തിരുവനന്തപുരം: ആള്‍ദൈവമെന്ന് സിപിഎം ഏറെ പരിഹസിച്ച സിര്‍ദ്ദി സായി ബാബ, തൊട്ടുത്ത് കരിക്കകത്തമ്മയുടെ ചിത്രം, ഉണ്ണിക്കണ്ണനും അയ്യപ്പനും അടക്കം ദൈവങ്ങള്‍ നിരനിരെ. അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക്. ഇവയെ സാക്ഷിയാക്കി പിറന്നാള്‍ കേക്ക് മുറിക്കുന്ന കോടിയേരി ബാലകൃഷ്ണന്.
തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ ഐ.പി.ബിനു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സഖാവിന്റെ പിറന്നാള്‍ കേക്ക് മുറി ചിത്രം പുറത്തു വിട്ടത്. കോടിയേരിയുടെ വസതിയില്‍ നടന്ന, ബിനുവും സാക്ഷിയായ ചടങ്ങില്‍ ഭാര്യ വിനോദിനിയും മകന് ബിനോയിയും ഉണ്ട്. ഇരുവരും ചന്ദനക്കുറിയും തൊട്ടിട്ടുണ്ട്.
പ്രൊഫൈല്‍ ചിത്രം ആയാണ് ഐ.പി.ബിനു പോസ്റ്റ് ചെയ്തത്, കൊടിയേരിക്ക് ജന്മദിനാശംസകള് നേരുന്ന മറ്റൊരു ചിത്രവും ബിനു പങ്ക് വച്ചിട്ടുണ്ട്. വിവാദമായതോടെ നിലവിളക്ക് ഉള്ളചിത്രം മാറ്റി നിലവിളക്ക് ഇല്ലാത്ത ചിത്രം ബിനു പോസ്റ്റ് ചെയ്തു. എന്നാല്‍ പിന്നിലെ ദൈവങ്ങളെ മറയക്കാന്‍ മറന്നുപോയി. ഭവനത്തില്‍ വിശേഷാവസരങ്ങളിലും പൗര്‍ണ്ണമി പോലുള്ള വിശേഷ ദിവസങ്ങളിലുമാണ് അഞ്ച് തിരിയിട്ട് നിലവിളിക്ക് തെളിയിക്കുന്നത്. ഇങ്ങനെ ദീപം തെളിയിക്കുന്നതിന് ഭദ്രദീപം എന്നാണ് പറയുക. ഭദ്രദീപം തെളിയിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂരോ അംഗം.
ഹിന്ദു ആരാധകളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് പരിഹസിക്കുന്ന സിപിഎമ്മിന്റെ മുന്‍ സംസ്ഥാനസെക്രട്ടറിയായ കൊടിയേരി നേരത്തെ തന്നെ കാടാമ്പുഴ പൂമൂടല്‍, ഗണപതി പൂജ, ഏലസ് വിവാദങ്ങളില്‍ പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: