Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

24 ന്യൂസും ദേശാഭിമാനിയും കൊണ്ടു വന്ന മോന്‍സന്റെ ചെമ്പോല വ്യാജം തന്നെ; സ്ഥരീകരിച്ച് പുരാവസ്തു വകുപ്പ്; ശബരിമല വിഷയത്തിലെ സിപിഎം പ്ലാന്‍ പൊളിഞ്ഞു

ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്നും അവിടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലായിരുന്നു എന്നും സ്ഥാപിക്കാനാണ് ചെമ്പോല അടിസ്ഥാനമാക്കി 2018ലും 2019ലും ദേശാഭിമാനി വാര്‍ത്ത നല്കിയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടിലും മ്യൂസിയത്തിലും പുരാവസ്തു വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ വിശദമായ പരിശോധനയിലാണ് ചെമ്പോല വ്യാജമാണെന്ന് കണ്ടെത്തിയത്. ചെമ്പോലയില്‍ കണ്ടെത്തിയത് അവ്യക്തമായ എഴുത്തുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 01:59 pm IST
inKerala

കൊച്ചി: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാനും കോടിക്കണക്കിനു ഭക്തരെ കബളിപ്പിക്കാനുമായി 24 ന്യൂസും  സിപിഎം പത്രമായ ദേശാഭിമാനിയും ഉപയോഗിച്ച ചെമ്പോല വ്യാജമെന്നു പുരാവസ്തു വകുപ്പ് കണ്ടെത്തി. ശബരിമല പ്രക്ഷോഭം ആളിക്കത്തിയ ഘട്ടത്തില്‍ സിപിഎമ്മും ദേശാഭിമാനിയും അവതരിപ്പിച്ച ഈ ചെമ്പോല, കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ നിന്നെടുത്തതാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി നല്കിയിരുന്നു.  

ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്നും അവിടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലായിരുന്നു എന്നും സ്ഥാപിക്കാനാണ് ചെമ്പോല അടിസ്ഥാനമാക്കി 2018ലും 2019ലും ദേശാഭിമാനി വാര്‍ത്ത നല്കിയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടിലും മ്യൂസിയത്തിലും പുരാവസ്തു വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ വിശദമായ പരിശോധനയിലാണ് ചെമ്പോല വ്യാജമാണെന്ന് കണ്ടെത്തിയത്. ചെമ്പോലയില്‍ കണ്ടെത്തിയത് അവ്യക്തമായ എഴുത്തുകളാണ്. ഇത് സിനിമാ ഷൂട്ടിങ്ങിന് തയ്യാറാക്കിയതാകാമെന്ന് പരിശോധന നടത്തിയ പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു. ചെമ്പോലയില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് സിപിഎമ്മും പിണറായി വിജയനും ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്കെതിരേ ഉപയോഗിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട 351 വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖയാണെന്ന രീതിയിലാണ് സിപിഎമ്മും സര്‍ക്കാരും പ്രചരിപ്പിച്ചത്. ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നും തന്ത്രി കുടുംബത്തിന് ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധമില്ലെന്നുമാണ് 2018ല്‍ ദേശാഭിമാനി വാര്‍ത്ത നല്കിയത്.  

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് പുരാവസ്തുക്കള്‍ എന്ന പേരിലുള്ള സാധനങ്ങള്‍ മോന്‍സണ് നല്കിയത്. ഇതില്‍ പലതിനും 50 വര്‍ഷത്തില്‍ താഴയേ പഴക്കമുള്ളൂ. ചെമ്പോല, ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്‌ക്ക് വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂവെന്ന് പുരാവസ്തു വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.  

മോശയുടെ അംശവടി എന്ന പേരില്‍ മോന്‍സണ്‍ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്‌ക്കാണ് മോന്‍സണ് നല്കിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വര്‍ഷം മാത്രമാണ്. ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകള്‍ അടുത്ത കാലത്ത് ഉണ്ടാക്കിയതാണ്.  

മോന്‍സണിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഡംബര കാറുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല കാറുകളും മോന്‍സണ്‍ തന്നെ രൂപമാറ്റം വരുത്തിയവയാണ്. മഹാരാഷ്‌ട്രയില്‍ നിന്നു കൊണ്ടുവന്ന ശേഷമായിരുന്നു രൂപമാറ്റം. ഇവയുടെ ഓണര്‍ഷിപ്പും മാറ്റിയിട്ടില്ല. മോന്‍സണിന്റെ പേരില്‍ ഒരു കാര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ രജിസ്ട്രേഷന്‍ 2019നു ശേഷം പുതുക്കിയിട്ടുമില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോന്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം കണ്ടെത്താന്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശദമായ പരിശോധനയും നടത്തി വരികയാണ്.

Tags: മോന്‍സന്‍ മാവുങ്കല്‍deshabhimani24 news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.