മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവിനെതിരേയും വരനെതിരേയും പോലീസ് കേസെടുത്തു.
ചടങ്ങിന് കാര്‍മികത്വം വഹിച്ച മഹല്ല് ഖാസിക്കെതിരേയും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ്.
















