ന്യൂഡല്‍ഹി ; 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8,300 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (PMBJK) തുറക്കുകയെന്ന ലക്ഷ്യം, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയുടെ (PMBJP) നിര്‍വ്വഹണ ഏജന്‍സിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) 2021 സെപ്റ്റംബര്‍ അവസാനത്തിന് മുമ്പ് കൈവരിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
PMBJP യുടെ ഉത്പന്ന ശ്രേണിയില്‍ നിലവില്‍ 1,451 മരുന്നുകളും 240 ശസ്ത്രക്രിയാ ഉപകരണങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഗ്ലൂക്കോമീറ്റര്‍, പ്രോട്ടീന്‍ പൗഡര്‍, മാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ സപ്ലിമെന്റുകള്‍, പ്രോട്ടീന്‍ ബാര്‍, പ്രതിരോധശേഷി ബാര്‍ മുതലായവ ഉള്‍പ്പെടെയുള്ള പോഷക ഉത്പന്നങ്ങളും പുതിയ മരുന്നുകളും പുറത്തിറക്കി.
സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് പാവങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2024 മാര്‍ച്ച് മാസമാകുമ്പോള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021 ഒക്ടോബര്‍ 5 -വരെയുള്ള കണക്കനുസരിച്ച് സ്റ്റോറുകളുടെ എണ്ണം 8355 ആയി വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ PMBJP യുടെ മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാലാമത്തേത് സൂറത്തില്‍ നിര്‍മ്മാണത്തിലാണ്. കൂടാതെ, വിദൂര, ഗ്രാമീണ മേഖലകളിലേക്കുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതിനായി രാജ്യത്തുടനീളം 37 വിതരണക്കാരെയും നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ സഹായമെത്തിക്കാനുള്ള PMBJP യുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മൊബൈല്‍ ആപ്ലിക്കേഷനായ ‘ജന്‍ ഔഷധി സുഗം ‘ .
ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് (WHO-GMP) സാക്ഷ്യപ്പെടുത്തിയ വിതരണക്കാരില്‍ നിന്നാണ് മരുന്നുകള്‍ സംഭരിക്കുന്നത്.
ഇതിനുപുറമെ, NABL അംഗീകൃത ലബോറട്ടറികളില്‍ ഓരോ ബാച്ച് മരുന്നും പരിശോധിക്കുന്നു. ഗുണനിലവാര പരിശോധനകള്‍ വിജയിച്ചതിനുശേഷം മാത്രമേ മരുന്നുകള്‍ PMBJP കേന്ദ്രങ്ങളിലേക്ക് അയയ്‌ക്കൂ. PMBJP-വഴി ലഭ്യമാക്കുന്ന മരുന്നുകള്‍ക്ക് വിപണി വിലയേക്കാള്‍ 50% -90% കുറഞ്ഞ വിലയാണ് ഈടാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: