Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും’, തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

മോന്‍സന്റെ വീട്ടില്‍ വനം വകുപ്പും പരിശോധയ്‌ക്ക് ഒരുങ്ങുകയയാണ്. ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 04:57 pm IST
inKerala

കൊച്ചി : കോടികളുടെ സാമ്പത്തിക തട്ടിപ്പിനായി മോന്‍സന്‍ മാവുങ്കല്‍ മുഖ്യമന്ത്രിയുടെ പേരും ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തുമെന്ന് മോന്‍സന്‍ മാവുങ്കല്‍ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പല കഥകളും മെനഞ്ഞാണ് മോന്‍സന്‍ നിക്ഷേപകരില്‍ നിന്നും പണം തട്ടിയത്.  

മോന്‍സന്‍മാവുങ്കിലിന്റെ വീടുകള്‍ക്ക് സംരക്ഷമൊരുക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആണെന്ന് ഇയാള്‍ പലരോടും വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം കൊണ്ടുള്ള അമൂല്യശേഖരം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചുവെന്നും സംരക്ഷണം വിലയിരുത്താന്‍ ലോക്‌നാഥ് ബെഹ്‌റ തന്നെ നേരിട്ടെത്തും. അവര്‍ക്കായി വലിയ പാര്‍ട്ടിയൊരുക്കണമെന്ന് മോന്‍സന്‍ അറിയിച്ചതായും അനൂപ് ആരോപിക്കുന്നുണ്ട്.  

ഇത് കൂടാതെ ദല്‍ഹിയിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശശിതരൂര്‍ ഇടപെടുന്നുണ്ടെന്നും പരാതിക്കാരനോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. മോന്‍സന്റെ ഇടപാടുകളില് വിശദമായ അന്വേഷണം നടത്തണമെന്ന് ഇന്റലിജെന്‍സ് മേധാവിയോട് ആവശ്യപ്പെട്ട ലോക് നാഥ് ബെഹ്‌റ തന്നെയാണ് മോന്‍സന്റെ കൊച്ചിയിലെയും ചേര്‍ത്തലയിലെ വീടുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയത്. എ്ന്നാല്‍ അന്വേഷണത്തിന്റെ നിഴയില്‍ നില്‍ക്കുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ പോലീസ് മേധാവിയെയും മോന്‍സന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.  

അതിനിടെ മോന്‍സന്‍ മാവുങ്കലുമായി നടന്‍ ബാലയ്‌ക്കും ബന്ധമുള്ളതായും റിപ്പോര്‍ട്ട്. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെ ബാല താക്കീത് ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. നാല് മാസം മുമ്പുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോന്‍സന്റെ പല കാര്യങ്ങളും അറിയുന്ന അജിത്ത് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബാല അജിത്തിനെ ഫോണ്‍ വിളിക്കുന്നത്. മോന്‍സനെ ശല്യം ചെയ്യരുതെന്നും അങ്ങനെയെങ്കില്‍ അജിതിന് എതിരായ കേസുകള്‍ പിന്‍വലിക്കാമെന്നുമാണ് ബാല പറഞ്ഞത്.

എന്നാല്‍ പുറത്തുവന്നിരിക്കുന്ന ഫോണ്‍ സംഭാഷണം നാല് മാസം മുമ്പുള്ളതാണ. കൊച്ചിയിലെ തന്റെ അയല്‍വാസി. ഉയര്‍ന്ന ബന്ധങ്ങളുള്ള വ്യക്തി. സാമൂഹ്യ സേവനങ്ങള്‍ ധാരാളം ചെയ്യുന്ന വ്യക്തി ഇതാണ് മോന്‍സനുമായി തനിക്കുള്ള ബന്ധം. സഭാഷണം ഇപ്പോള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാല അറിയിച്ചു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ബാലയ്‌ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പരാതിക്കാരനായ എം.ടി. ഷമീര്‍ ആരോപിക്കുന്നത്.  

അതിനിടെ മോന്‍സന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബ്ന്ധപ്പെട്ട് മോന്‍സന്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.  

മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാവിലെ കോടതിയില്‍ എത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യ പരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേയ്‌ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മോന്‍സന്റെ വീട്ടില്‍ വനം വകുപ്പും പരിശോധയ്‌ക്ക് ഒരുങ്ങുകയയാണ്. ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

ആഢംബര വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയതായി ഇയാള്‍ക്കെതിരേ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള സംഘവും കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തി.  

നേരത്തെ കലൂരിലെ വീട്ടിലും ചേര്‍ത്തലയിലെ വീട്ടിലും ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ വലിയ തോതില്‍ ആഢംബര വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആഢംബര വാഹനങ്ങളാണ് ഇവിടെയുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ആഢംബര വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പിന്നീട് ഇത് ക്രൈംബ്രാഞ്ചിന് കൈമാറി.

Tags: പണംമോന്‍സന്‍ മാവുങ്കല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.