Categories: Samskriti

അക്ഷര രഥയാത്രയ്‌ക്ക് തുടക്കമായി; 108 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും

കേസരി റിസര്‍ച്ച് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങളുടെ ശേഖരണവും യാത്രയുടെ ഭാഗമായി നടക്കും.

Published by

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അക്ഷര രഥയാത്രയ്‌ക്ക് തുടക്കമായി. കന്യാകുമാരിയില്‍ വിവേകാനന്ദ കേന്ദ്രം ദേശീയ ഉപാദ്ധ്യക്ഷ പത്മശ്രീ നിവേദിത രഘുനാഥ ബിഡേ കന്യാകുമാരിയില്‍ യാത്രയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.

കളിയിക്കാവിള, പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, കഴക്കൂട്ടം, പാളയം തുടങ്ങി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്‌ക്ക് സ്വീകരണം നല്‍കി.യാത്ര ഒക്ടോബര്‍ 3ന് കോഴിക്കോട് കേസരി ആസ്ഥാനത്ത് എത്തിച്ചേരും.. കേസരിയുടെ പൂമുഖത്തില്‍ സ്ഥാപിക്കാനുള്ള ഹംസവാഹിനി സരസ്വതീ ദേവിയേയും വഹിച്ചുകൊണ്ടുള്ള രഥം 108 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. കേസരി റിസര്‍ച്ച് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങളുടെ ശേഖരണവും യാത്രയുടെ ഭാഗമായി നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Kesari