Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീരദേശത്ത് ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തീവ്രവാദികള്‍ തമ്പടിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം, കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍

കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 30, 2021, 12:26 pm IST
inKerala

തിരുവനന്തപുരം: തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തീവ്രവാദികള്‍ താവളമാക്കുന്നുവെന്ന മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം. തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍. പലയിടത്തും ബീറ്റ് ഓഫീസര്‍മാരില്ല. കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ഇഴഞ്ഞു നീങ്ങുന്നു.

കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. ഇതനുസരിച്ച് കടലിനും തീരദേശത്തെ പാതയ്‌ക്കുമിടയില്‍ തീരത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടെത്തി പൊളിച്ചുമാറ്റണമെന്നായിരുന്നു നിര്‍ദേശം. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍, സ്വകാര്യവ്യക്തികളുടെ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ ഇനം തിരിച്ച് കണക്കെടുക്കാനായിരുന്നു പ്രധാന നിര്‍ദേശം. ഉപയോഗശൂന്യമായവ എല്ലാം പൊളിച്ചു നീക്കണം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു നിര്‍ദേശം.

കൂടാതെ കൃത്യമായ യാത്രാ ഉദ്ദേശ്യമോ രേഖകളോ ഇല്ലാതെ തീരദേശത്ത് ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക, ഹോട്ടലുകളിലോ ലോഡ്ജുകളിലോ സംശയാസ്പദമായ സാഹചര്യത്തില്‍ അപരിചിതര്‍ താമസിക്കാനെത്തിയാല്‍ അവരെ നിരീക്ഷിക്കുക, കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്കിയിരുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് പരാജയപ്പെട്ടു. പല തീരത്തും കോസ്റ്റല്‍ പോലീസിന് ബീറ്റ് ഓഫീസര്‍മാരില്ല.  

മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇരുപതോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെന്നത് മാത്രമാണുണ്ടായത്. എന്നാല്‍, തെക്കന്‍മേഖലയില്‍ കണക്കെടുപ്പ് പോലും പൂര്‍ത്തിയായില്ല. വിഴിഞ്ഞത്തു കോസ്റ്റല്‍ മേഖലയില്‍ നിന്ന് നാല് കെട്ടിടങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. മറ്റിടങ്ങളില്‍ നിന്നും കൃത്യമായ റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടില്ല. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ വീടുകളുടെ പേരും വിവരവും നല്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ലഭ്യമല്ല. സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊളിച്ചുനീക്കാന്‍ സ്വകാര്യ വ്യക്തിക്ക് നിര്‍ദേശം നല്കാന്‍ മാത്രമേ  പോലീസിന് കഴിയൂ. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.  

ഇപ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ ലഹരിമാഫിയയുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെയും കൈകളിലാണ്. ഇവ ഉടനടി കണ്ടെത്തി നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Tags: buildingterroristsCoastalഇന്‍റലിജെന്‍സ് ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.