ന്യൂദല്‍ഹി: ലഖിംപൂരില്‍ രണ്ട് ബിജെപിക്കാരെ കൊലപ്പെടുത്തിയ കര്‍ഷകര്‍ കുറ്റവാളികളല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്.
“ബിജെപിക്കാരെ കൊലപ്പെടുത്തിയത് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിശ് മിശ്ര ഓടിച്ചിരുന്ന വാഹനം പ്രതിഷേധക്കാരുടെ മേല്‍ കയറ്റിയതിനാലാണ്. അതായത്, ബിജെപിക്കാരെ പ്രതിഷേധക്കാര്‍ കൊലപ്പെടുത്തിയത് ഇങ്ങോട്ട് കിട്ടിയ ആക്ഷനുള്ള റിയാക്ഷന്‍ എന്ന നിലയിലാണ്. അതിനാല്‍ പ്രതിഷേധക്കാരെ കുറ്റവാളികളായി കണക്കാക്കാനാവില്ല” – രാകേഷ് ടികായത്ത് പറഞ്ഞു.
രാകേഷ് ടികായത്തിന്റെ വിചിത്ര പ്രസ്താവനയുടെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ ഐ പങ്കുവെച്ചത് കാണുക:
ലഖിംപൂരില്‍ നാല് പ്രതിഷേധക്കാര്‍ വാഹനത്തിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് നേരെ കല്ലേറുണ്ടായെന്നും കല്ല് തലയില്‍ കൊണ്ട ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് നാല് പേരുടെ മരണത്തിനിടയാക്കിയതെന്നുമാണ് ബിജെപിയുടെ വാദം.
എന്തായാലും ശനിയാഴ്ച കേന്ദ്രമന്ത്രിയുടെ മകന്‍ ആശിശ് മിശ്ര ഉത്തര്‍പ്രദേശ് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. താന്‍ ഈ പരിപാടി നടക്കുമ്പോള്‍ ലഖിംപൂരിലില്ലായിരുന്നു എന്നാണ് ആശിശ് മിശ്രയുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: