‘ആത്മാവിലെ ആനന്ദമേ’ എന്ന സൂപ്പര്‍ഹിറ്റ് ആല്‍ബത്തിന് ശേഷം കെ.സി അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘നെഞ്ചോരമേ’ ഒക്ടോബറില്‍ പുറത്തിറങ്ങും.
പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാന്‍ ആണ്. ‘അലരെ നീ എന്നിലെ’എന്ന സൂപ്പര്‍ഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്‌റാന്‍. കൂടാതെ ഏയ്ഞ്ചല്‍ മേരി ജോസഫ് എന്ന പുതുമുഖ ഗായികയെ കൂടി ഈ ആല്‍ബത്തിലൂടെ പരിചയപെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലിനോജ് ചെറിയാന്‍, വൈഷ്ണവി മധു എന്നിവര്‍ അഭിനയിക്കുന്ന ആല്‍ബം നിര്‍മ്മിക്കുന്നത് അലന്‍ ജോര്‍ജ് ആണ്. ജോസഫ് കുന്നേല്‍ കോ പ്രൊഡ്യൂസറും, ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോന്‍സിയുമാണ്.
മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവല്‍ എബി & ഗോപകുമാര്‍.ജി, മിക്‌സ് & മാസ്റ്ററിങ്: എബിന്‍ പോള്‍, കഥ: ഗ്രീഷ്മ അമ്മു, വീഡിയോ പാര്‍ട്ണര്‍: മാജിക് മിസ്റ്റ് മീഡിയ എന്നിവരൊക്കെയാണ് ‘നെഞ്ചോരമേ’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അിഅ മ്യൂസിക് ക്രീയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാവും ആല്‍ബം റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: