Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മരുന്നു വാങ്ങി ആരും ദരിദ്രരാവരുത്; ഇന്ന് ജന്‍ ഔഷധി ദിനം

നാലഞ്ച് വര്‍ഷം മുമ്പുവരെ ഭീമമായ ചികിത്സാചെലവുകള്‍ കാരണം ദരിദ്രരാകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. ഇതുസംബന്ധിച്ച് കണക്ക് കുറേ മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അതനുസരിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മരുന്ന് വാങ്ങി ദരിദ്രരായവരാണ്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Mar 7, 2022, 05:37 am IST
inArticle

ഇന്ന് നാലാമത് ജന്‍ഔഷധി ദിനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് 7500-ാമത് ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഷില്ലോങ്ങില്‍ നിര്‍വ്വഹിച്ചത്. ഈ വര്‍ഷം ജന്‍ഔഷധി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ എണ്ണായിരത്തിലേറെ ജന്‍ഔഷധി കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഏഴു വരെയുള്ള ഒരാഴ്ച വിവിധ ബോധവത്കരണ പരിപാടികള്‍ നടന്നുവരുന്നു.

നാലഞ്ച് വര്‍ഷം മുമ്പുവരെ ഭീമമായ ചികിത്സാചെലവുകള്‍ കാരണം ദരിദ്രരാകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. ഇതുസംബന്ധിച്ച് കണക്ക് കുറേ മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അതനുസരിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മരുന്ന് വാങ്ങി ദരിദ്രരായവരാണ്. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. കാരണം, അമിതവില കൊടുത്ത് മരുന്നുവാങ്ങാന്‍ കഴിയാത്തവര്‍ക്ക് വളരെ കുറഞ്ഞ വിലയ്‌ക്ക് മിക്കവാറും എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെല്ലായിടത്തും നടപ്പാക്കി കഴിഞ്ഞിരിക്കുന്നു.  

കേന്ദ്ര സര്‍ക്കാരിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ(പിഎംബിഐ) നടത്തുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ മരുന്നുകള്‍ ലഭിക്കുന്നത് 40 ശതമാനം മുതല്‍ 85 ശതമാനം വരെ വിലക്കുറവിലാണ്.

മരുന്നുകള്‍ മൂന്നിലൊന്നു വിലയ്‌ക്ക്

2008ലാണ് പിഎംബിഐ ആരംഭിച്ചത്. തുടക്കത്തില്‍ ദല്‍ഹിയില്‍ മാത്രമാണ് ജന്‍ഔഷധി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. അവയില്‍ പലതും പൂട്ടി. ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള അപാകതയും മികച്ച ആസൂത്രണത്തിന്റെ അഭാവവുമായിരുന്നു കാരണം. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതിന് മാറ്റമുണ്ടായി. പാവപ്പെട്ടവന് കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അടിയന്തിര പ്രാ

ധാന്യത്തോടെ നടപ്പാക്കുകയും രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യാന്‍ മോദി സര്‍ക്കാര്‍ നടപടികളെടുത്തു. ഇന്ത്യയിലെ നിരവധി മരുന്നുത്പാദന കമ്പനികളില്‍ കുറഞ്ഞവിലയ്‌ക്ക് മരുന്ന് നിര്‍മ്മിച്ച് ശക്തമായ വിതരണശൃംഖലയിലൂടെ ജന്‍ഔഷധി കേന്ദ്രങ്ങളിലേക്കും അതുവഴി ആവശ്യക്കാരിലേക്കും എത്തിക്കാനുള്ള സംവിധാനം അതിവേഗം പ്രാവര്‍ത്തികമായി.  

ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ 8000ത്തിലേറെ ജന്‍ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1451 ഇനം മരുന്നുകളും 240 ഇനം സര്‍ജിക്കല്‍ ഉത്പന്നങ്ങളും ജന്‍ഔഷധി വിപണനം ചെയ്യുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള വിലയേറിയ ജീവന്‍രക്ഷാ ഔഷധങ്ങളും ജീവിതശൈലീരോഗങ്ങള്‍ക്കുള്ള സ്ഥിരമായി കഴിക്കേണ്ട മരുന്നുകളുമൊക്കെ മൂന്നിലൊന്ന് വിലയ്‌ക്ക് ലഭിക്കുമ്പോള്‍ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന കോടിക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും കുടുംബങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്ടുപോകാതെ പിടിച്ചു നില്‍ക്കുന്നത്.

ജനറിക് നാമത്തെക്കുറിച്ച് അറിവുണ്ടായി

ജന്‍ഔഷധി കേന്ദ്രങ്ങള്‍ വ്യാപകമായതോടെ മരുന്ന് ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം ജനറിക് മരുന്നുകളെ കുറിച്ച് ബോധവാന്മാരായി എന്നത് ഒരു വസ്തുതയാണ്. എന്താണ് ജനറിക് മരുന്നുകള്‍?

മരുന്നുകള്‍ അവയുടെ രാസനാമത്തിന് പകരം ജനറിക് നാമത്തിലാണ് അറിയപ്പെടുക. ഇത് പൊതുവായതായിരിക്കും.  മരുന്നുണ്ടാക്കുന്ന വിവിധ കമ്പനികള്‍ അവരവരുടേതായ ബ്രാന്‍ഡ് നാമം ഇവയ്‌ക്ക് കൊടുക്കുന്നു. ഉദാഹരണം- പാരസിറ്റമോള്‍ എന്നത് ഒരു മരുന്നിന്റെ ജനറിക് നാമമാണ്. അതിന്റെ ബ്രാന്‍ഡ് നാമങ്ങളാണ് കാല്‍പോള്‍, ക്രോസിന്‍, ഡോളോ തുടങ്ങിയവ. ജനറിക് നാമം ലോകത്തെല്ലായിടത്തും ഒന്നായിരിക്കും. ബ്രാന്‍ഡ് നാമം കമ്പനി മാറുന്നതിനനുസരിച്ച് മാറും.

ഡോക്ടര്‍മാര്‍ ജനറിക് പേരുകളില്‍ മരുന്ന് കുറിപ്പടി എഴുതണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മിക്ക ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളില്‍ ആണ് മരുന്ന് എഴുതിക്കൊടുക്കുന്നത്. ജന്‍ഔഷധി സ്റ്റോറുകള്‍ സാര്‍വ്വത്രികമായതോടെ ജനറിക് നാമത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അറിവുള്ളവരായി. ഒരര്‍ത്ഥത്തില്‍ ആഗോളതലത്തിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയുടെ കൈകളില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ ഒരു പരിധിവരെയെങ്കിലും രക്ഷിക്കാന്‍ ജന്‍ഔഷധി പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

ജനറിക് മരുന്നുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന പ്രചാരണം ഇതിനിടയില്‍ നടക്കുന്നുണ്ട്. മരുന്ന് മാഫിയകളും അവരുടെ അച്ചാരം കൈപ്പറ്റുന്ന ഡോക്ടര്‍മാരുമാണ് ഇതിന് പിന്നില്‍. ഗുണനിലവാരം ജനറിക് മരുന്നുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ജനറിക് ആയാലും ബ്രാന്‍ഡ് ആയാലും കൃത്യമായ ഗുണനിലവാര പരിശോധന കഴിഞ്ഞ് മാത്രം വിപണിയിലിറക്കുക എന്നത് നിര്‍ബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്.  

ആയിരക്കണക്കിന് മരുന്നുകളുടെ ഓരോ ബാച്ചിന്റെയും ഗുണനിലവാരം പരിശോധിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അധികൃതര്‍ക്ക് സാധിക്കാത്ത സാഹചര്യം ഇപ്പോഴുണ്ട്. അത് പരിഹരിക്കപ്പെടുന്നതിനൊപ്പം ആധുനിക പരിശോധനാ രീതികള്‍ നടപ്പാക്കേണ്ടതുമുണ്ട്. ജന്‍ഔഷധിയിലൂടെ വിപണനം ചെയ്യുന്ന എല്ലാ മരുന്നുകളും വിവിധ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നവയാണെങ്കിലും നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍എബിഎല്‍) പരിശോധന കഴിഞ്ഞ ശേഷമാണ് സ്റ്റോറുകളിലെത്തുന്നത്.

Tags: ജന്‍ ഔഷധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Health

8916 ജനൗഷധി കേന്ദ്രങ്ങള്‍; വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു; ഔഷധ വകുപ്പ് വിജയസോപാനത്തില്‍

India

ജന്‍ ഔഷധി വഴി കുറച്ചത് 800 മരുന്നുകളുടെ വില; ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Health

8,300 ജന്‍ ഔഷധി കേന്ദ്രങ്ങള്‍; പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 6 മാസത്തിനുള്ളില്‍ കൈവരിച്ചു

India

രാജ്യത്തൊട്ടാകെ 8001 കടകള്‍; ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ വന്‍ വിജയത്തില്‍; ആനുകൂല്യം അഞ്ചു ലക്ഷമാക്കി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.