Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹാരിസണ്‍ വ്യാജരേഖ: കേസ് അവസാനിപ്പിക്കുന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന, തീരുമാനം കെ.പി. യോഹന്നാന്റെ ആവശ്യപ്രകാരം

സര്‍ക്കാര്‍ കൊടുത്ത കേസുകള്‍ നിലനില്‍ക്കെ, അവയില്‍, 'പ്രതിയായ' യോഹന്നാനെ സെക്രട്ടേറിയറ്റില്‍ ഔദ്യോഗികമായി ക്ഷണിച്ചു വരുത്തി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകളില്‍ മുഖ്യമാണ് കേസ് റദ്ദാക്കല്‍.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 9, 2021, 11:47 am IST
inKerala
വിമാനത്താവളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി. യോഹന്നാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തതിന്റെ സര്‍ക്കാര്‍ അറിയിപ്പ്‌

വിമാനത്താവളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി. യോഹന്നാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തതിന്റെ സര്‍ക്കാര്‍ അറിയിപ്പ്‌

കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ് വ്യാജരേഖയുണ്ടാക്കിയെന്ന കേസ് അവസാനിപ്പിക്കാന്‍  തീരുമാനിച്ചതിനു പിന്നില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മേധാവി കെ.പി. യോഹന്നാനും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചന. ഹാരിസണ്‍സിന്റെ കൈവശമുണ്ടായിരുന്ന കോടാനുകോടികള്‍ വില മതിക്കുന്ന, ചെറുവള്ളി എസ്‌റ്റേറ്റ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന കെ.പി. യോഹന്നാന്റെ ആവശ്യ പ്രകാരമാണിത്.  

സര്‍ക്കാര്‍ കൊടുത്ത കേസുകള്‍ നിലനില്‍ക്കെ, അവയില്‍, ‘പ്രതിയായ’ യോഹന്നാനെ സെക്രട്ടേറിയറ്റില്‍ ഔദ്യോഗികമായി ക്ഷണിച്ചു വരുത്തി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകളില്‍ മുഖ്യമാണ് കേസ് റദ്ദാക്കല്‍. ശബരിമല വിമാനത്താവള പദ്ധതിക്ക് പ്രധാനമന്ത്രിയുടെ സര്‍വവിധ പിന്തുണയുമുണ്ടെന്ന മുഖ്യമന്ത്രിയുടെ ദല്‍ഹി പ്രഖ്യാപനത്തിന്റെ പത്താം ദിവസമായിരുന്നു (ജൂലൈ 23ന് വൈകിട്ട് അഞ്ചരയ്‌ക്ക്) യോഹന്നാനെ പങ്കെടുപ്പിച്ച യോഗം.

വിമാനത്താവളത്തിനുള്ള സ്ഥലം സംബന്ധിച്ച ഒരു വിവാദവും വിശദാംശവും പ്രധാനമന്ത്രിയുമായുള്ള ഹ്രസ്വ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടില്ല. കേന്ദ്ര സഹകരണം പ്രതീക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പല പദ്ധതികളില്‍ ഒന്നു മാത്രമായിരുന്നു വിമാനത്താവളം. എന്നാല്‍, ദല്‍ഹിയില്‍ അത് വന്‍ പ്രഖ്യാപനമാക്കി, കേരളത്തില്‍ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു യോഹന്നാനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. യോഗത്തില്‍ ഡോ. കെ.പി. യോഹന്നാനെ (മാര്‍ അത്താനാസിയോസ് യോഹാന്‍ മെത്രാപ്പോലീത്ത) കൂടാതെ ചീഫ് സെക്രട്ടറി, കോട്ടയം കളക്ടര്‍, കെഎസ്ഐഡിസി എംഡി, ഗോസ്പല്‍ ഫോര്‍ ഏഷ്യ ആയിരുന്ന ഇപ്പോഴത്തെ അയന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി   എന്നിവരാണ് പങ്കെടുത്തത്.

പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഹാരിസണ്‍സ് വ്യാജ രേഖക്കേസിലെ പ്രതിയാണ് കെ. പി. യോഹന്നാന്‍. ഹാരിസണ്‍സ് വ്യാജ രേഖയുണ്ടാക്കി യോഹന്നാന് കൈമാറിയതാണ്. വാങ്ങുമ്പോള്‍ ഇക്കാര്യം യോഹന്നാന് അറിയാമായിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവില്‍ കേസ് കോടതിയിലുണ്ട്. അതിലും യോഹന്നാന്‍ പ്രതിയാണ്. ചെറുവള്ളി ഭൂമി സര്‍ക്കാരിന്റേതാണെന്ന് വാദിച്ച് കോട്ടയം പാലാ സബ്കോടതിയില്‍ സര്‍ക്കാര്‍ തന്നെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്, അതും യോഹന്നാനെതിരേ. ഈ കേസുകള്‍ തീര്‍പ്പാക്കണമെന്നാണ്  ചര്‍ച്ചയില്‍ യോഹന്നാന്‍ വച്ച ഉപാധി.

പാലാ കോടതിയിലെ സര്‍ക്കാര്‍ കേസില്‍, കക്ഷി ചേരാന്‍ വ്യക്തികളുടെയും സംഘടനകളുടേതുമായി 31 അപേക്ഷകളുണ്ട്. അതിനാല്‍, സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇനി കേസ് തീര്‍ക്കാനാവില്ല. കക്ഷി ചേരാനുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം.

വ്യാജരേഖയെന്ന് കണ്ടെത്തിയത് 2013ല്‍

ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് ഹാരിസണ്‍സ് കമ്പനിയുടെ കൈവശമുള്ള രേഖകള്‍ വ്യാജമെന്ന് 2013ല്‍, യുഡിഎഫ് ഭരണ കാലത്ത്, വിജിലന്‍സ് ഡിവൈഎസ്പി കണ്ടെത്തിയതാണ്. 1923ലെ 1600-ാം നമ്പര്‍ പ്രമാണ രേഖ വ്യാജമാണെന്ന് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ടുണ്ട്. അത് തള്ളിയാണ് പിണറായി സര്‍ക്കാരിന്റെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്. വ്യാജരേഖക്കേസിലെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹാരിസണ്‍സ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്കിയ ഹര്‍ജികളും  തള്ളിയിരുന്നതാണ്.

വിജിലന്‍സ് കേസ് അവസാനിപ്പിക്കുക, രേഖ വ്യാജമല്ലെന്ന് തെളിഞ്ഞെന്ന വാദത്തില്‍ ചെറുവള്ളി ഭൂമി ഇടപാട് നിയമവിധേയമാക്കുക, ശബരിമല വിമാനത്താവളം  സാധ്യമായെന്ന് പ്രചരിപ്പിക്കുക, ഹാരിസണ്‍സ് കമ്പനിയുടെ ശേഷിക്കുന്ന ഒരു ലക്ഷം ഏക്കര്‍ ഉള്‍പ്പെടെ മുഴുവന്‍ കൈയേറ്റ ഭൂമിക്കും അതത് കമ്പനികള്‍ക്കും അവകാശം നല്കുക എന്നിവയായിരുന്നു സര്‍ക്കാര്‍ പദ്ധതി.

ഇതില്‍ ദൈവത്തിന്റെ കൈയുണ്ട്: സുശീലാ ഭട്ട്

”ജീവിതത്തില്‍ ഇതുവരെ ഒരു കേസിലും കക്ഷി ചേരാത്ത ആളാണ് ഞാന്‍. അഭിഭാഷകയെന്ന നിലയില്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. പക്ഷേ, ആദ്യമായി ഞാന്‍ കേസില്‍ കക്ഷിയാകുകയാണ്. കാരണം, അത് കോടതിയുടെ നിര്‍ദേശമാണ്, അതിലുപരി, അതിനു പിന്നില്‍ ദൈവത്തിന്റെ കൈയാണ്,” ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിന്റെ മുന്‍ സ്പെഷല്‍ പ്ലീഡറായ അഡ്വ. സുശീല ഭട്ട് ജന്മഭൂമിയോട് പറഞ്ഞു.

അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പല വമ്പന്മാര്‍ വ്യാജ രേഖയുണ്ടാക്കി കൈയടക്കി വച്ചിരിക്കുന്നുവെന്ന് രേഖാമൂലം സ്ഥാപിച്ചയാളാണ് സുശീല ഭട്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സുശീല ഭട്ടിനെ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ നാളുകളില്‍ത്തന്നെ ആ സ്ഥാനത്തുനിന്ന് നീക്കി. അന്ന് ഹൈക്കോടതിയില്‍ നിന്നിറങ്ങി, അഭിഭാഷക ജോലി വിട്ടു, കര്‍ണാടകയിലാക്കി താമസം.  

ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കേസില്‍ കോടതി സ്വയം, സുശീല ഭട്ടിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ”ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല, ഇങ്ങനെയൊരു തിരിച്ചുവരവ്. പക്ഷേ, ഇതിന് പിന്നില്‍ ദൈവേച്ഛ ഉണ്ടെന്നാണ് എന്റെ വിശ്വാസം. കോടതി എന്നില്‍ വിശ്വാസവും അര്‍പ്പിച്ചിരിക്കുന്നു. ഞാന്‍ അതനുസരിക്കണം, കോടതി നിശ്ചയിക്കുന്നതിനനുസരിച്ച് കേസ് പോകും,” അവര്‍ പറഞ്ഞു. നവംബര്‍ 22ലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. അതിനു മുമ്പ് റിപ്പോര്‍ട്ട് നല്കുമെന്നും സുശീല ഭട്ട് പറഞ്ഞു.

Tags: കേസ്ഗൂഢാലോചനഹാരിസണ്‍സ് മലയാളംകെ.പി. യോഹന്നാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.