Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശ്രിതര്‍ക്ക് നിക്ഷേപത്തുക നല്‍കിയില്ല, ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തുവകകളുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം അയാളുടെ അവകാശികള്‍ക്കാണെന്ന ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വ്യവസ്ഥ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പ്രഥമദൃഷ്ട്യാ അവകാശ ലംഘനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 03:26 pm IST
in Kerala

കോഴിക്കോട്: ആശ്രിതര്‍ക്ക് നിക്ഷേപത്തുക നല്‍കാത്ത ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മരിച്ച ഭര്‍ത്താവിന്റെ  അക്കൗണ്ടിലുള്ള പണം കിട്ടാന്‍ തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ഉപേക്ഷ വരുത്തിയതിനാണ് നടപടി. കോഴിക്കോട് കണ്ണൂര്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ക്കെതിരെയാണ് കമ്മീഷന്‍ ജുഡീഷ്യല്‍  അംഗം കെ. ബൈജുനാഥ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

2020 ഒക്ടോബര്‍ രണ്ടിന് മരിച്ച ഡോ.പാവൂര്‍ ശശീന്ദ്രന്റെ ഭാര്യ ഇ.കെ. ഗീതാഭായ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാനെത്തി. ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഗീതാഭായ് തഹസില്‍ദാര്‍ നല്‍കിയ ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇതോടെ, 40 ലക്ഷത്തിന്റെ സ്വത്തുള്ള രണ്ട് പേരുടെ ജാമ്യവും ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. റയില്‍വേയില്‍ നിന്ന് വിരമിച്ച പരാതിക്കാരിയുടെ പെന്‍ഷന്‍ ഇതേ ബാങ്കിന്റെ മാനാഞ്ചിറ ശാഖയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണത്തിന് വേണ്ടി അലയുന്ന തന്റെ അഭിമാനത്തിന് ബാങ്ക് ക്ഷയം വരുത്തിയതായി പരാതിക്കാരി അറിയിച്ചു.  

പണം നല്‍കണമെങ്കില്‍ 40 ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്ന ബാങ്കിന്റെ നിലപാട് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.  അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ജാമ്യക്കാരെ ആവശ്യപ്പെടുന്ന ബാങ്കിന്റെ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് കമ്മീഷന്‍ എസ്ബിഐ കണ്ണൂര്‍ റോഡ് ബ്രാഞ്ച് ചീഫ് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് റീജ്യണല്‍ മാനേജരും ഇത് സംബന്ധിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം.

 ഒരാള്‍ മരിച്ചാല്‍  അയാളുടെ സ്വത്തുവകകളുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം അയാളുടെ അവകാശികള്‍ക്കാണെന്ന ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വ്യവസ്ഥ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പ്രഥമദൃഷ്ട്യാ അവകാശ ലംഘനമാണ്. ഗസറ്റ് നോട്ടിഫിക്കേഷന് ശേഷം റവന്യൂ വകുപ്പ് നല്‍കുന്ന ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനെ ചോദ്യം  ചെയ്യാന്‍ സാധിക്കില്ല. ബാങ്ക് തങ്ങളുടെ അധികാരപരിധി മറികടന്നു. ജാമ്യം നില്‍ക്കാന്‍ ജനങ്ങള്‍ മടിക്കുന്ന ഇക്കാലത്ത് അതിനായി അലയുന്നത് അഭിമാനക്ഷതമാണെന്ന് പരാതിക്കാരി കരുതിയാല്‍ അതില്‍ തെറ്റു പറയാനാവില്ല. പരാതിക്കാരി ബാങ്കിനോട് ചോദിക്കുന്നത് അവരുടെ പണമാണ്. വായ്‌പയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Tags: കേസ്സാമ്പത്തിക തട്ടിപ്പ്സഹകരണ ബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

വീണയുടെ മാസപ്പടി അഴിമതിപ്പണം തന്നെ; കണ്ടെത്തലുകള്‍ ഗുരുതരമെന്നും ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.