അഡ്വ. എ. ജയശങ്കര്‍
പാലാ മെത്രാനെപ്പോലുള്ള പരിണതപ്രജ്ഞനായ ഒരു മത മേലദ്ധ്യക്ഷന് വളരെ പണ്ഡിതനായ ഒരു വ്യക്തി വളരെയധികം ആലോചിച്ച് ഒരു വിഷയം എഴുതി തയ്യാറാക്കി ജനസമൂഹത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി ചര്‍ച്ച ചെയ്യുകയാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു. എന്തായിരുന്നു അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം. അതിന് എന്തുമാത്രം ഗൗരവമുണ്ട്. എന്ന രീതിയിലേക്കുള്ള ചര്‍ച്ചയിലേക്ക് പോകുക എന്നതിനു പകരം ഇതിനെ വേറെ തലത്തിലേക്ക് വ്യാഖ്യാനിക്കുകയാണ്. പാലാ മെത്രാനൊരു വര്‍ഗീയവാദിയാണ്, അദ്ദേഹം ഈ നാട്ടിലെ മുഴുവന്‍ മുസ്ലിങ്ങളെയും ആക്ഷേപിച്ചിരിക്കുകയാണ്, അപമാനിച്ചിരിക്കുക യാണ് എന്നു പറഞ്ഞാല്‍ സാധാരണക്കാരായ വ്യക്തികള്‍ അയ്യോ ഞങ്ങളുടെ മതത്തെ ആക്ഷേപിച്ചിരിക്കുന്നു ഈ പാലാ മെത്രാന് എന്നൊരു ചിന്ത അവരില്‍ ഉണ്ടാകും. യഥാര്‍ത്ഥത്തില്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ചര്‍ച്ചാ വിഷയമാകുകയില്ല. അതിനു പകരം അദ്ദേഹത്തെ ക്രൂശിക്കുക എന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങും. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച വഴിതിരിഞ്ഞുപോകും. ഒന്നാമത്തെ കാര്യം. പിണറായി വിജയന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ കൈക്കൊണ്ട വഴുവഴുത്ത നിലപാടില്‍നിന്ന് ഉറച്ച നിലപാടിലേക്ക് വന്നതിന് പല ഘടകങ്ങളുണ്ട്. ഒന്നാമത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഒരു വലിയ ട്രസ്റ്റ് അദ്ദേഹത്തിനുമേലുണ്ട്. പൊളിറ്റിക്കല്‍ ഇസ്ലാം കേരളത്തില്‍ വളരെ ശക്തമാണ്. നമ്മള് വിചാരിക്കുന്നപോലെയല്ല. അഫ്ഗാനിസ്ഥാന് താലിബാന് കീഴടക്കിയ സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ പത്രം ജിഹാദികള്‍ നടത്തുന്ന പത്രം പറഞ്ഞത് അഫ്ഗാന് സ്വതന്ത്രമായി എന്നാണ്. താലിബാനെ പരസ്യമായി പിന്തുണക്കുന്നവരുണ്ട്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരസ്യമായി പിന്തുണക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രച്ഛന്നമായിട്ടും താത്വികതലത്തില്‍ അത് ന്യായീകരിക്കുന്നവരാണ്. ആ ചിന്താഗതി സാധാരണക്കാരിലേക്കും എത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്കറിയില്ല താലിബാന് അവിടെ എന്താ ചെയ്യുന്നതെന്ന്. താലിബാന് നടത്തുന്ന ആക്രമണങ്ങളെല്ലാം തന്നെ പാശ്ചാത്യ മാധ്യമങ്ങളുടെ കുപ്രചാരണങ്ങളാണെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. അമേരിക്കയുടെ കൊള്ളരുതായ്മയാണ്. യഹൂദന്മാരാണ് താലിബാനെക്കൊണ്ട്, പാക്കിസ്ഥാനെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ഐഎസിന്റെ പുറകിലെ യഹൂദന്മാരാണ് ഇതൊക്കെ ചെയ്യിച്ചത് എന്നൊക്കെ പറയുന്ന ധാരാളം ആളുകളുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ഇസ്രായേല്‍ ഏജന്റുമാരാണെന്ന് പറയുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിജീവിയായ ഷേയ്ഖ് മുഹമ്മദ് കാരക്കുന്ന് ആക്രമണം ഉണ്ടായ 2001 ല്‍ തന്നെ ആ സിദ്ധാന്തം അവതരിപ്പിച്ച് പാസ്സാക്കിയെടുത്തയാളാണ്. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്റെ വീട് ആലുവായിലാണ്. അത് മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. പലപ്പോഴും ബൈബിളില്‍ പറഞ്ഞിരിക്കുന്നതുപോലെ മൂഢന്മാരെ ഭരിക്കുന്നവരുടെ അട്ടഹാസം അതിഭയങ്കരമാണ്. അവരാണ് ഈ കാര്യങ്ങള്‍ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. മുസ്ലിം വിഭാഗക്കാരെക്കുറിച്ച് മറ്റു വിഭാഗക്കാരുടെ ഇടയില്‍ വലിയൊരു അതൃപ്തി വരാന്‍ കാരണം പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള സമരം നടക്കുന്ന സമയത്ത് ഇവര്‍ വിളിച്ച ചില മുദ്രാവാക്യങ്ങളും പ്രകടനങ്ങളുടെ സ്വഭാവവുമായിരുന്നു. അതൊക്കെ സത്യത്തില്‍ മുസ്ലിം സമുദായത്തോടുതന്നെ അന്യ സമുദായക്കാര്‍ക്ക് വിപ്രതിപത്തി തോന്നുന്ന, അകല്‍ച്ച തോന്നുന്ന രീതിയിലേക്ക് എത്തി. ഞാന്‍ അന്നുതന്നെ പ്രിയപ്പെട്ട മുസ്ലിം സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. മാത്രമല്ല ഈ രണ്ടു സമുദായങ്ങള്‍ ഒരു സ്പര്‍ധ തലത്തിലേക്ക് പോകുമ്പോള്‍, മുസ്ലിം സമുദായത്തില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. പ്രിയപ്പെട്ട ഡോ. എം.കെ. മുനീറിനെ ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. മുനീര്‍ സാഹിബെ ഇത് വളരെ അപകടത്തിലേക്കാണ് പോകുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. ഞാന്‍ ഇത് കുഞ്ഞാലിക്കുട്ടിയോട് പറയാത്തത് അദ്ദേഹത്തിന് ഇത് മനസ്സിലാവില്ല. മുനീറിനോടു പറയുന്നത് ഇത് മനസ്സിലാവും എന്നുള്ളതുകൊണ്ടാണ്. ഞാന്‍ പറഞ്ഞ കാര്യം അദ്ദേഹത്തിന് മനസ്സിലായി. അത് ഉള്‍ക്കൊണ്ടോ അത് ശരിയായ രീതിയില്‍ അവതരിപ്പിച്ചോ എന്നെനിക്കറിയില്ല. പൊളിറ്റിക്കല്‍ ഇസ്ലാമിനെക്കുറിച്ചു പറഞ്ഞപ്പോള്‍ സിപിഎമ്മിന്റെ രേഖയില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമില്ലേ. പ്രൊ
ഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം ശക്തമാകുന്നു. സത്യസന്ധമായ വിലയിരുത്തലാണ്. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഈ വൈകിയ വേളയിലെങ്കിലും ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലമെത്രയാണെന്നറിയുമോ. മാത്രമല്ല മെഡിക്കല്‍ കോളജിലെ കുട്ടികള്‍ക്ക് ഒരുദിവസത്തില് എന്തുമാത്രം സമയം പഠനത്തിനുവേണ്ടി ചെലവഴിക്കേണ്ടിവരുമെന്ന് നിങ്ങള്‍ക്കറിയുമോ. അതിനിടക്ക് തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാഹചര്യമില്ല. പക്ഷേ അവിടെപ്പോലും ഈ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കള്‍ പിടിമുറുക്കുകയും നല്ല കുടുംബങ്ങളില്‍നിന്നു വരുന്ന കുട്ടികള്‍, നല്ല സമ്പത്തുള്ള വീട്ടില്‍നിന്നുവരുന്ന കുട്ടികള്‍ അഭിജാത കുടുംബത്തില്‍നിന്നു വരുന്ന കുട്ടികളെ ആകര്‍ഷിക്കുകയും അവരെക്കൊണ്ട് അമുസ്ലിം കുട്ടികളെക്കൂടി ഈ കൂട്ടുകെട്ടില്‍ കൊണ്ടുവരികയും ചെയ്യുന്ന. അവരൊക്കെ ജിഹാദിന് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് യൂണിയന് ഭരിക്കുന്നതാരാണ്? ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രച്ഛന്ന വേഷത്തില്‍ നടത്തുന്ന ഒരു സംഘടനയാണ്. അത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആണെന്ന് പറഞ്ഞ് നിങ്ങള്‍ സമാധാനിക്കാന്‍ വരട്ടെ. തൃശൂര്‍ മെഡിക്കല്‍ കോളജിലും അവരു തന്നെയാണ്. അതേ സംഘടനയ്ക്കു തന്നെയാണ് ഭൂരിപക്ഷം. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. എന്നു മാത്രമല്ല, ഈ സമീപ ദിവസം എന്റെ അനുഭവത്തിലുണ്ടായ ഒരു കാര്യം കൂടി പറയാം. പാലസ്തീനില്‍ ആക്രമണം നടക്കുന്ന സമയത്ത് ലോക്ഡൗണായതുകൊണ്ട് ഞാന്‍ വീട്ടിലിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു വിദ്യാര്‍്ത്ഥി എന്നെ വിളിക്കുകയാണ്. ഞങ്ങള്‍ പാലസ്തീന് വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാമോ എന്നു ചോദിച്ചു. ഞാന്‍ പങ്കെടുക്കാമെന്നു പറഞ്ഞു. പങ്കെടുത്തപ്പോള്‍ എന്താണ് സംഭവമെന്നോ, ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടനയാണ്. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പാലസ്തീന് പ്രശ്നത്തെക്കുറിച്ച് വരെ ആലോചിച്ച് തലപുകയ്ക്കുന്ന നിലയിലെത്തിയെന്ന് നമ്മള് ഞെട്ടലോടുകൂടി മനസ്സിലാക്കുന്നു. പാലസ്തീന് പ്രശ്നം അവ ര്‍ക്ക് പറഞ്ഞുകൊടുത്തു. അവരുടെ സംശയങ്ങളൊക്കെ ദൂരീകരിച്ചു എന്നുവേണം വിചാരിക്കാന്‍. പക്ഷേ ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത് യുവതികള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇക്കഴിഞ്ഞ മാസം രണ്ടു യുവതികളെ കണ്ണൂരില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഐഎസില്‍ ചേരാന്‍ പോയ, അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച കേരളത്തിലെ എക്സ് മുസ്ലിമിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ആഗ്രഹിച്ച രണ്ടു യുവതികള്‍. ഈ യുവതികള്‍ എന്നുപറഞ്ഞാല്‍ സാധാരണ കുടുംബത്തില്‍പ്പെട്ടവരൊന്നുമല്ല. കണ്ണൂരിലെ ഏറ്റവും അഭിജാത കുടുംബത്തില്‍പ്പെട്ടവരാണ്. പ്രഭിതാമഹന്മാരായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണ്. കോണ്‍ഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്. രണ്ടുപേരും 24 വയസ്സു വീതം പ്രായമുള്ളവരാണ്. എങ്ങനെ ഈ പെണ്‍കുട്ടികള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്ന് നമ്മള് ആലോചിക്കേണ്ട ഒരു കാര്യമാണ്. അവരുടെ മാതാപിതാക്കളോ പിതാമഹന്മാരോ ആരും തന്നെ വര്‍ഗീയ വാദികളല്ല തീവ്രവാദികളല്ല. വളരെ മതേതര ജീവിതം നയിക്കുന്ന അല്ലെങ്കില്‍ നന്മയുള്ള ആളുകളാണ്. ഇങ്ങനെയുള്ള കുടുംബത്തില്‍പ്പെട്ട ആളുകള്‍ വരെ വഴിതെറ്റിപ്പോകുന്നു. ഇവിടെ വഴുവഴുപ്പന്‍ നയത്തില്‍ മാറിനിന്നു എന്നു പറഞ്ഞാല്‍ ഞാന്‍ ഏറ്റവും കുറഞ്ഞ വാചകത്തില്‍ നമ്മുടെ ക്ലിമിസ് പിതാവ് ഇങ്ങനെയൊരു യോഗം വിളിക്കുകയും മാര്‍ത്തോമാ സഭയില്‍നിന്നും യാക്കോബായ സഭയില്‍നിന്നും ഓര്‍ത്തഡോക്സ് സഭയില്‍നിന്നും ഓരോ മതമേലധ്യക്ഷന്മാര് അതില്‍ പങ്കെടുക്കുകയും ചെയ്തു. നമ്മുടെ നന്മനിറഞ്ഞ തിരുവനന്തപുരത്തെ ആര്‍ച്ച് ബിഷപ്പ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ആളുകളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹമടക്കമുള്ളവര്‍ അതില്‍ പങ്കെടുത്തപ്പോള്‍ പിണറായി വിജയന് ഒരു കാര്യം മനസ്സിലായി. ക്രിസ്ത്യന്‍ സമൂഹത്തില്‍ യാതൊരു ഐക്യവും ഇല്ല എന്ന കാര്യം പിണറായി വിജയന് ബോധ്യമായി. സത്യത്തില്‍ പിണറായി വിജയന് തെറ്റുപറ്റിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഞാനീ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായിരിക്കുന്ന തിയോഡോഷ്യസ് തിരുമേനി ഈ വിവാദത്തില്‍ നിന്ന് അകന്നുനില്ക്കണം. ഈ രീതിയില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് പ്രസ്താവനയിറക്കിയതിനു തൊട്ടുപുറകെ മാര്‍ത്തോമാ സഭയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന മെസേജുകളെല്ലാം തന്നെ തിരുമേനി പറയുന്നത് ശരിയല്ല. തിരുമേനിക്കങ്ങനെ പലതും പറയാം. പാലാ മെത്രാന് പറഞ്ഞതാണ് ശരി എന്നു പറയുന്ന ഒരുപാടു പേരുണ്ട്. ഇവിടുന്ന് തലയ്ക്കു വെളിവില്ലാത്ത രണ്ട് ആളുകള്‍ അവിടെ പോയി തര്‍ക്കുത്തരം പറഞ്ഞതുകൊണ്ട് രണ്ടു സമുദായത്തിന് ദോഷമായിരിക്കുന്നു എന്ന ചിന്താഗതിയാണ് നാട്ടുകാരുടെ ഇടയിലുള്ളത്. പക്ഷേ പിണറായി വിജയന് ധരിച്ചിട്ടുള്ളത്, അദ്ദേഹത്തിന് ബുദ്ധി ഉപയോഗിക്കുന്ന ആളുകള്‍ പറഞ്ഞിട്ടുള്ളത് ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു ഐക്യവുമില്ല. കല്ലറങ്ങാട്ടിലിന്റെ കാര്യം കഷ്ടത്തിലാണ്. അദ്ദേഹത്തിന്റെ കാര്യം പുലിവാലാകും. ഈ കേസ് തേഞ്ഞുമാഞ്ഞുപോകും എന്നൊരു ധാരണ കുറഞ്ഞ പക്ഷം അദ്ദേഹത്തിനെങ്കിലും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: