ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ സേന തടഞ്ഞുവെച്ചതിനെക്കുറിച്ച് അറിയില്ലെന്ന നാടകീയ മറുപടിയുമായി ചൈനയുടെ വിദേശകാര്യവക്താവ്.
ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളിലാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സേനയുമായി ചെറിയ വഴക്കുണ്ടായിതനെതുടര്‍ന്ന് ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ സേന തടഞ്ഞുവെച്ചുവെന്നതായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്ന് കൈമലര്‍ത്തുകയാണ് ചൈന.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് ചൈനീസ് പട്ടാളക്കാരുടെ സാന്നിധ്യമുണ്ടെന്ന് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ചൈനയുടെ കമാന്‍ഡര്‍മാര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും ഒരു കമാന്‍ഡര്‍ രോഗം മൂലം മരിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ അറിവോടെത്തന്നെയാണ് ചൈനയുടെ പട്ടാളക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്നത്. ചൈനയുടെ പട്ടാളക്കാരുടെ ഓരോ നീക്കവും ചൈനയുടെ നിര്‍ദേശമനുസരിച്ച് തന്നെയാണ് മുന്നോട്ട പോകുന്നത്. അതിനിടെയാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ വഴക്കിനെ തുടര്‍ന്ന് ചൈനീസ് പട്ടാളക്കാരെ തടവില്‍വെച്ച വിവരം അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചത്.
അരുണാചല്‍ പ്രദേശിലെ തവാങ് പ്രദേശത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ വാക്കേറ്റം നടന്നത്. ഇരുകൂട്ടരും പരസ്പരം മുഖാമുഖം നിന്ന് ഉരസിയെന്നാണ് വിവരം. പിന്നീട് ഇരുകൂട്ടരും പരസ്പര ധാരണയോടെ പിന്‍വാങ്ങി. ‘ഈ സംഭവത്തെക്കുറിച്ച് തനിക്കറിയില്ല,’ ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: