Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വകുപ്പുകള്‍ ഭൂമി വിട്ടു നല്‍കിയില്ല; കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇനിയും വൈകുമെന്ന് ഹൈക്കോടതിയില്‍ ദേശീയപാതാ അതോറിറ്റി

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്‌ടോബര്‍ 30ന് അവസാനിക്കും.

എം.എ. ഷാജി by എം.എ. ഷാജി
Sep 19, 2021, 10:42 am IST
in Kerala

തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ഇഴയുന്നു. തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ലഭിച്ച വനഭൂമിക്ക് തുല്യമായ റവന്യൂ ഭൂമി സര്‍ക്കാര്‍ ഇതുവരെ വിട്ടുനല്കാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം.  

കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പ് ഒരു വര്‍ഷത്തെ അനുമതി മാത്രമാണ് നല്കിയിട്ടുള്ളത്. തുരങ്കത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 8ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാത അതോറിറ്റി ഇക്കാര്യം അറിയിച്ചിരുന്നു. വനംവകുപ്പ് നല്കിയ അനുമതി ഒക്‌ടോബര്‍ 30ന് അവസാനിക്കും. ഇതിനുള്ളില്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ തത്തുല്യമായ ഭൂമി വിട്ടുനല്കണം. വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം എന്നീ കാര്യങ്ങളില്‍ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവിലെ നിബന്ധന പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.

കുതിരാന്‍ തുരങ്കത്തിന്റെ മുകളില്‍ നിന്നും റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള മണ്ണിടിച്ചില്‍ തടയാന്‍ ആവശ്യമായ പണികള്‍ നടത്തുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനായി കേരള വനം വകുപ്പില്‍ ദേശീയപാത അതോറിറ്റി അപേക്ഷ നല്കിയിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയത്തിലും ദേശീയപാത അതോറിറ്റി അധികൃതര്‍ അപേക്ഷ  സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പീച്ചി വൈല്‍ഡ് ലൈഫ് സാന്‍ച്ചുറിയില്‍ നിന്നും (0.9984 ഹെക്ടര്‍) തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും (0.4334 ഹെക്ടര്‍) ലഭിക്കുന്ന ഭൂമിയില്‍ നിര്‍മാണം നടത്താനുള്ള സ്റ്റേജ് -വണ്‍ അനുമതി നല്കി വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 ജനു. 31ന് ഉത്തരവിട്ടിരുന്നു.  

ഉത്തരവിന്റെ 5 ാമത്തെ നിബന്ധന പ്രകാരം റവന്യൂഭൂമി നല്കിയാല്‍ മാത്രമേ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കുകയുള്ളൂ. ഉത്തരവ് പുറപ്പെടുവിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ഇതുവരെ വിട്ടുനല്കിയിട്ടില്ല. റവന്യൂ ഭൂമി  വിട്ടുനല്കണമെന്ന് ദേശീയപാത അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. കുതിരാനിലെ ഒരു തുരങ്കം തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകന്‍ ഷാജി കോടങ്കണ്ടത്ത് നേരത്തേ നല്കിയ ഹര്‍ജിയുടെ മറുപടിയിലാണ് ദേശീയപാത അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്.

Tags: Authorityതുരങ്കംKuthirancourtconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Kerala

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.