മലപ്പുറം : നാടിന്റെ മഹത്തായ ചരിത്രത്തെ വളച്ചൊടിക്കുകയും അതിന് നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്നത് എന്തിന്. 1921 ലെ ഹിന്ദു വംശഹത്യയെക്കുറിച്ച് സത്യം ഉറക്കെപ്പറയാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഇനിയെങ്കിലും തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ തുവ്വൂരില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
1921 ല്‍ നടന്ന കലാപം വഴിതെറ്റിയിട്ടുണ്ട്. ചരിത്രകാരനായ എംജിഎസ് നാരായണന് ഉള്‍പ്പെടെയുള്ളവര്‍ ഇത് പറഞ്ഞിട്ടുണ്ട്. എവിടെയാണ് ആ വഴി തെറ്റിയത്. അത് ഉറക്കെ പറയാന്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും തയ്യാറാകണം. ആര്‍ക്ക് വേണ്ടിയാണ് ഈ നേതാക്കള്‍ വേദനിക്കുന്ന ഒരു സമൂഹത്തെ പുറംകാല് കൊണ്ട് അടിക്കുന്നതെന്നും കുമ്മനം ചോദിച്ചു.
പച്ചക്കള്ളം വിളിച്ചുപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. 1921ല്‍ നടന്ന മാപ്പിളലഹളയെ സത്യസന്ധമായി വീക്ഷിക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോഴാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ തീവ്രവാദം തുലയട്ടെ എന്ന് പറഞ്ഞത്. പിന്നീടാണ് ക്യാമ്പസുകളില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി നേതാക്കള്‍ തിരിച്ചറിഞ്ഞത്. തീവ്രവാദം എവിടെ ആയാലും തീവ്രവാദമാണ്. അതിന് മതമില്ല. അതിനെ മതത്തിന്റെ ചട്ടക്കൂടില്‍ വെച്ച് സംരക്ഷിക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണ് പാലാ ബിഷപ്പ് പറഞ്ഞതിനെ സാമൂഹ്യ തിന്മയായി കാണാതെ അതിലെ ആശങ്ക തിരിച്ചറിയണം. അല്ലാതെ ബിഷപ്പിനെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയല്ല ചെയ്യേണ്ടത്.
പാവപ്പെട്ട നിരപരാധികളായ ഹിന്ദുക്കളുടെ ചോരയും കണ്ണീരും വീണ മണ്ണാണ് തുവ്വൂരിലേത്. തന്റെ സംസകാരത്തിലും പാരമ്പര്യത്തിലും ഉറച്ചുനില്‍ക്കുന്നുവെന്നും അതാണ് ഞങ്ങള്‍ക്ക് ജീവന് എന്നും പറഞ്ഞ്് മരണത്തെ ഏറ്റുവാങ്ങിയവരാണ്. ഈ കൃത്യം നടത്തിയ കൊലപാതകികളെ ഭഗത് സിംഗിനോട് ഉപമിക്കുന്ന സ്പീക്കറുടെ വാക്കുകള്‍ പരിഹാസ്യമാണെന്നും എന്ത് ചരിത്രമാണ് സ്പീക്കര്‍ പഠിച്ചതെന്നും കുമ്മനം ചോദിച്ചു.
ഭാരതമാതാവിനെ സ്വന്തം അമ്മയായി കരുതി ആ മടിത്തട്ടില്‍ ജീവന് ബലിയര്‍പ്പിച്ച ആളാണ് ഭഗത് സിങ്. നാട്ടിലെ നിരപരാധികളെ വെട്ടിക്കൊന്ന് അതിന്റെ മുമ്പില്‍ ആര്‍ത്ത് അട്ടഹസിച്ച് ചിരിക്കുന്ന വാരിയന്‍ കുന്നനെയാണോ ഭഗത് സിംഗിനോട് ഉപമിക്കുന്നതെന്നും കുമ്മനം രാജശേഖരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: