മുംബൈ : ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മയക്കമരുന്ന് കേസില്‍ അകത്താക്കിയ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസര്‍ സമീര്‍ വാങ്കഡേ വഴി ഉപദേശങ്ങള്‍. ഇതിന്റെ ഭാഗമായി തെറ്റായ വഴി താന്‍ ഉപേക്ഷിക്കാമെന്നും പാവങ്ങളെ സഹായിക്കാമെന്നും ആര്യന് ഖാന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ ആര്യന് ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയിരുന്നു. അച്ഛന് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ആര്യന് ഖാന് പിതാവ് ഷാരൂഖ് ഖാന് ഉറപ്പുനല്‍കിയതായും പറയുന്നു.
ഒക്ടോബര്‍ 7 നാണ് ആര്യന് ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇപ്പോള്‍ മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന് ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ നിന്നുള്ള ഭക്ഷണമോ വെള്ളമോ ആര്യന് കഴിക്കുന്നില്ലെന്നും, ജയില്‍ കാന്റീനിലെ ബിസ്ക്കറ്റും പുറത്ത് നിന്നും കൊണ്ടു പോയ വെള്ളവും മാത്രമാണ് ഭക്ഷണമെന്നും പറയുന്നു. ഇപ്പോള്‍ സാധാരണക്കാരുടെ സെല്ലിലാണ് ആര്യന് ഖാന്. വൃത്തിക്കുറവുള്ളതിനാല്‍ ജയിലിലെ ടോയ് ലറ്റ് ഉപോയിഗ്ക്കാതിരിക്കാനാണ് ഭക്ഷണ നിയന്ത്രണങ്ങള്‍ എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: