Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടന സംസ്‌കാരത്തിന്റെ നാടന്‍ വേരുകള്‍; അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു

ബിഎ ഡിഗ്രിക്ക് സംസ്‌കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്‌കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 03:12 pm IST
inEntertainment

ജി. പ്രഭ (സിനിമാ സംവിധായകന്‍, സംസ്‌കൃതം പ്രൊഫസര്‍)

എന്റെ രണ്ട് സിനിമകളിലും വേണുച്ചേട്ടന്‍ അഭിനയിച്ചു. അഭിനയിച്ചുവെന്നല്ല ആ രണ്ട് സംസ്‌കൃത സിനിമകളുടെയും ഭാഗമായി. ആദ്യ സിനിമ ‘ഇഷ്ടി’യില്‍ രാമവിക്രമന്‍ നമ്പൂതിരിയായി. ഇനി വരാന്‍ പോകുന്ന ‘തയാ’ യില്‍ ഈശ്വരന്‍ നമ്പൂതിരി. പ്രധാന കഥാപാത്രമായ താത്രിക്കുട്ടിയുടെ അച്ഛന്‍. അദ്ദേഹം അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ കഥാപാത്രം അതായിരുന്നു.

2021 ആഗസ്റ്റ് ഒന്നിനായിരുന്നു ഡബ്ബിങ്, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍. ലോക്ഡൗണ്‍ ഇളവുകള്‍ വന്ന വേളയില്‍ അദ്ദേഹം ധൃതിപിടിച്ച് അത് പൂര്‍ത്തിയാക്കുകയായിരുന്നു. ആശുപത്രിയില്‍ പോകുന്നതിന് ഒരാഴ്ചമുമ്പും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, സിനിമയെക്കുറിച്ച്.

അസാമാന്യമായിരുന്നു രണ്ട് ചിത്രീകരണ വേളകളും. തയായില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവശതയേറെ. പക്ഷേ, സംസ്‌കൃതത്തില്‍ ഒരു സിനിമ, അതില്‍ അഭിനയിക്കാനുള്ള അവസരം പാഴാക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനായിരുന്നു. അതാണ് നെടുമുടി വേണു. കച്ചവട സിനിമയുടെ ഭാഗമായിരിക്കെ, തട്ടുപൊളിപ്പന്‍ സിനിമകളില്‍ തകര്‍ത്തഭിനയിക്കെ, സംസ്‌കൃത നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുക. പഴയ തട്ടകമായ സോപാനത്തിന്റെ പരിപാടികള്‍ക്ക് കൃത്യമായി എത്തുക. സംസ്‌കൃത സിനിമയില്‍ സര്‍വ്വം മറന്ന് സഹകരിക്കുക- പ്രതിഭയ്‌ക്കും അര്‍പ്പണ മനസ്‌കനുമേ അതൊക്കെ സാധ്യമാകൂ.

നെടുമുടി അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ തയാ എന്ന സംസ്‌കൃത സിനിമയിലെ രംഗം

ബിഎ ഡിഗ്രിക്ക് സംസ്‌കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്‌കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി. സംസ്‌കാരവും സ്വത്വത്തിന്റെ വേരുകളും തമ്മിലുള്ള ആത്മബന്ധം ഏറെയായിരുന്നു. അഭിനയ മുഹൂര്‍ത്തങ്ങളില്‍ നിര്‍ദേശങ്ങള്‍ സ്വാംശീകരിച്ച് ആവശ്യപ്പെട്ടതിനപ്പുറം സംവിധായകന് നല്‍കുന്ന കലാ വിരുതായിരുന്നു അദ്ദേഹത്തിന്.

ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുമ്പോഴും അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു. മറ്റൊന്നും നോക്കാതെ ഏറ്റെടുക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുകയും മറ്റുള്ളവര്‍ക്ക് സഹായകവും പ്രോത്സാഹനവും നല്‍കുന്ന അഭിനേതാവ്, ഒപ്പം നടിക്കുന്നവരും സംവിധായകരും ലൈറ്റ് ബോയിയും വരെയുള്ളവരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറിയിരുന്ന നടന്‍.

ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ കുറവാണ്. അഭിനയ ശൈലിയില്‍ നാട്യശാസ്ത്രം പറയുന്ന ചതുരഭിനയത്തിലും അഗ്രഗാമിയായിരുന്നു. നോട്ടം, ചലനം, സംഭാഷണം തുടങ്ങി സകലതിലും നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ആ വലിയ കലാകാരന് ആദരാഞ്ജലികള്‍.

Tags: സംവിധായകന്‍മോളീവുഡ്malayalam cinemaസംസ്‌കൃതംnedumudi venuനെടുമുടി വേണു അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.