Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ശാലയില്‍ നിന്ന് അഫ്ഗാന്‍ പൗരനെ പിടികൂടിയ കേസ്: അന്വേഷണം എന്‍ഐഎക്ക് കൈമാറുന്നു

ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ നിന്ന് ഇയാളെ പിടികൂടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചത്. പോലീസ് അന്വേഷണം നടത്തുമ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോയും (ഐബി), എന്‍ഐഎയും സമാന്തരമായി അന്വേഷിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 02:35 pm IST
in Kerala

കൊച്ചി: കപ്പല്‍ശാലയില്‍ നിന്ന് അഫ്ഗാന്‍ പൗരനെ പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുന്നു. ഇയാള്‍ പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല, മാത്രമല്ല പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ വലയ്‌ക്കാന്‍ തുടങ്ങിയതോടെയാണ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍ (അബ്ബാസ് ഖാന്‍ 22)നെയാണ് കൊച്ചി കപ്പല്‍ശാലയില്‍ നിന്നു പിടികൂടിയത്.  

ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ നിന്ന് ഇയാളെ പിടികൂടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചത്. പോലീസ് അന്വേഷണം നടത്തുമ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോയും (ഐബി), എന്‍ഐഎയും സമാന്തരമായി അന്വേഷിച്ചിരുന്നു.  

ഇയാളുടെ ബന്ധുക്കളെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ അമ്മയുടെ സഹോദരന്മാരായ മൂന്നു പേരാണ് അറസ്റ്റിലായിട്ടുള്ളത്. അഫ്ഗാന്‍ പൗരനാണെന്നത് മറച്ചുവച്ച് ജോലി തരപ്പെടുത്തി നല്കിയതിനാണ് അറസ്റ്റ്. ഇവര്‍ ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി തയ്യാറാക്കി നല്കിയിരുന്നു.  

അഫ്ഗാനിസ്ഥാനില്‍ നിന്ന് പിതാവിന്റെ ബന്ധുവിനൊപ്പം ചികിത്സാവിസയിലാണ് ഈദ്ഗുല്‍ ഇന്ത്യയിലെത്തിയത്. അമ്മയുടെ ബന്ധുക്കളില്‍ പലരും കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇയാള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്ന വിവരം ബന്ധുക്കളില്‍ ഒരാള്‍ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുന്നതും പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും. എന്നാല്‍, ഇക്കാര്യം അധികൃതര്‍ അറിഞ്ഞയുടന്‍ പ്രതി മുങ്ങിയത് സംശയമുയര്‍ത്തിയതോടെയാണ് പോലീസ് കൊല്‍ക്കത്തയില്‍ നിന്ന് ഇയാളെ അറസ്റ്റു ചെയ്യുന്നത്.

നടന്നത് ചാരവൃത്തിയോ?

പിടിയിലായ ഈദ്ഗുല്‍ മാനസികരോഗിയായി അഭിനയിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ വര്‍ഷങ്ങളോളം പാകിസ്ഥാനില്‍ ജോലി ചെയ്തതിന് ശേഷമാണ് കൊച്ചിയിലെത്തിയത്. സംഭവത്തില്‍ ചാരവൃത്തി അടക്കം പോലീസ് തള്ളിക്കളയുന്നില്ല. ഈദ്ഗുലിനെയും ബന്ധുക്കളെയും എന്‍ഐഎ, ഐബി, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അടക്കം തുടക്കം മുതല്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ മുതലുള്ള കാര്യങ്ങളും, സഹായം നല്കിയ കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നാണ് എന്‍ഐഎയില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്‍ഐഎയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെയാകും അന്വേഷണം.

Tags: എൻ‌ഐ‌എcochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

പുതിയ വാര്‍ത്തകള്‍

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.