കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ പാക് വിരുദ്ധ മുദ്രാവാക്യവുമായി കൂറ്റൻ പ്രകടനം. കാബൂളിൽ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ആൾക്കാർ പ്രകടനവുമായി രംഗത്ത് വന്നു. ‘പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിക്കുന്നത്. കാബൂളിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ് നടത്തിയതായിട്ടാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമമായ അശ്വക ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞയാഴ്ച മുതല്‍ പാക്കിസ്ഥാന്‍ ഐ.എസ്.ഐ ഡയറക്ടര്‍ കാബൂളില്‍ ഉണ്ട്. ഇയാള്‍ താമസിക്കുന്ന കാബൂള്‍ സെറീന ഹോട്ടലിലേക്കായിരുന്നു പ്രതിഷേധക്കാരുടെ മാര്‍ച്ച്. പഞ്ചശീർ പിടിച്ചടക്കാൻ പാകിസ്ഥാൻ താലിബാനെ സഹായിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതിരെയാണ് അഫ്ഗാൻ ജനത പ്രതിഷേധസ്വരമുയർത്തിയത് എന്നാണു റിപ്പോർട്ടുകൾ. നേരത്തെയും പാകിസ്ഥാന്‍ താലിബാനെ ശക്തമായി പിന്തുണച്ചിരുന്നു. താലിബാന്‍ പാകിസ്ഥാനെ തങ്ങളുടെ ‘രണ്ടാമത്തെ വീട്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
താലിബാനൊപ്പം ചേർന്ന് മുൻ അഫ്ഗാൻ സർക്കാരിൻറെ പ്രതിരോധ സേനയെ തകർത്ത, പാകിസ്ഥാനെ വിമർശിച്ച് ഇറാൻ രംഗത്ത് വന്നിരുന്നു. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടന്ന താലിബാന്‍ പാകിസ്ഥാനും ഇറാനും ചൈനയും ഉള്‍പ്പടെ ആറ് രാജ്യങ്ങളെ അധികാരമേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: