്റെ പെട്രോള്‍ വേരിയന്റിന്റെ ഇരട്ടിയോളമാണു വില. നികുതിയിലും റജിസ്‌ട്രേഷനിലും മറ്റും ലഭിക്കുന്ന ഇളവുകള്‍ കഴിഞ്ഞും കൈ പൊള്ളുന്ന വില ഉപഭോക്താക്കളെ അകറ്റുന്നു. ഒറ്റ ചാര്‍ജില്‍ മുന്നൂറിനടുത്ത് കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുമ്പോഴും ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള കുറവ് ഒരു യാഥാര്‍ഥ്യമായി തുടരുന്നു.

സിഎന്‍ജി കിറ്റുകള്‍ ലഭ്യം  

കാര്‍ബണ്‍ മോണോക്‌സൈഡ് പുറം തള്ളുന്നത് കുറവായതിനാല്‍ അന്തരീക്ഷ മലിനീകരണം കുറവാണെന്നതാണ് സിഎന്‍ജിയുടെ പ്രത്യേകത. ഡീസല്‍- പെട്രോള്‍ കാറുകളില്‍ അടക്കം സ്ഥാപിക്കാനുള്ള സിഎന്‍ജി കിറ്റുകളുമായി വിവിധ കമ്പനികള്‍ കേരളത്തില്‍ കളം നിറയുകയാണ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതോടെ നൂറ് കണക്കിന് ടാക്‌സി വാഹനങ്ങള്‍ ഇതിനോടകം സിഎന്‍ജിയിലേക്ക് മാറിക്കഴിഞ്ഞു. ഒരു കിലോ സിഎന്‍ജിക്ക് 60 രൂപയ്‌ക്ക് ഉള്ളിലെ വരുള്ളു. ഡീസല്‍- പെട്രോള്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ മൈലേജിനേക്കാള്‍ അധികം ലഭിക്കുമെന്നതും പ്രത്യേകതയാണ്. സ്വകാര്യ ബസുകള്‍ അടക്കം സിഎന്‍ജിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.

Tags: ഇലക്ട്രിക്ക് വാഹനങ്ങള്‍സിഎന്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

Kerala

വിവാദം വേണ്ട, മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പ്പാദന പദ്ധതിയില്‍ നിന്നും സോണ്ട ഇന്‍ഫ്രാട്ടെക്കിനെ ഒഴിവാക്കി; കരാര്‍ ബിപിസിഎല്ലിന്‌

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.