മുംബൈ: ആഡംബര കപ്പലില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ കേസില്‍ ആര്യഖാനെയും സുഹൃത്തുക്കളേയും ഒക്ടോബര്‍ ഏഴുവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു നല്കി കോടതി. കൂട്ടാളികളായ മോഡല്‍ മുണ് മുണ്, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് ആര്യനൊപ്പം കസ്റ്റഡിയില്‍ പോകുക. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും എന്‍ബിസിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ആര്യന് ഖാനെ ഒക്ടോബര്‍ 11 വരെയാണ് കസ്റ്റഡിയില്‍ വിട്ടുന നല്‍കണമെന്ന് എന്ബിസിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങ് കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്റെ ഫോണില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കോഡ് ഭാഷയിലെ ചാറ്റുകളുടെ വിവരം ലഭിക്കാനുണ്ടെന്നും അനില്‍ സിങ്ങ് കോടതിയെ ധരിപ്പിച്ചു. സുഷാന്ത് രജ്പുത് കേസില്‍ നടി റിയാ ചക്രവര്‍ത്തിക്കായി വാദിച്ച അഭിഭാഷകന് സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്.
തന്നെ അതിഥിയായി കാട്ടിയാണ് സംഘാടകര്‍ പാര്‍ട്ടിയുടെ ടിക്കറ്റ് വിറ്റഴിച്ചതെന്നും താന്‍ പാര്‍ട്ടിയില്‍ പണം നല്‍കിയല്ല പങ്കെടുത്തത് എന്നുമായിരുന്നു ആര്യന്റെ വാദം. എന്‍ബിസി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ അവരുമായി സഹകരിക്കുകയാണ് ആര്യന് ചെയ്തത്. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ഒളിക്കാന്‍ ശ്രമിച്ചില്ലെന്നും സതീഷ് മനീഷ് ഷിന്‍ഡെ വാദിച്ചു.
ആര്യന്റേയും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിന്റേയും ചാറ്റുകള്‍ വ്യക്തമാക്കുന്നത് അന്താരാഷ്ട്ര ലബരിമാഫിയയുമായുള്ള ബന്ധമാണെന്ന് എന്‍ബിസി വാദിച്ചു. ലഹരി ഇടനിലക്കാരനായ ശ്രേയസ് നായരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ മുമ്പും പലപാര്‍ട്ടികളില്‍ ഒത്തുകൂടിയിട്ടുണ്ടെന്നും എന്‍ബിസി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: