അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. . സെപ്റ്റംബര്‍ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും. മുന്‍ മുഖ്യമന്ത്രി ആനന്ദിബന് പട്ടേലിന്റെ മണ്ഡലമായ ഘട്ലോദിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. രാജിവെച്ചെങ്കിലും ബിജെപിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും. മുഖ്യമന്ത്രി പദം വഹിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദി അറിയിക്കുന്നതായും രാജി പ്രഖ്യാപനത്തിന് ശേഷം വിജയ് രൂപാണി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: