Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജാതിസര്‍ട്ടിഫിക്കറ്റിനു പിന്നിലെ ഗൂഢനീക്കങ്ങള്‍

വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് തഹസീര്‍ദാര്‍മാര്‍ നല്‍കുന്ന സമ്പ്രദായം സംസ്ഥാനത്തുണ്ട്. അതു വലിയ പ്രശ്നമായി ആരും കുരുതുന്നുമില്ല. എന്നാല്‍ പെട്ടന്ന് അത് മാറ്റുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 05:00 am IST
in Editorial

സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം ഇടതുമുന്നണി സര്‍ക്കാരിനു പുത്തരിയല്ല. ഒളിഞ്ഞും തെളിഞ്ഞും എക്കാലത്തും അതിന് അവര്‍ ശ്രമിച്ചിട്ടുണ്ട്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് പ്രബല ഹിന്ദു സമുദായ സംഘടനകളെ തമ്മില്‍ തല്ലിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയതിന്റെ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് എസ്എസ്എല്‍സി ബുക്കിലോ വിദ്യാഭ്യാസ രേഖകളിലോ ജാതി വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ അവ തഹസില്‍ദാര്‍ നല്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിനു പകരമായി ഉപയോഗിക്കാമെന്ന പുതിയ ഉത്തരവ്. ഇത്തവണ ദുര്‍ബല ഹിന്ദു സമുദായ സംഘടനകളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നു മാത്രം.

പിന്നോക്ക സമുദായങ്ങളെ  പോരിനിറക്കാനുള്ള നീക്കം മാത്രമല്ല കേരളത്തിന്റെ സാമൂഹ്യഘടനയില്‍ വലിയ തിരിച്ചടി ഉണ്ടാക്കുന്ന തീരുമാനം കൂടിയാണിത്. എസ്എസ്എല്‍സി ബുക്കിലും വിദ്യാഭ്യാസ രേഖകളിലും ജാതി തെറ്റായി ചേര്‍ത്തവര്‍ക്കും പില്‍ക്കാലത്ത് മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ പുതിയ ഉത്തരവ് സഹായകമാകും.  

അടുത്ത കാലം വരെ മാതാപിതാക്കള്‍ വാക്കാല്‍ പറഞ്ഞു കൊടുക്കുന്ന ജാതിയാണ് വിദ്യാഭ്യാസ രേഖകളില്‍ ചേര്‍ക്കാറുള്ളത്. അതിനാല്‍ത്തന്നെ സ്‌കൂള്‍രേഖകള്‍ ജാതി തെളിയിക്കാനുള്ള ആധികാരിക രേഖയായി പരിഗണിക്കാറുമില്ല. പകരം സമഗ്രമായ അന്വേഷണത്തിനു ശേഷം തഹസില്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ജാതി തെളിയിക്കാനുള്ള രേഖയായി അംഗീകരിച്ചിരുന്നത്. പിന്തുടരുന്ന മതാചാരമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണ് തഹസില്‍ദാര്‍മാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും പരമാവധി മൂന്നു വര്‍ഷമായിരുന്നു കാലാവധി.  

ഈ സമ്പ്രദായത്തിനാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ രേഖകളില്‍ പട്ടികജാതി-പട്ടികവര്‍ഗമെന്നോ പിന്നാക്ക ജാതിയെന്നോ തെറ്റായി ചേര്‍ത്തിട്ടുള്ളവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ജാതി, മതം മാറിയവര്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനധികൃതമായി നേടിയെടുക്കാന്‍ ഇതിടയാക്കും. സ്‌ക്കൂളില്‍ പോകാന്‍ അവസരം ലഭിക്കാതെപോയ വനവാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനും ഇത് കാരണമാകും. നിലവില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകുകയും ചെയ്യും.

ഹിന്ദു മതത്തില്‍ ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന നിലയിലാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി സംവരണം ഏര്‍പ്പെടുത്തിയത്. ജാതി വ്യത്യാസമില്ലാത്ത മതങ്ങളിലേക്ക് മാറിയവര്‍ക്ക് ജാതിയുടെ പേരിലുള്ള അവകാശങ്ങള്‍ക്ക് അര്‍ഹതയേയില്ല. മതം മാറിയവര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.  

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളും മതംമാറിയ കൂട്ടരെ പട്ടികജാതി സംവരണപ്പട്ടികയില്‍  ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് നീക്കത്തിന് ചൂട്ടു പിടിച്ചു. എന്നാല്‍ കേന്ദ്രത്തിലെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ അത് ഇനി നടക്കില്ല എന്ന ബോധ്യം വന്നു. അതുകൊണ്ടാണ് മതം മാറിയവരെ കൂടി സംവരണ പരിധിയില്‍ കൊണ്ടു വരാനുള്ള വളഞ്ഞ വഴി നോക്കുന്നത്.

വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് തഹസീര്‍ദാര്‍മാര്‍ നല്‍കുന്ന സമ്പ്രദായം സംസ്ഥാനത്തുണ്ട്. അതു വലിയ പ്രശ്നമായി ആരും കുരുതുന്നുമില്ല. എന്നാല്‍ പെട്ടന്ന് അത് മാറ്റുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.

ഹിന്ദു സമൂഹത്തില്‍ നിന്നുള്ള വ്യാപക മതമാറ്റത്തിന് തടയിടാന്‍ ഒരു പരിധിവരെ സംവരണം സഹായകരമായിട്ടുണ്ട്. മതം മാറിയാലും സംവരണം കിട്ടുമെന്നായാല്‍ മതം മാറ്റം വേഗത്തിലാകും. അതുകൊണ്ടു തന്നെ ഇത് പിന്നാക്ക വിഭാഗങ്ങളുടെ മാത്രം പ്രശ്നമല്ല. ഹിന്ദുസമൂഹത്തേയും സമുദായ സംഘടനകളെയും തകര്‍ക്കാനുള്ള ആസുത്രിതശ്രമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. പട്ടികജാതി, വര്‍ഗ, പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതും മത പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉത്തരവിനെതിരെ പ്രമുഖ പിന്നാക്ക സംഘടനകളൊക്കെ രംഗത്തു വന്നു എന്നത് നല്ലകാര്യമാണ്. മാറാട് പ്രക്ഷോഭത്തിലും ശബരിമല സമരത്തിലും ഉണ്ടായതിന് സമാനമായ ഐക്യശക്തി പ്രകടനം ഈ വിഷയത്തിലും ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകണം.

Tags: keralaകേരള സര്‍ക്കാര്‍Caste abuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.