Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഇപ്പോള്‍ വിത്തുപാകിയാല്‍ ഡിസംബറില്‍ കാബേജ്, കോളിഫ്‌ളവര്‍ വിപ്ലവം

കാലാവസ്ഥാനുസൃത കൃഷിരീതികളാണ് കേരളത്തില്‍ പൊതുവെ മികച്ച വിളവ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി കണ്ടുവരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 09:48 am IST
in Agriculture

ബിസിനസ് വോയ്സ്

കേരളത്തിലെ കാലാവസ്ഥയെ പ്രധാനമായും വര്‍ഷകാലം, മഞ്ഞുകാലം, വേനല്‍ക്കാലം എന്നിങ്ങനെ മൂന്ന് കാലങ്ങളായാണ് വേര്‍തിരിച്ചിട്ടുള്ളത്. വര്‍ഷ കാലത്താകട്ടെ തുലാവര്‍ഷം, കാലവര്‍ഷം എന്നീ രണ്ടു ഘട്ടങ്ങളിലായിട്ടാണ് ദീര്‍ഘമായ മഴ കേരളത്തില്‍ ലഭിക്കുന്നത്. ഇതില്‍ തന്നെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന മഴയെ കാലവര്‍ഷമായും, ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ലഭിക്കുന്ന മഴയെ തുലാവര്‍ഷവുമായാണ് കണക്കാക്കപ്പെടുന്നത്.

തുലാവര്‍ഷാവസാനത്തോടുകൂടി മഞ്ഞുകാലം അഥവാ ശൈത്യകാലത്തിന്റെ ആരംഭമാകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് കേരളത്തില്‍ ശൈത്യകാലമായി അറിയപ്പെടുന്നത്. ശൈത്യകാലത്തെ തുടര്‍ന്ന് വേനല്‍കാലത്തിന്റെ ആഗമനമാണ്. ഇത് മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ടു നില്‍ക്കുന്നു. ഇങ്ങനെ നമ്മുടെ കേരളത്തില്‍ ഓരോ കാലയളവിലും അനുഭവപ്പെടുന്ന വ്യത്യസ്ത കാലാവസ്ഥകള്‍ കൃഷിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

കാലാവസ്ഥാനുസൃത കൃഷിരീതികളാണ് കേരളത്തില്‍ പൊതുവെ മികച്ച വിളവ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി കണ്ടുവരുന്നത്. വിളകളുടെ വളര്‍ച്ചയെയും ഉല്‍പ്പാദനത്തെയും, വിളവിനെയും ഒരു പോലെ സ്വാധീനിക്കാന്‍ മഴ, താപനില, കാറ്റ്, ആര്‍ദ്രത തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങള്‍ക്ക് കഴിയും. അതുകൊണ്ടു തന്നെ കാലാവസ്ഥയെ അറിഞ്ഞ് അവയ്‌ക്കനുയോജ്യമായ വിളകള്‍ തിരഞ്ഞെടുക്കേണ്ടതിന്റെയും കൃഷിരീതികള്‍ അവലംബിക്കേണ്ടതിന്റെയും ആവശ്യകത വളരെ അനിവാര്യമാണ്. ഡിസംബര്‍-ഫെബ്രുവരി ശൈത്യകാലത്ത് കാബേജും കോളിഫ്‌ളവറും അടക്കമുള്ള പച്ചക്കറികള്‍ നന്നായി വിളവെടുക്കാന്‍ ഒക്‌റ്റോബര്‍ ആദ്യ വാരങ്ങളില്‍ വിത്ത് പാകണം. ഈ കൃഷിരീതി വിശദമായി മനസ്സിലാക്കാം.

ശൈത്യകാലത്തിന്റെ പ്രത്യേകതകള്‍

കേരളത്തില്‍ തുലാവര്‍ഷാവസാനത്തോടുകൂടി മഞ്ഞുകാലം അഥവാ ശൈത്യകാലത്തിന്റെ ആരംഭമാണ്. ശൈത്യകാലത്ത് പൊതുവെ പകല്‍ ദൈര്‍ഖ്യം കുറയുകയും, രാത്രി ദൈര്‍ഖ്യം കൂടുകയും ചെയ്യുന്നതായി കാണാം അതുപോലെ തന്നെ മണ്ണില്‍ ഈര്‍പ്പശോഷണം സംഭവിക്കുന്നതും, തണുപ്പ് കൂടുന്നതും താപനിലയില്‍ കുറവ് അനുഭവപ്പെടുന്നതുമെല്ലാം ശൈത്യകാലത്തിന്റെ പ്രത്യേകതകളായി കണക്കാക്കുന്നു.

അറിയാം ശീതകാല കൃഷിയെക്കുറിച്ച്

ഏതൊരു വിളയുടെയും വളര്‍ച്ച, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ അന്തരീക്ഷ സ്ഥിതികളെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാല കൃഷിയില്‍ ഏര്‍പ്പെടുമ്പോള്‍ കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ വിളകളെയും ഇനങ്ങളെയും പറ്റി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇനി വരുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ ലഭ്യമാകുന്ന കാലാവസ്ഥയെ നമുക്ക് ശീതകാല പച്ചക്കറി കൃഷിക്കായി ഉപയോഗപ്പെടുത്താം. കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, സവാള തുടങ്ങിയവയെല്ലാം തന്നെ കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന ശീതകാല വിളകളാണ്.

നല്ല തണുപ്പും അത്‌പോലെ തന്നെ സൂര്യപ്രകാശവും ഇവയുടെ കൃഷിക്ക് ആവശ്യമാണ്. സാധാരണ മലയോര പ്രദേശങ്ങളില്‍ മാത്രം കൃഷി ചെയ്തിരുന്ന ഈ വിളകള്‍ ഇന്ന് കേരളത്തിന്റെ സമതല പ്രദേശങ്ങളിലും കൃഷി ചെയ്യാനാവുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശീത കാല വിളകളുടെ കൃഷിയ്‌ക്ക് നിരവധി വിത്തിനങ്ങള്‍ ലഭ്യമാണെങ്കിലും കേരളത്തിന്റെ ഉയര്‍ന്ന താപനിലയില്‍ ഇവയൊന്നും കൃത്യമായി വിളവ് നല്‍കണമെന്നില്ല. അതുകൊണ്ട് തന്നെ ചൂടിനെ അതിജീവിക്കാന്‍ കഴിയുന്ന ട്രോപ്പിക്കല്‍ ഇനങ്ങള്‍ വേണം സമതലങ്ങളില്‍ ഇവയുടെ കൃഷിക്കായി തിരഞ്ഞെടുക്കാന്‍.

കാലാവസ്ഥാധിഷ്ഠിത കാബേജ്, കോളിഫ്‌ളവര്‍ കൃഷി

ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കേരളത്തില്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പ് കാലമാണ്. ഈ സമയത്ത് ലഭ്യമാകുന്ന തണുപ്പ് ഇവയുടെ വളര്‍ച്ചയ്‌ക്കും വിളവിനും സഹായകമാകും. കോളിഫ്‌ളവറിന്റെയും കാബേജിന്റെയും വളര്‍ച്ചക്കും അവയുടെ ഭക്ഷ്യയോഗ്യ ഭാഗങ്ങളായ കര്‍ഡും ഹെഡും രൂപപ്പെടുന്നതിനും 15 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് ഏറ്റവും അനുയോജ്യം. വളരെ കുറഞ്ഞ താപനിലയും ഉയര്‍ന്ന താപനിലയും ഇവയുടെ വളര്‍ച്ചയെയും ഭക്ഷ്യ യോഗ്യമായ ഭാഗം രൂപപെടുന്നതിനെയും പ്രതികൂലമായി ബാധിക്കും.

ഇവയുടെ കൃഷിക്കായി ജൈവാംശം കൂടുതല്‍ ഉള്ള മണല്‍ കലര്‍ന്ന മണ്ണും 6 മുതല്‍ 6.5 വരെ അമ്ലതയുമാണ് അനുയോജ്യം. നല്ല നീര്‍വാര്‍ച്ച ഉള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. കാബേജില്‍ എന്‍എസ്43, എന്‍എസ്183, എന്‍എസ്160 എന്നീ ഇനങ്ങളും കോളിഫ്‌ളവറില്‍ എന്‍എസ്60, ബസന്ത്, പുസ മേഘ്‌ന എന്നീ ഇനങ്ങളും ആണ് കേരളത്തിന്റെ കാലവസ്ഥക്ക് ഏറ്റവും അനുയോജ്യമായ ഇനങ്ങള്‍. ഇവ നഴ്‌സറിയില്‍ വളര്‍ത്തി പറിച്ചു നടുന്ന വിളയായതുകൊണ്ട് തന്നെ ഒരു സെന്റിലേക്കുള്ള കൃഷിക്കായി തൈകള്‍ തയ്യാറാക്കുന്നതിന് രണ്ടു മുതല്‍ മൂന്ന് ഗ്രാം വരെ വിത്ത് നഴ്‌സറി ഉണ്ടാക്കുന്നതിനായി ആവശ്യമായി വരും.

വിത്തു പാകാം ഒക്‌റ്റോബറില്‍

നഴ്‌സറി തയ്യാറാക്കുന്നതിനായി ഒക്ടോബര്‍ ആദ്യ വാരത്തില്‍ പ്രോട്രേകളില്‍ വിത്ത് പാകി മുളപ്പിക്കേണ്ടതാണ്. ഇതിനായി കറ കളഞ്ഞ (ടാനിന്‍ രഹിത) ചകിരി ചോറും മണ്ണിര കമ്പോസ്റ്റും 1:1 അനുപാതത്തില്‍ വിത്ത് വിതയ്‌ക്കുന്നതിനുള്ള മാധ്യമം ആയി ഉപയോഗിക്കാം. ഇങ്ങനെ തയാറാക്കിയ മാധ്യമത്തിലേക്ക് 15 മുതല്‍ 20 ഗ്രാം വരെ സ്യൂഡോമോണസ് ഒരു കിലോ മാധ്യമത്തിന് എന്ന തോതില്‍ ചേര്‍ത്ത ശേഷം പ്രോട്രേകള്‍ നിറയ്‌ക്കുക. വിത്തുകള്‍ പാകുന്നതിനു മുന്‍പായി 5 മുതല്‍ 10 ഗ്രാം മൈക്കോറൈസ (വിഎഎം) ഉപയോഗിച്ച് വിത്തുകള്‍ പരിചരിക്കണം. ഒരു പ്രോട്രെ തയ്യാറാക്കുന്നതിന് ഏകദേശം 1.2 കിലോ മുതല്‍ 1.5 കിലോ വരെ മാധ്യമം ആവശ്യമായി വരും. ഇങ്ങനെ ഒരു പ്രോട്രെയില്‍ നിന്നും 98 തൈകള്‍ തയ്യാറാക്കാന്‍ സാധിക്കും. ഒരു സെന്റിലേക്ക് 80 മുതല്‍ 100 തൈകള്‍ ആണ് നടീലിനായി ആവശ്യമായി വരുന്നത്.

ഇങ്ങനെ പ്രോട്രെയില്‍ പാകിയ വിത്തുകള്‍ മുളച്ചു കഴിഞ്ഞ് 14, 21 ദിവസങ്ങളില്‍ 19:19:19 എന്ന വളം 2 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. 25 ദിവസമാകുമ്പോള്‍ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതിലും ഈ വളം തളിക്കുന്നത് ഇവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

നവംബറില്‍ പറിച്ചുനടീല്‍

ഇങ്ങനെ വിത്തിട്ടു മുളപ്പിച്ച തൈകളില്‍ നിന്നും 30 ദിവസം പ്രായമായതും 4 മുതല്‍ 5 ഇല പരുവം എത്തിയതുമായ തൈകള്‍ ആണ് പ്രധാന കൃഷിയിടത്തിലേക്കോ ഗ്രോബാഗിലേക്കോ പറിച്ചുനടീലിനായി ഉപയോഗിക്കുന്നത്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ വിത്തിട്ടു മുളപ്പിച്ച തൈകള്‍ നവംബര്‍ ആദ്യവാരത്തോടെ പറിച്ചു നടീലിനു പാകമായി കിട്ടും. ഇവയെ പിന്നീട് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നേടേണ്ടതുണ്ട്. ഇതിനായി ഒക്ടോബര്‍ പകുതിയോടുകൂടി പ്രധാന കൃഷിയിടത്തിലെ നിലമൊരുക്കല്‍ ആരംഭിക്കണം.

നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം ആണ് ഇവയുടെ കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിലെ അമ്ലത നിയന്ത്രിക്കുന്നതിനും കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നിലമൊരുക്കുമ്പോള്‍ ഒരു സെന്റിലേക്ക് 1 മുതല്‍ 2 കിലോ കുമ്മായം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കണം. കുമ്മായ പ്രയോഗം നടത്തി 15 ദിവസത്തിനു ശേഷം 100 കിലോ ഒരു സെന്റിന് എന്ന തോതില്‍ ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണകവും (90:10:02 എന്ന അനുപാതത്തില്‍ ചാണകം: വേപ്പിന്‍പിണ്ണാക്ക്: ട്രൈക്കോഡെര്‍മ) മേല്‍മണ്ണുമായി ചേര്‍ത്ത് 30 സെന്റിമീറ്റര്‍ ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ടു വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും രണ്ടു ചെടികള്‍ തമ്മില്‍ 45-60 സെന്റീമീറ്ററും അകലത്തില്‍ പ്രധാന കൃഷിയിടത്തിലേക്ക് തൈകള്‍ പറിച്ചു നടാവുന്നതാണ്. ഗ്രോബാഗിലാണ് നടുന്നതെങ്കില്‍ നട്ട ചെടികള്‍ 3-4 ദിവസം തണലില്‍ വെച്ചതിനു ശേഷം നല്ല വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കണം.

രാസ വളപ്രയോഗം

പറിച്ചു നടീല്‍ കഴിഞ്ഞു 7 ദിവസത്തിന് ശേഷം ആദ്യ വളപ്രയോഗം നടത്താവുന്നതാണ്. ഒരു സെന്റിലേക്ക് 650 ഗ്രാം യൂറിയ, 2 കിലോ രാജ്ഫോസ്, 400 ഗ്രാം മ്യുറേറ്റ് ഓഫ് പൊട്ടാഷ് എന്നീ അളവിലാണ് വളപ്രയോഗം ചെയ്യേണ്ടത്. പറിച്ചു നടീല്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒരു സെന്റിലേക്ക് 650 ഗ്രാം യൂറിയയും 400 ഗ്രാം മ്യുറേറ്റ് ഓഫ് പൊട്ടാഷും നല്‍കണം.

മറ്റു കൃഷി പരിപാലനമുറകള്‍

മഴയില്ലെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇവയുടെ ഭക്ഷ്യ യോഗ്യമായ ഭാഗം രൂപപ്പെട്ട് വരുന്നത് വരെ ആവശ്യാനുസരണം ജലസേചനം നടത്തേണ്ടതുണ്ട്.

10 ദിവസത്തെ ഇടവേളയിലായി കളനിയന്ത്രണം നടത്തുന്നതോടൊപ്പം മണ്ണ് കയറ്റി കൊടുക്കുകയും ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം.

നടീല്‍ കഴിഞ്ഞു 15, 30, 45 ദിവസങ്ങളില്‍ സമ്പൂര്‍ണ മള്‍ട്ടിമിക്‌സ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് കൊടുക്കുന്നത് നല്ലതാണ്.

ഒന്നിട വിട്ട ആഴ്ചകളില്‍ കടല പിണ്ണാക്ക് പുളിപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്യാം.

പതിനഞ്ച് ദിവസത്തെ ഇടവേളകളില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് കൊടുക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും.

കീടങ്ങളും രോഗങ്ങളും

ഇലതീനി പുഴുക്കളും നീരൂറ്റി കുടിക്കുന്ന കീടങ്ങളുമാണ് ഇവയെ പ്രധാനമായും അക്രമിക്കുന്നത്. ആക്രമണം വന്നതിനു ശേഷം നിയന്ത്രിക്കുന്നതിനേക്കാള്‍ ഉത്തമം ഇവയെ പ്രതിരോധിക്കുന്നതാണ്. വേപ്പധിഷ്ഠിത കീടനാശിനികള്‍ 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. പുഴുക്കള്‍ക്കെതിരെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്. പുഴുക്കളുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ ശേഖരിച്ച് നശിപ്പിച്ചു കളയണം. ഇവയില്‍ സാധരണയായി കുമിള്‍ ബാധ മൂലമുള്ള രോഗങ്ങളാണ് കണ്ടു വരുന്നത്. ചൂര്‍ണ്ണ പൂപ്പ്, കരിങ്കാല്‍ രോഗം, ഇലപ്പുള്ളി രോഗം, ഇലകരിച്ചില്‍ രോഗം, അഴുകല്‍ രോഗം തുടങ്ങിയവയാണ് പ്രധാന രോഗങ്ങള്‍. രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കല്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചെടിയുടെ ചുവട്ടിലായി ഒഴിച്ച് കൊടുക്കുകയും ചെയ്യാം.

ബ്ലാഞ്ചിങ്

കോളിഫ്‌ളവര്‍ പൂവിരിഞ്ഞു പകുതി മൂപ്പെത്തുമ്പോള്‍ കര്‍ഡിന് ചുറ്റുമുള്ള 3-4 ഇലകള്‍ കൊണ്ട് പൊതിഞ്ഞു കൂട്ടിച്ചേര്‍ത്ത് കെട്ടണം. നേരിട്ട് സൂര്യപ്രകാശം ഏറ്റ് കര്‍ഡിന്റെ നിറം മഞ്ഞയായി പോകുന്നത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്രകാരം ബ്ലാഞ്ചിങ് ചെയ്യുന്നതിലൂടെ നല്ല ദൃഢതയും തൂവെള്ള നിറവും ഉള്ള കോളിഫ്‌ലവര്‍ ലഭ്യമാകും.

വിളവെടുപ്പ്

പറിച്ചു നടീല്‍ കഴിഞ്ഞു 45 മുതല്‍ 50 ദിവസം ആകുമ്പോഴേക്കും കര്‍ഡ് രൂപപ്പെട്ടു തുടങ്ങും. കര്‍ഡ് രൂപപ്പെട്ടു 15 മുതല്‍ 20 (പറിച്ചു നടീല്‍ കഴിഞ്ഞു 65 ദിവസത്തിനുള്ളില്‍) ദിവസത്തിനുള്ളില്‍ നല്ല വലിപ്പമുള്ളതും മൂപ്പെത്തിയതുമായ കോളിഫ്‌ളവര്‍ വിളവെടുപ്പിനു പാകമാകും. നല്ല മൂപ്പെത്തിയ കര്‍ഡുകള്‍ തണ്ടിന് 6-7 ഇല താഴെ ആയി മുറിച്ചു മാറ്റാവുന്നതാണ്. കാബേജില്‍ നടീലിനു ശേഷം 45 മുതല്‍ 50 ദിവസം ആകുമ്പോള്‍ ഹെഡ് രൂപപ്പെടാന്‍ ആരംഭിക്കും. ഇങ്ങനെ രൂപപ്പെടുന്ന ഹെഡുകള്‍ 10 മുതല്‍ 15 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുകയും വിളവെടുക്കാന്‍ തയ്യാറാകുകയും ചെയ്യും.

(ലേഖകര്‍: സരോജ് കുമാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ഹോര്‍ട്ടികള്‍ച്ചര്‍), ഇസബെല്ലാ ജോബ് (സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്‌റ് അഗ്രോമെറ്റീരിയോളജി), ഷാഹിന എസ് (അഗ്രോമെറ്റ് ഒബ്‌സര്‍വര്‍), ഡോ. ബിനി സാം (പ്രൊഫസര്‍ & ഹെഡ്), ഡോ. പൂര്‍ണിമ യാദവ് (അസിസ്റ്റന്റ് പ്രൊഫസര്‍, അഗ്രോണമി), ഡോ. ലേഖ എം (അസിസ്റ്റന്റ് പ്രൊഫസര്‍, കീട ശാസ്ത്ര വിഭാഗം))

Tags: കാബേജ്, കോളിഫ്‌ളവര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.