Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ നുഴഞ്ഞുകയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല; സൈനികരുടെ ബലിദാനം വ്യര്‍ത്ഥമാകില്ല, എന്തുവിലകൊടുത്തും ഭീകരരെ ഇല്ലാതാക്കും

നുഴഞ്ഞു കയറ്റത്തിനെതിരെ ശക്തമായ റെയ്ഡുകള്‍ തുടരുന്നതിനിടെയാണ് സൈനികര്‍ വധിക്കപ്പെട്ടത്. ജമ്മുകശ്മീരിലെ ജനജീവിതം തികച്ചും സമാധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇത് സഹിക്കാന്‍ പറ്റാത്തവരാണ് ഭീകരാക്രമണം നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 11:39 am IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല. എന്തുവിലകൊടുത്തും ജമ്മുകശ്മീരിലെ ഭീകരരെ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. രജൗറിയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സൈനികരുടെ ബലിദാനം വ്യര്‍ത്ഥമാകില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും. ഇതിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കും. തിങ്കളാഴ്ച രജൗറിയിലെ വനമേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്.  

നുഴഞ്ഞു കയറ്റത്തിനെതിരെ ശക്തമായ റെയ്ഡുകള്‍ തുടരുന്നതിനിടെയാണ് സൈനികര്‍ വധിക്കപ്പെട്ടത്. ജമ്മുകശ്മീരിലെ ജനജീവിതം തികച്ചും സമാധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇത് സഹിക്കാന്‍ പറ്റാത്തവരാണ് ഭീകരാക്രമണം നടത്തുന്നത്. അവരെ സഹായിക്കുന്നവരാണ് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. മുന്‍കാലങ്ങളിലെ പോലെ ജനങ്ങളെ വിഭജിക്കാമെന്ന മോഹം ആര്‍ക്കും വേണ്ടെന്നും അനുരാഗ് പറഞ്ഞു. ജമ്മുകശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ഭീകരത എന്താണെന്നും ആരാണ് ഭീകരരെ വളര്‍ത്തുന്നതെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ജനങ്ങളുടേയും രാജ്യത്തിന്റേയും പൂര്‍ണ്ണപിന്തുണയുണ്ടെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ തോയ്ബ, റെസിസ്റ്റന്റ് ഫ്രണ്ട് സംഘടനയിലെ അംഗമാണെന്നും റിപ്പോര്‍ട്ടുണ്ട്.  

തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. മറ്റുചില മേഖലകളില്‍ ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്.  

Tags: ജമ്മു കശ്മീര്‍terrorismഅനുരാഗ് താക്കൂര്‍ഷോപിയാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.