തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം യൂണിയന് വിപണിയിലിറക്കിയ 500 ഗ്രാം പെറ്റ് ബോട്ടില്‍ തൈരിന് മെട്രോ പ്രൊഡക്ട് ഓഫ് ദി ഇയര്‍ പുരസ്കാരം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ തിരുവനന്തപുരം മേഖല യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന് പുരസ്കാരം സമ്മാനിച്ചു. ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി സന്നിഹിതയായിരുന്നു.
മെട്രോ മാര്‍ട്ടിന്റെയും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചത്. മില്‍മ ഉത്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു മേഖല യൂണിയനുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നതെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ എന്‍.ഭാസുരാംഗന് പറഞ്ഞു. യോഗര്‍ട്ട് ഉള്‍പ്പെടെ പുതിയ ഉത്പന്നങ്ങള്‍ കേരളത്തിന്റെ തനത് ബ്രാന്‍ഡായ മില്‍മ വികസിപ്പിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: