ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടി20 നായക സ്ഥാനം ഒഴിയുന്നു. അടുത്തമാസം യുഎഇയില്‍ നടക്കുന്ന ടി20 ലോക കപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് കോഹ്ലി ബിസിസിഐയെ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കോഹ്ലിയുടെ പ്രഖ്യാപനം.
കോഹ്ലി ഒഴിയുന്ന പക്ഷം രോഹിത് ശര്‍മ്മ ടി20 ക്യാപ്റ്റനാകും. നിലവില്‍ ടീം വൈസ് ക്യാപ്റ്റനാണ് രോഹിത്.
കോഹ്ലി ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് നേരത്തേ അഭ്യൂങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണമുണ്ടായില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടിരിക്കുകയാമ് കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: