ചണ്ഡീഗഢ്: പഞ്ചാബിലെ കരുത്തനായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍ സിങ്. രാഷ്ട്രീയത്തില്‍ എപ്പോഴും വ്യക്തിജീവിതം കളങ്കമില്ലാതെ സൂക്ഷിച്ച രാഷ്ട്രീയ വ്യക്തിത്വം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്ത മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിംഗ്.
അഞ്ച് വര്‍ഷം ഭരിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ ഏറെയൊന്നും വിമര്‍ശന വിധേയനായിട്ടില്ലാത്ത നേതാവായിരുന്നു അമരീന്ദര്‍ സിങ്. 2022ലെ തെരഞ്ഞെടുപ്പും അദ്ദേഹം ജയിച്ചുകയറുമായിരുന്നു എന്നാണ് പലരും വിലയിരുത്തിയിരുന്നത്.
എന്നാണ് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് അമരീന്ദര്‍സിങിനെതിരെ, നവജോത് സിധുവിന്റെ കൂടെ നിലകൊണ്ടു എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. പ്രധാനമന്ത്രി മോദിയോടുള്ള അമരീന്ദര്‍ സിങിന്റെ അടുപ്പം അതിനൊരു കാരണമായി കോണ്‍ഗ്രസിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.കര്‍ഷകസമരത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവ് കൂടിയായിരുന്നു അമരീന്ദര്‍സിങ്.
2021 ജൂലായ് 18നാണ് സിധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതോടെ സിധുവിന്റെ ഭാഗത്ത് നിന്നും അമരീന്ദര്‍സിങിനെതിരെ നീക്കം ശക്തമായി. എങ്ങിനെയെങ്കിലും 2022ലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കസേരയാണ് സിധു കണ്ണുവെച്ചിരിക്കുന്നത്.
എന്തായാലും സിധു- അമരീന്ദര്‍ സിങ് പോരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും പാര്‍ട്ടിനേതാക്കളും രണ്ടു ചേരിയിലായി പരസ്പരം പോരടിച്ച് നിലകൊള്ളുകയാണ്. ഇത് തീര്‍ച്ചയായും 2022 ഫിബ്രവരിയില്‍ നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി പ്രതിഫലിക്കുമെന്ന് തീര്‍ച്ച.
കഴിഞ്ഞ ഏതാനും മാസങ്ങളായി സിധുവും അമരീന്ദര്‍സിങ്ങും തമ്മിലുള്ള ഏറ്റുമുട്ടല്‍ അങ്ങേയറ്റം വഷളായിരുന്നു. ഓരോ സന്ദര്‍ഭങ്ങളും ഇരുനേതാക്കളും ഏറ്റുമുട്ടാനുള്ള കാരണങ്ങളാക്കി. 2015ലെ കോടക്പുര വെടിവെയ്പ് കേസിലെ കോടതി വിധിയാണ് സിധുവിന് അമരീന്ദര്‍ സിങിനെ അടിക്കാനുള്ള വലിയ വടിയായി മാറിയത്. കേസില്‍ പ്രതികളായവരെ അമരീന്ദര്‍ സിങ് രക്ഷിച്ചുവെന്നതായിരുന്നു സിധുവിന്റെ കുറ്റാരോപണം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിധുവിന് അനുകൂല നിലപാടെടുത്തതും അമരീന്ദര്‍ സിങ്ങിന് ക്ഷീണമായി.
ഇരുകൂട്ടരും 2019ല്‍ തുടങ്ങിയ യുദ്ധമാണ് ശനിയാഴ്ച അമരീന്ദര്‍ സിങ്ങിനെ രാജിയില്‍ അവസാനിച്ചത്. 2019ല്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചാണ് സിധു അമരീന്ദര്‍സിങിനെതിരെ യുദ്ധം ആരംഭിച്ചത്.
ശക്തമായ പ്രാദേശിക നേതാക്കളായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കൈമുതല്‍. കേരളത്തില്‍ കെ. കരുണാകരന്, ആന്ധ്രയില്‍ വൈ. രാജശേഖര റെഡ്ഡി, കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യ, എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ പാരമ്പര്യമാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പഞ്ചാബില്‍ അമരീന്ദര്‍ സിങും വീണു. ഈ പ്രാദേശിക സിംഹങ്ങള്‍ വീഴുന്നതോടെ കോണ്‍ഗ്രസിന്റെ അടിവേരുകള്‍ തന്നെയാണ് ഇളകുന്നത്. എന്തായാലും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മോദിയുടെ സ്വപ്നത്തിന് കരുത്തുപകരുന്ന സംസ്ഥാനമായി പഞ്ചാബും മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: