കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിനു പിന്നാലെ പാല ബിഷപ്പിനെതിരേ മതതീവ്രവാദ ശക്തികളുടെ പ്രതിഷേധം അതിരുകടക്കുന്നതില്‍ നടപടിയുമായി പോലീസ്. പാലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ പോലീസ് യോഗം വിളിച്ചു. പാല ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യോഗം. വിവിധ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന അന്തരീക്ഷം തകര്‍ത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. പാല ബിഷപ്പിനെതിരേ വളരെ പ്രകോപനപരമായ മുദ്രാവാദ്യങ്ങളുമായി ഈരാറ്റുപേട്ടയില്‍ നിന്നുള്ള എസ്ഡിപിഐ സംഘം മുസ്ലിം ഐക്യവേദി എന്ന പേരില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരേ ക്രൈസ്തവ യുവജന സംഘടനകളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുയാണ്. ഇതോടെയാണ് പോലീസ് ഇടപെടല്‍. പാലായ്ക്കു പുറത്തുനിന്നുള്ളവര്‍ പ്രദേശത്തെ തമ്പടിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതടക്കം വിഷയങ്ങളില്‍ കര്‍ശന ഇടപെടലിനാണ് പോലീസ് തയാറെടുക്കുന്നത്.
നേരത്തേ, ബിഷപ്പിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.. കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച് നാര്‍ക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറ്റമ്പതോളം പേര്‍ക്കെതിരെ കേസെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കണ്ടയ്മെന്റ് സോണില്‍ ജാഥ നടത്തിയതിനുമാണ് കേസ്.
നേരത്തേ, നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. ബിഷപ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകളു മുന്നോട്ട് പോകുന്നത്. ഇത് കണക്കിലെടുത്താണ് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദസംഘടനകള്‍ക്ക് ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്താന്‍ ധൈര്യം നല്‍കിയത്. ഭീഷണിപ്പെടുത്തുന്ന ഭാഷയാണ് പ്രതിഷേധ ജാഥയില്‍ ഉപയോഗിച്ചത്- കത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും നിലനില്‍ക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: