Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉത്തമ ഭക്തിയുടെ മാര്‍ഗ്ഗം

മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ ജീവനിലുമുണ്ട്. ഈ വെമ്പലില്‍നിന്നാണ് നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആഗ്രഹങ്ങളും ഉടലെടുക്കുന്നത്. ഓരോ ലോകവസ്തുക്കളെ കണ്ട്, ഇതുകിട്ടിയാല്‍ സുഖമാകും, ഇതുകിട്ടിയാല്‍ സന്തോഷമാകും എന്നു ജീവന്‍ മോഹിക്കുന്നു. അവയെ പ്രാപിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 26, 2021, 05:00 am IST
inSamskriti

മക്കളേ,  

മനുഷ്യന്‍ ഈശ്വരാംശമാകയാല്‍ ഈശ്വരനാകുന്ന പൂര്‍ണ്ണതയുടെ ഒരു നേരിയ ബോധം അവനിലുണ്ട്. എന്നാല്‍ അതു വിത്തിലെ വൃക്ഷംപോലെ മറഞ്ഞിരിക്കുകയാണ്. അതുകാരണം ആത്മസ്വരൂപമായ ആ പൂര്‍ണ്ണതയെ പ്രാപിക്കാനുള്ള വെമ്പല്‍ ഓരോ ജീവനിലുമുണ്ട്. ഈ വെമ്പലില്‍നിന്നാണ് നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആഗ്രഹങ്ങളും ഉടലെടുക്കുന്നത്. ഓരോ ലോകവസ്തുക്കളെ കണ്ട്, ഇതുകിട്ടിയാല്‍ സുഖമാകും, ഇതുകിട്ടിയാല്‍ സന്തോഷമാകും എന്നു ജീവന്‍ മോഹിക്കുന്നു. അവയെ പ്രാപിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു.  

ഒടുവില്‍ പ്രാപിക്കുമ്പോള്‍ ഒരു സുഖം അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ സുഖം ക്ഷണികമാണ്. അടുത്ത നിമിഷം തന്നെ അവന്‍ അസംതൃപ്തനാകുന്നു. വീണ്ടും മറ്റൊരു വസ്തുവിനെ തേടുന്നു. ഒടുവില്‍ നശ്വരമായ ലോകവസ്തുക്കള്‍ക്കൊന്നും താന്‍ തേടുന്ന  പൂര്‍ണ്ണത തരാന്‍ കഴിയില്ലെന്നു ബോധിച്ച് ജീവന്‍ ഈശ്വരനിലേക്കു തിരിയുന്നു. നിത്യനും പൂര്‍ണ്ണനുമായ ഈശ്വരനില്‍ അവന്‍ തന്റെ സാഫല്യവും സംതൃപ്തിയും കണ്ടെത്തുന്നു. അങ്ങനെയുള്ള ഭക്തന്‍ ചെയ്യുന്ന ഓരോ കര്‍മ്മവും ഈശ്വരാരാധനയാണ്, ഈശ്വരപൂജയാണ്. അതുകൊണ്ടുതന്നെ കര്‍മ്മത്തിന്റെ ഫലം തനിക്കു വേണം എന്നു ഭക്തന്‍ ആഗ്രഹിക്കുന്നില്ല. ‘ഈശ്വരാ, അവിടുത്തെ ഇച്ഛയാല്‍, അവിടുത്തെ ശക്തികൊണ്ട്, അവിടുത്തേയ്‌ക്കു വേണ്ടി ഈ കര്‍മ്മം ചെയ്യുന്നു. ഞാനവിടുത്തെ വെറും ഒരു ഉപകരണം മാത്രമാണ്,’ എന്നാണ് ഭക്തന്റെ ഭാവം.  

ഹൃദയത്തില്‍ ഈശ്വരപ്രേമം വളരുമ്പോള്‍ മനസ്സ് ഈശ്വരസ്മരണയില്‍ത്തന്നെ മുഴുകും. തന്റെ സര്‍വ്വസ്വവുമായ ഭഗവാനില്‍ ഏകാന്തഭക്തിയാണ് ഭക്തന്‍ ആഗ്രഹിക്കുന്നത്. ഈശ്വരനെയൊഴിച്ച് മറ്റൊന്നിലും ഭക്തന് ശ്രദ്ധയോ താല്പര്യമോ ഇല്ലാതാകും.  

ഇതു പറയുമ്പോള്‍ സൂര്‍ദാസിന്റെ കഥയാണ് ഓര്‍ക്കുന്നത്. ജന്മനാ അന്ധനായ ഭക്തകവി സൂര്‍ദാസ് വൃന്ദാവനത്തിലേക്കു പോകുകയായിരുന്നു. അപ്പോള്‍ എവിടെനിന്നോ ഒരു കുട്ടി വൃദ്ധനായ സൂര്‍ദാസിനെ സഹായിക്കാനായി എത്തി. അവന്റെ സംഭാഷണവും മറ്റും കേട്ട് സൂര്‍ദാസിന് അവനോട് വല്ലാത്ത ആകര്‍ഷണം തോന്നി. അങ്ങനെ അവര്‍ ഒന്നിച്ച് നടന്നു നടന്ന് വൃന്ദാവനത്തിലെത്താറായി.അപ്പോള്‍ ഒരു ചിന്ത സൂര്‍ദാസിന്റെ മനസ്സില്‍ തെളിഞ്ഞു. ‘ഇവന്‍ സാക്ഷാല്‍ കണ്ണന്‍’ തന്നെ. പെട്ടെന്ന് സൂര്‍ദാസ് മുന്നോട്ടാഞ്ഞ് ഇരുകൈകള്‍ക്കൊണ്ടും കണ്ണനെ വാരിപ്പുണര്‍ന്നു. എന്നാല്‍ കണ്ണന്‍ കുതറി ഓടി അപ്രത്യക്ഷനായി. അപ്പോള്‍ സൂര്‍ദാസ് പറഞ്ഞു. ‘അന്ധനായ എന്റെ കൈകളില്‍ നിന്നും കുതറി ഓടാന്‍ നിനക്കു സാധിക്കും. എന്നാല്‍ എന്റെ ഹൃദയത്തില്‍നിന്നും കുതറി ഓടാന്‍ നിനക്കൊരിക്കലും ആവില്ല.’ ആ ഭക്തി കണ്ടു സംപ്രീതനായ ഭഗവാന്‍ സൂര്‍ദാസിന്റെ കണ്ണിനു കാഴ്ച നല്‍കി. കണ്ണന്റെ രൂപം സൂര്‍ദാസ് കണ്‍കുളിര്‍ക്കെ കണ്ടു. എന്നാല്‍ സൂര്‍ദാസ് അടുത്ത ക്ഷണം ഇങ്ങനെ അപേക്ഷിച്ചു. ‘കൃഷ്ണാ,  ഈ കാഴ്ച തിരിച്ചെടുക്കൂ. നിന്റെ രൂപം കണ്ട ഈ കണ്ണുകള്‍ക്കൊണ്ട് ഇനി ഈ ലോകത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കൃഷ്ണന്‍ അത് അംഗീകരിച്ചു. സൂര്‍ദാസ്  പിന്നെയും അന്ധനായി. സദാ കൃഷ്ണലീലകള്‍  പാടിയും കീര്‍ത്തനങ്ങള്‍ രചിച്ചും ആ ഭക്തന്‍ എപ്പോഴും പ്രേമഭക്തിയുടെ ലഹരിയില്‍ ജീവിച്ചു. ബാഹ്യമായി അന്ധനായിരുന്നെങ്കിലും ഉള്‍ക്കണ്ണുകൊണ്ട് എന്നും എവിടെയും അദ്ദേഹം കണ്ണനെത്തന്നെ ദര്‍ശിച്ചു.  

ഈശ്വരനോട് ഏകാന്തപ്രേമം വരുമ്പോള്‍ ലോകവും ലോകത്തിന്റെ ആകര്‍ഷണങ്ങളും നിരര്‍ത്ഥകമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ക്രമേണ ഈ ഭാവത്തെയും അതിക്രമിക്കും, പ്രകൃതിയും സര്‍വ്വജീവജാലങ്ങളും ഈശ്വരന്റെ വിഭൂതിയായി ഭക്തന് അനുഭവപ്പെടും.  

ഭക്തിയുടെ പൂര്‍ണ്ണതയില്‍ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമായി ഭക്തന്‍ ദര്‍ശിക്കുന്നു. അവിടെ പിന്നെ തള്ളാനും കൊള്ളാനും ഒന്നുമില്ല. ഓരോ അണുവിലും ഈശ്വരചൈതന്യം തുടിച്ചു നില്‍ക്കുകയാണ്.ഭക്തന്‍ പുഴുവിലും പുല്‍ക്കൊടിയിലും ഈശ്വരനെ ദര്‍ശിച്ച് ആരാധിക്കുന്നു. ഒരു ഉറുമ്പിനെപ്പോലും നമസ്‌ക്കരിക്കുന്ന ഭാവം അവ

നില്‍ വളരുന്നു. അതുകൊണ്ടാണ് പറയുന്നത് സര്‍വ്വതിനോടുമുള്ള ആദരവ്, എല്ലാത്തിനോടുമുള്ള ആരാധന, സ്വീകരിക്കല്‍ മനോഭാവം, വിനയം ഇതൊക്കെയാണ് യഥാര്‍ത്ഥ ഭക്തി. മറ്റുള്ളവരില്‍, ഈശ്വരനെ ദര്‍ശിച്ച് സ്‌നേഹിക്കുക, സേവിക്കുക. അതാണ് ഉത്തമ ഭക്തിയുടെ മാര്‍ഗ്ഗം.

മാതാ അമൃതാനന്ദമയീ ദേവി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.