തിരുവനന്തപുരം: കനയ്യകുമാറിനെതിരെയുള്ള മുല്ലക്കര രത്നാകരന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. ജെഎന്‍യു വിഷയത്തില്‍ കനയ്യകുമാറിനെ പുകഴ്തിപറയുകയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനുപിന്നാലെ അഭിപ്രായം മാറ്റി പറഞ്ഞ മുല്ലക്കര രത്നാകരന്റെ നിലപാടിനേയും ബി. ഗോപാലകൃഷ്ണന് ചോദ്യം ചെയ്തു.
ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലൊ മുല്ലക്കര ജി അന്ന് ജെഎന്‍യു സമര സമയത്ത് നിങ്ങള്‍ പറഞ്ഞത്. കനയ്യയെ കുറിച്ചുള്ള മുല്ലക്കര രത്നാകര്‍ജി, താങ്കളുടെ എഫ്ബി പോസ്റ്റ് കണ്ടു. തീര്‍ച്ചയായും നിങ്ങളുടെ സങ്കടത്തില്‍ ഞാനും പങ്ക് ചേരുന്നു.’ കനയ്യ എന്ന കനല് തരി എ.സിയും കൊണ്ട് കടന്ന് കളഞ്ഞതില്‍ സിപിഐ നേതാക്കള്‍ക്ക് മാത്രമല്ല വേദയുണ്ടെന്ന് അറിയാമെന്നും അദേഹം പറഞ്ഞു.
പാര്‍ലമെന്റ് അക്രമണ കേസ്സിലെ ഭീകരന് അഫ്സല് ഗുരുവിന് വേണ്ടി മുഷ്ടി ചുരുട്ടി ജെഎന്‍യുവില്‍ ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ മുല്ലക്കര ജി പറഞ്ഞത് താന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കനയ്യ പടര്‍ത്തുന്ന വിപ്ലവ തീജ്വാല ഇന്ത്യയിലെങ്ങും പടരുമെന്നും വിപ്ലവത്തിന്റെ രാജകുമാരനാണ് കനയ്യ എന്നുമായിരുന്നല്ലൊ ചാനല്‍ ചര്‍ച്ചകളില്‍ പോലും കനയ്യയെ കുറിച്ച് മുല്ലക്കര ജിയും ബിനോയ് വിശ്വനും അടക്കം മറ്റ് പല സിപിഐ നേതാക്കാളും പറഞ്ഞിരുന്നതെന്നും അദേഹം ചോദിച്ചു.
ഇത്ര പെട്ടന്ന് കനയ്യയെ ഓലപാമ്പാക്കിയതും കുരുമുളക് ചെടിയാക്കിയതും തിരുവാതിര ഞാറ്റുവേല കട്ട് കൊണ്ടു പോകാന്‍ പറ്റാത്ത കഴിവില്ലാത്ത കള്ളനാക്കിയതും ശരിയാണൊ? ഇനി പോയത് കോണ്‍ഗ്രസ്സിലേക്ക് അല്ലെ എന്നെങ്കിലും സമാധാനിച്ച് കൂടെ. ഇരുമെയ്യാണങ്കിലും ഒന്നല്ലെ നിങ്ങള്‍ നരേന്ദ്രമോദിക്കെതിരായ വിപ്ലവ പടയോട്ടത്തില്‍ വാഹനം മാറി എന്നല്ലെയുള്ളു.
ശരിയാണ് മണ്ണ് മാന്തികപ്പലില് നിന്ന് മുങ്ങുന്ന ചരക്ക് കപ്പലിലേക്കാണ് കനയ്യ പോയത് എന്നതില്‍ വ്യക്തിപരമായി അങ്ങയെ പോലെ ഞങ്ങള്‍ക്കും സങ്കടമുണ്ട്. മുല്ലക്കരജി അങ്ങ് സമാധാനിക്കു. കനയ്യയുടെ കയ്യിലെ പഴയ വിപ്ലവത്തിന്റെ പടവാള് ആയുധം കയ്യിലില്ലാത്ത രാഹുല്‍ജി നല്കട്ടെ. അങ്ങിനെയെങ്കിലും കോണ്‍ഗ്രസ്സ് രക്ഷപെടുമെങ്കില്‍ രക്ഷപെടട്ടെ. പഴയ സോമനാഥ് ചാറ്റര്‍ജിയുടെ കസേരയില്‍ മുല്ലക്കര ജിക്കും ഇരിക്കാമെന്നങ്കിലും വിശ്വസിച്ച് സമാശ്വസിക്കു എന്ന് മാത്രമാണ് എനിക്ക് ഈ സന്ദര്‍ഭത്തില്‍ പറഞ്ഞ് അങ്ങയെ ആശ്വസിപ്പിക്കാന്‍ കഴിയുവെന്നും ബി. ഗോപാലകൃഷ്ണന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: