Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നോക്കുകൂലി മുക്ത കേരളം വരട്ടെ

ഇതാദ്യമല്ല നോക്കുകൂലിക്കെതിരെ ഹൈക്കോടതി വിമര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രിയും പോലീസ് മേധാവിയുമൊക്കെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഗുണ്ടായിസത്തെ തള്ളി രംഗത്തു വന്നിരുന്നു. നോക്കുകൂലി സാമൂഹിക വിരുദ്ധമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നതാണ് അനുഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 05:00 am IST
in Editorial

നോക്കുകൂലി എന്ന  വാക്ക് ഇനി മുതല്‍ കേട്ടുപോകരുതെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്ത്യശാസനം എന്ന രീതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്നത് അക്രമാസക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണെന്ന പ്രതിച്ഛായയുണ്ടന്ന് നിരീക്ഷിച്ച കോടതി, നിയമം കൈയിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.

നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് സംസ്ഥാനത്തിന് നാണക്കേടാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന്  വെറുതെ പറഞ്ഞാല്‍ പോര. ചുമട് ഇറക്കാന്‍  അനുവദിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നിലവില്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരാന്‍ ഭയക്കുന്ന സാഹചര്യമാണുള്ളത്. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്തു നിന്നും തുടച്ചുനീക്കണം തുടങ്ങി അതിരൂക്ഷമായ രീതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.  

ഇതാദ്യമല്ല നോക്കുകൂലിക്കെതിരെ ഹൈക്കോടതി  വിമര്‍ശനം നടത്തുന്നത്.  മുഖ്യമന്ത്രിയും പോലീസ് മേധാവിയുമൊക്കെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഗുണ്ടായിസത്തെ തള്ളി രംഗത്തു വന്നിരുന്നു.  നോക്കുകൂലി സാമൂഹിക വിരുദ്ധമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്നതാണ് അനുഭവം.

സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ ആരെങ്കിലും നോക്കുകൂലിക്കായി  ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണാതെ നടപടി എടുക്കാനാകും. തൊഴിലാളി സംഘടനകള്‍ക്ക് പരസ്യമായി രംഗത്തു വരാന്‍ കഴിയില്ല.

നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംസ്ഥാനത്ത് എവിടെ ഉണ്ടായാലും കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്തരം സംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. നോക്കുകൂലിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ജാമ്യമില്ലാക്കുറ്റം ചുമത്താവുന്ന വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.  

നടപടിയെടുക്കുന്നതില്‍ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ ഇടയ്‌ക്കിടെ പറയുകയും കോടതികള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നോക്കൂകൂലി മുക്കിലും മൂലയിലും വരെയുണ്ട് എന്നതാണ് സത്യം. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ വിഎസ്എസ്സിയിലേക്ക് കൊണ്ടുവന്ന ചരക്കുകള്‍ പോലും നോക്കുകൂലിക്കായി തടഞ്ഞ സംഭവം കേരളത്തിലുണ്ടായി.  

മനുഷ്യപ്രയത്‌നം ആവശ്യമില്ലാത്ത, യന്ത്രവത്കൃത സംവിധാനമുള്ള ക്വാറികള്‍ പോലുള്ള മേഖലകളിലും  പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചുമട്ടുതൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തി നിശ്ചിത തുക കൈപ്പറ്റുന്നു എന്നത് നഗ്‌നസത്യമാണ്.  തുക നല്‍കാതിരുന്നാല്‍ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതും സാധാരണമാണ്. ചില പ്രാദേശിക നേതാക്കളുടെ വയറ്റിപ്പിഴപ്പും ഈ പണമാണ്. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികള്‍ സമീപിക്കേണ്ടത്. അല്ലാതെ യൂണിയനെ അല്ല.  തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമവുമല്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും നടക്കുന്നതെല്ലാം ഇതിന് വിരുദ്ധമാണ്.  

നോക്കുകൂലിയുടെ പേരില്‍ തൊഴിലാളികളേയും യൂണിയനുകളേയും അടച്ചാക്ഷേപിക്കുമ്പോള്‍ അവര്‍ മാത്രമാണോ പ്രതിസ്ഥാനത്ത് എന്നുകൂടി ചിന്തിക്കണം. രാഷ്‌ട്രീയ നേതാക്കളും പോലീസുമൊക്കെ അതിന്റെ പങ്ക് പറ്റുന്നവരാണ്.  നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും കൊടിയുടെ നിറം നോക്കാതെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തടസ്സവും അതുതന്നെ. ഇത് സംബന്ധിച്ച കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കേരളപ്പിറവി ദിനം മുതല്‍ കേരളത്തിന് പുതിയ പ്രതിച്ഛായ ഉണ്ടാകുമെന്ന കോടതിയുടെ പ്രത്യാശ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍
Kerala

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.