തലശ്ശേരി : മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് നേരെ സിപിഎമ്മുകാരുടെ വധശ്രമം. മേലൂരില്‍ ബിജെപി പ്രവര്‍ത്തകനായ മേലൂരിലെ പാളയത്തില്‍ ശെല്‍വരാജിന്റെ മകന് ധന്‍രാജ്(33)നു നേരെയാണ് സിപിഎം ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
മേലൂരിലെ ഇരട്ട സഹോദരങ്ങളായ മഹേഷ്- മനേഷ് എന്നീ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ക്രിമിനല്‍ സംഘമാണ് ധന്‍രാജിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തലക്ക് നേരെ വെട്ടിയ വെട്ടുകള്‍ കൈകൊണ്ട് ഹഞ്ഞതിനാല് ധന്‍രാജിന്റെ ഇടതു കൈ പകുതിയോളം അറ്റുതൂങ്ങി.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൈക്കും നെഞ്ചത്തും സാരമായി വെട്ടേറ്റ ധന്‍രാജിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.
ഇക്കഴിഞ്ഞ വിനായക ചതുര്‍ത്ഥി ദിവസം പ്രദേശത്ത് ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്ര നടത്തിയതാണ് ഹിന്ദു വിരോധികളായ സിപിഎം ക്രിമിനലുകളെ അക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കണ്ണൂരില്‍ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിര്‍ജീവരായ അണികളെ ആവേശം കൊള്ളിക്കാനും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാക്കാനും വേണ്ടി സിപിഎം നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദ്ദേശത്തോടെ നടത്തിയ ഈ അക്രമണത്തെ ധര്‍മ്മടത്തെ പൊതുജനം തിരിച്ചറിയണമെന്നും പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കോവിഡ് മഹാമാരിക്കിടയിലും മാരകായുധങ്ങളുമായി നിരപരാധികളെ വെട്ടിക്കൊല്ലാന്‍ നടക്കുന്ന സിപിഎം ക്രിമിനലുകള്‍ അരങ്ങുവാഴുമ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ അക്രമണങ്ങള്‍ക്ക് അവസാനമുണ്ടാക്കരുതെന്ന സിപിഎം നിലപാട് ജനം തിരിച്ചറിയണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു സുജേഷ് ചാലാടന്, അഭിലാഷ് വേലാണ്ടി എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: