Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഐക്യരാഷ്‌ട്ര സഭയില്‍ ഇന്ത്യന്‍ പെണ്‍കരുത്തില്‍ ചൂളി പാകിസ്ഥാന്‍

ഇത്തവണ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം. ഒറ്റ ദിവസം കൊണ്ട് ഗൂഗിളടക്കമുള്ള സൈറ്റുകളില്‍ ലോകം തിരയുന്ന താരമായി മാറിയിരിക്കുകയാണ് അവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 03:30 pm IST
inArticle

ന്യൂദല്‍ഹി: പാകിസ്ഥാന്റെ കശ്മീര്‍ക്കൊതിക്ക് ചുട്ട മറുപടി നല്കി ഇന്ത്യന്‍ പെണ്‍പുലികള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നു. നയതന്ത്രതലത്തിലെ ഇന്ത്യന്‍ കരുത്തിന്റെ അടയാളമായി മാറുകയാണ് വിദേശകാര്യരംഗത്തെ ഈ ചടുല യൗവനങ്ങള്‍. കിട്ടുന്ന എല്ലാ വേദികളിലും ഇന്ത്യക്കെതിരെ നുണപ്രചാരണം നടത്തുകയും കശ്മീരിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ വായടപ്പിക്കുന്ന മറുപടിയുമായാണ് വിദേശകാര്യരംഗത്തെ പെണ്‍കരുത്ത് രംഗം കീഴടക്കുന്നത്.

ഇത്തവണ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയ്‌ക്കെതിരെ വിഷം ചീറ്റിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ ആഞ്ഞടിച്ച സ്‌നേഹ ദുബെയാണ് ഇപ്പോഴത്തെ താരം. ഒറ്റ ദിവസം കൊണ്ട് ഗൂഗിളടക്കമുള്ള സൈറ്റുകളില്‍ ലോകം തിരയുന്ന താരമായി മാറിയിരിക്കുകയാണ് അവര്‍.

2016 ല്‍ ഇനാം ഗംഭീര്‍

അന്ന് നവാസ് ഷെരീഫായിരുന്നു മറുപുറത്ത്. ഇന്ത്യന്‍ യുവ നയതന്ത്രജ്ഞ ഇനാം ഗംഭീര്‍ ഐക്യരാഷ്‌ട്രസഭയില്‍ ഷെരീഫിനെയും പാകിസ്ഥാനെയും നിര്‍ത്തിപ്പൊരിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 71-ാമത് സെഷന്റെ പൊതു ചര്‍ച്ചയില്‍, പാകിസ്ഥാന്റെ നുണകള്‍ അവര്‍ പൊളിച്ചടുക്കി. പതിവുപോലെ അന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മീര്‍ രാഗം ആലപിച്ചതായിരുന്നു പ്രകോപനം.  

ഇനാം പറഞ്ഞു, ‘ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്റെ എന്നത്തെയും നയമാണ്. ഇതിന്റെ ഫലങ്ങള്‍ അയല്‍പ്പക്കങ്ങള്‍ക്കപ്പുറം പോലും ദൃശ്യമാണ്.  പ്രാചീന ഇന്ത്യയിലെ അറിവിന്റെ കേന്ദ്രമായിരുന്നു പണ്ട് തക്ഷശില, എന്നാല്‍ ഇപ്പോള്‍ അവിടെ ഭീകരരുടെ താവളമായിരിക്കുന്നു. സപ്തംബര്‍ 11 ന് അമേരിക്കയ്‌ക്കെതിരായ ഭീകരാക്രമണത്തെക്കുറിച്ച് ഷെരീഫ് പറയുന്നത് കേട്ടു. തീവ്രവാദികളുടെ ജന്മനാട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതെത്ര വിരോധാഭാസമാണ്’

2017 ല്‍ പൗലോമി ത്രിപാഠി

വ്യാജ ചിത്രങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ഇക്കുറി പാകിസ്ഥാന്റെ ശ്രമം. ഐക്യരാഷ്‌ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ഒരു പലസ്തീന്‍ സ്ത്രീയുടെ ഫോട്ടോ കാണിച്ചിട്ടാണ് ഉണ്ടയില്ലാ വെടിയുതിര്‍ത്തത്. ഇതൊരു കശ്മീരി സ്ത്രീയാണെന്നും ഇന്ത്യന്‍ സൈന്യം ‘പെല്ലറ്റ് ഗണ്‍’ ഉപയോഗിച്ച് അവര്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും അയാള്‍ അലമുറയിട്ടു.  

ഇന്ത്യന്‍ നയതന്ത്രജ്ഞ പൗലോമി ത്രിപാഠി യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാനെ നാണംകെടുത്തി. ഒരു കൈയില്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ ധീരബലിദാനി ഉമര്‍ ഫയാസിന്റെ ചിത്രവും മറുകൈയില്‍ പാക് പ്രതിനിധി മലീഹ ലോധിയുടെ ചിത്രവും ത്രിപാഠി ഉയര്‍ത്തിപ്പിടിച്ചു. ഉമര്‍ ഫയാസ് പാക് സ്‌പോണ്‍സേര്‍ഡ് ഭീകരതയുടെ ഇരയാണെന്നും ലോധി നുണയനായ വേട്ടക്കാരനാണെന്നും പൗലോമി അന്ന് തുറന്നടിച്ചു.

2019 ല്‍ വിദിശ മൈത്ര

ഇക്കുറി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് യുഎന്നില്‍ കശ്മീര്‍ മുദ്രാവാക്യം ഉയര്‍ത്തി നാണം കെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നിര്‍ത്തലാക്കിയ വര്‍ഷമായിരുന്നു അത്. ഐഎഫ്എസ് ഓഫീസര്‍ വിദിശ മൈത്രയുടേതായിരുന്നു ഊഴം. ‘ഭീകരതയുടെ ഫാക്ടറി’ എന്ന് കുപ്രസിദ്ധമായ ഒരു രാജ്യത്തോട് മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദിശ പറഞ്ഞു.

അല്‍ഖ്വയ്ദ, ഐസ് തുടങ്ങിയ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പെന്‍ഷന്‍ നല്കുന്ന ലോകത്തിലെ ഏക രാജ്യം പാകിസ്ഥാനാണെന്ന് അവര്‍ തുറന്നടിച്ചു.  ഐക്യരാഷ്‌ട്രസഭ നിരോധിച്ച 25 ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ പാകിസ്ഥാനില്‍ ഉണ്ടെന്നത് നിഷേധിക്കാനാകുമോ എന്ന് വെല്ലുവിളിച്ചു. ഭീകരര്‍ക്ക് കാവല്‍ നിന്നിട്ട് മനുഷ്യാവകാശങ്ങളുടെ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു.

2021 ല്‍ സ്‌നേഹ ദുബെ

ഇക്കുറിയും ഇമ്രാന്‍ ഖാന്‍ തന്നെ. താലിബാന് വേണ്ടിയായിരുന്നു വാദം. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്ന് ഇമ്രാന്‍ വിലപിച്ചു. പതിവുപോലെ കശ്മീരെന്ന് നിലവിളിച്ചു. മറുപടി പറയേണ്ട ചുമതല യുഎന്‍ ദൗത്യത്തിലെ പ്രഥമ സെക്രട്ടറി സ്‌നേഹ ദുബെയ്‌ക്ക്.  അഗ്‌നിശമന ഉപകരണമായി വേഷംമാറി തീയിടുന്ന രാജ്യമാണതെന്ന് സ്‌നേഹ ആഞ്ഞടിച്ചു. തങ്ങളുടെ അയല്‍വാസികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ എന്ന പ്രതീക്ഷയില്‍ ഭീകരരെ പാകിസ്ഥാന്‍ സ്വന്തം വളപ്പില്‍ വളര്‍ത്തുകയാണ്. 9/11 ഭീകരാക്രമണം നടന്നിട്ട് 20 വര്‍ഷമായി. ഈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ അഭയം പ്രാപിച്ചത് ലോകം മറന്നിട്ടില്ല. പാക് നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വവത്കരിക്കുകയാണ്. കശ്മീരില്‍ നിന്നെത്രയും വേഗം പിന്മാറുന്നതാണ് പാകിസ്ഥാന് നല്ലതെന്ന് ഓര്‍മിപ്പിക്കാനും സ്‌നേഹ മറന്നില്ല. സൗമ്യവുമായ മാന്യവുമായ തിരിച്ചടിയിലൂടെ പാകിസ്ഥാനെ നടുക്കിയ സ്‌നേഹയെ തേടിയാണ് ലോക മാധ്യമങ്ങള്‍. പതിവ് രീതിയില്‍ ക്യാബിനിലേക്ക് ഓടിക്കേറി ന്യൂസ് ബ്രേക്കിന് ശ്രമിച്ച സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറോടുള്ള സ്‌നേഹയുടെ പ്രതികരണവും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്.  

ചിരിച്ച്, കൈകൂപ്പി പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കുന്ന സ്‌നേഹയുടെ പെരുമാറ്റത്തിന് ലോകം കൈയടിക്കുകയാണ്.

Tags: womenindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.