ന്യൂദല്‍ഹി: ലിബറല്‍-ഇടതുപക്ഷ പത്രപ്രവര്‍ത്തക റാണാ അയൂബിനെതിരെ ഫണ്ട് ദുരുപയോഗത്തിന്റെ പേരില്‍ കേസെടുത്ത് പൊലീസ്. കോവിഡിനും പ്രളയദുരിതബാധിതര്‍ക്കും ഉള്ള പണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ പൊലീസ് കേസെടുത്തു.
ഗാസിയാബാദ് പൊലീസാണ് കേസെടുത്തത്. കോവിഡ് രോഗികള്‍ക്ക് വേണ്ടിയെന്ന പേരില്‍ ഫണ്ട് ശേഖരിച്ചു. പ്രളയബാധിതര്‍ക്ക് വേണ്ടിയും ദുരിതാശ്വാസ ഫണ്ട് പിരിച്ചു. ചില കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പണം പിരിച്ചത്. അത് പിന്നീട് ദുരുപയോഗം ചെയ്തു. ഇതിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചതായും പറയുന്നു.
വിശ്വാസവഞ്ചനയ്ക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നിവയ്ക്കും ഐടി വകുപ്പ് പ്രകാരം കേസെടുത്തു. കേസ് അന്വേഷിച്ച് വരികയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ഗ്യാനേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: